Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

5 വര്‍ഷത്തിനിടെ മൂന്നാം തവണ, തുടർക്കഥയായി എടച്ചേരി മഖാമിൽ മോഷണം

കോഴിക്കോട്: തുടർക്കഥയായി എടച്ചേരി മഖാമിൽ വീണ്ടും മോഷണം. അഞ്ച് വര്‍ഷത്തിനിടെ മൂന്നാം തവണയും എടച്ചേരി മുസ്ലിം ആരാധനാലയത്തില്‍ മോഷണം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാദാപുരം-വടകര സംസ്ഥാന പാതയോരത്ത് എടച്ചേരിയില്‍ സ്ഥിതിചെയ്യുന്ന കളിയാംവെള്ളി മാലോല്‍ കുഞ്ഞബ്ദുള്ള മുസ്ല്യാരുടെ നാമധേയത്തിലുള്ള മഖാമില്‍ മോഷണം നടന്നത്. മഖാമിലെ ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച നടത്തുകയായിരുന്നു. മഖാമിന് സമീപത്തെ വീട്ടില്‍ വളര്‍ത്തുന്ന നായ നിര്‍ത്താതെ കുരയ്ക്കുന്നത് കേട്ട് വീട്ടുകാര്‍ പുറത്ത് ചെന്ന് നോക്കിയിരുന്നു. ഈ സമയം ഒരാള്‍ മഖാമിന്റെ മതില്‍ ചാടിക്കടന്ന് സ്‌കൂട്ടറില്‍ […]
Read more

വനിതാ ഡോക്ടര്‍മാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി; യുവാവ് അറസ്റ്റിൽ

തൃശൂര്‍: വനിതാ ഡോക്ടർമാർ താമസിക്കുന്ന മുറിയിൽ കയറിയ യുവാവ് അറസ്റ്റിൽ. ജൂനിയര്‍ വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന ആശുപത്രി കെട്ടിടത്തിലെ മുറിയില്‍ അതിക്രമിച്ച് കടന്ന വനിതാ യുവ ഡോക്ടര്‍മാരെ അപമാനിച്ച യുവാവാണ് അറസ്റ്റിലായത്. മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് മഠത്തിപറമ്പില്‍ ജയകൃഷ്ണന്‍ (27) ആണ് അറസ്റ്റിലായത്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരെ അവരുടെ മുറിയില്‍ അതിക്രമിച്ച് കടന്ന് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് യുവാവിനെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. […]
Read more

സംശയാസ്പദമായ സാഹചര്യത്തിൽ വാഹനം; കണ്ടെത്തിയത് 3.5 ഗ്രാം മെത്താഫെറ്റമിൻ

കോഴിക്കോട്: സംശയപദമായി കണ്ടെത്തിയ വാഹനത്തിൽ നിന്നും കണ്ടെത്തിയത് 3.5 ഗ്രാം മെത്താഫെറ്റമിൻ. വടകരയിലാണ് സംഭവം. രണ്ട് യുവാക്കൾ ആണ് ലഹരിമരുന്നുമായി പിടിയിലായത്. വടകര അഴിയൂർ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ചെക്ക് പോസ്റ്റിന് സമീപത്ത് സംശയാസ്പദമായി കണ്ട വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് 3.5 ഗ്രാം മെത്താഫെറ്റമിൻ കണ്ടെടുത്തത്. അഴിയൂർ സ്വദേശികളായ അഭിലാഷ്, നസറുദ്ദിൻ എന്നിവരെ പൊലീ അറസ്റ്റ് ചെയ്തു.
Read more

യുവതിയെയും അമ്മയെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; പ്രതിക്ക് ലുക്കൗട്ട് നോട്ടിസ്

തൃശൂർ: പടിയൂരിൽ യുവതിയെയും അമ്മയെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കാറളം വെള്ളാനി കൈതവളപ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരെയാണ് പടിയൂർ പഞ്ചായത്തിനു സമീപമുള്ള വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നത്. സംഭവത്തിൽ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ആദ്യഭാര്യയായ ഉദയംപേരൂർ സ്വദേശി വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാർ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ടാം ഭാര്യയെയും അവരുടെ അമ്മയെയും കൊലപ്പെടുത്തിയത്. ആദ്യ […]
Read more

ഹണി ട്രാപ്പിലൂടെ തട്ടിയത് 60 ലക്ഷവും 61 പവനും; യുവതി അറസ്റ്റിൽ

കോട്ടയം: ഹണി ട്രാപ്പിലൂടെ യുവാവിനെ കുടുക്കിയ കേസിൽ യുവതി അറസ്റ്റിൽ. ഹണിട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർ‌ണാഭരണങ്ങളും തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതി അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂർ അർജുൻ ഗോപിയുടെ ഭാര്യ ധന്യ അർജുൻ (37) ആണ് ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 3നു ഗാന്ധിനഗർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അലൻ തോമസ്, ധന്യയുടെ ഭർത്താവ് അർജുൻ എന്നിവരാണു മറ്റു പ്രതികൾ. ഇവരെ പിടികൂടിയിട്ടില്ല. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണു ധന്യയെ അറസ്റ്റ് […]
Read more

