തൃശ്ശൂർ: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച് കേസിൽ കൊലപാതക കേസ് അടക്കം നിരവധി കേസുകളിലെ പ്രതികൾ അടക്കം മൂന്ന് പേർ പിടിയിൽ. താഴെക്കാട് കൊമ്പിടി പുല്ലൂർ വീട്ടിൽ അനിൽകുമാർ (36), താഴെക്കാട് കൊമ്പിടി പുതൂർ വീട്ടിൽ വസന്തൻ (47), പുത്തൻചിറ പടുത്തിരുത്തി വീട്ടിൽ വിമോജ് (40) എന്നിവരാണ് പിടിയിലായത്.
ആളൂർ കൊറ്റനെല്ലൂർ തുമ്പൂരിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി മർദിക്കുകയും മാനഹാനി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് മൂന്ന് പേരെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. കമ്പിവടിയുമായെത്തിയ സംഘം യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
അനിൽ കുമാർ ആളൂർ, അന്തിക്കാട്,മാള,കൊടകര , ചാലക്കുടി, കാട്ടൂർ , ആലത്തൂർ പോലീസ് സ്റ്റേഷനുകളിലായി മൂന്ന് കവർച്ച കേസുകളും ഒരു മോഷണ കേസും ഒരു അടിപിടി കേസും അടക്കം 8 ക്രിമ്നൽ കേസുകളിലെ പ്രതിയാണ് വസന്തൻ. ആളൂർ, മാള, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിലായി ഒരു കൊലപാതക കേസിലും രണ്ട് അടി പിടി കേസിലും അടക്കം 5 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. നടപടിക്രമങ്ങൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
ആളൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷാജിമോൻ ബി, സബ്ബ് ഇൻസ്പെക്ടർ കെ.ടി ബെന്നി, ജി.എസ്.ഐ മിനിമോൾ, സി.പി.ഒമാരായ സിനേഷ്, ആഷിഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.