ഷഹബാസ് വധ കേസ്; പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശം

കൊച്ചി: താമരശേരി ഷബഹാസ് വധക്കേസിൽ പ്രതികളായ വിദ്യാ‍ർഥികൾക്ക് തുടർ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് കേരളാ ഹൈക്കോടതി നി‍ർദേശം. കോഴിക്കോട് പ്രതികളായ വിദ്യാർത്ഥികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ ഒബ്‌സർവേഷൻ ഹോം സൂപ്രണ്ടിനാണ് നിർദേശം നൽകിയത്. കൊലക്കുറ്റം ചുമത്തിയ ആറ് പ്രതികളെ നിലവിൽ പാർപ്പിച്ചിരിക്കുന്നത് ഇവിടെയാണ്. പ്രതികളായ വിദ്യാ‍ർഥികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇടപെടൽ. പ്രതികളായ വിദ്യാർഥികൾക്കുള്ള സംരക്ഷണം ഉറപ്പാക്കാനും താമരശേരി പൊലീസിനോട് കോടതി നിർദേശം നല്കയിട്ടുണ്ട്. പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് അനുമതി തേടിയാണ് പ്രതികളായ വിദ്യാർഥികൾ […]
Read more

പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമം; സിഡബ്ല്യൂസി ചെയർമാന്റെ ഓഫീസിലെത്തി പ്രതികളുടെ ഒത്തുതീർപ്പ് ശ്രമം

പത്തനംതിട്ട: പത്തനംതിട്ടയിൽ ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ്. ഈ കേസ് അട്ടിമറിയിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തരവകുപ്പ്. 17കാരിയെ ഹൈക്കോടതി അഭിഭാഷകൻ ബലാൽസംഗം ചെയ്ത കേസിന്റെ തുടക്കത്തിൽ നടന്നത് വലിയ അട്ടിമറിയെന്നാണ് കണ്ടെത്തൽ. ഒന്നാം പ്രതി നൗഷാദും രണ്ടാംപ്രതിയും സിഡബ്ല്യൂ സി ചെയർമാന്റെ ഓഫീസിൽ നേരിട്ട് പോയി കേസ് ഒത്തുതീർപ്പാക്കാനോ സ്വാധീനിക്കാനോ ശ്രമിച്ചെന്നാണ് കണ്ടെത്തൽ. അതിജീവിത ശക്തമായി നിലപാടെടുത്തതോടെ ഒടുവിൽ സിഡബ്ല്യൂസിക്ക് റിപ്പോർട്ട് പൊലീസിന് കൈമാറണ്ടി വന്നു. സിഡബ്ല്യൂസി റിപ്പോർട്ട് നൽകാൻ 10 ദിവസത്തെ കാല താമസം […]
Read more

കൈകുഞ്ഞിന്റെ മാലമോഷണ൦; സിസിടിവി വീഡിയോ പുറത്ത്

കോഴിക്കോട്: നാദാപുരത്ത് അമ്മയ്ക്കൊപ്പം സാധനം വാങ്ങാനെത്തിയ കൈ കുഞ്ഞിന്റെ സ്വർണ്ണമാല കവർന്നു. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. അമ്മയ്ക്കൊപ്പം സാധനം വാങ്ങാൻ എത്തിയതായിരുന്നു കുഞ്ഞ്. കുട്ടിയെ അമ്മ എടുത്തിരിക്കുകയായിരുന്നു. ഇവരുടെ പിറക് ചേർന്ന് ഒരു യുവതി നടക്കുന്നതും ഇരുവശത്തേക്കും നോക്കിയ ശേഷം മാല മോഷ്ടിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്ക് വേണ്ടി അന്വേഷണം തുടങ്ങി.
Read more

വൻ സ്പിരിറ്റ് വേട്ട; കടത്തിയത് 1155 ലിറ്റർ സ്പിരിറ്റ്

പാലക്കാട്: ഒറ്റനോട്ടത്തിൽ ആർക്കും തിരിച്ചറിയാനാവില്ല, മിനി ലോറിക്കുള്ളിൽ വലിയ രഹസ്യ അറ കൊഴിഞ്ഞാമ്പാറയിൽ വൻ സ്പിരിറ്റ് വേട്ട. കള്ളിൽ കലക്കാനായി ലോറിയുടെ രഹസ്യ അറയിൽ കടത്തുകയായിരുന്ന 1155 ലിറ്റ൪ സ്പിരിറ്റാണ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന തൃശൂ൪ അന്തിക്കാട് സ്വദേശി ഷിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുട൪ന്ന് നടത്തിയ പരിശോധനയിലാണ് നീലങ്കാച്ചിയിൽ നിന്നും ലോറി പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചിട്ടും ആദ്യം ഒന്നും കണ്ടെത്താനായില്ല. ക൪ണാടകയിലേക്ക് ലോഡിറക്കി തിരിച്ചു വരികയാണെന്ന് കസ്റ്റഡിയിലായ ഷിജു കള്ളം പറഞ്ഞു. വിശദമായി ചോദ്യം […]
Read more

വീട് കുത്തിത്തുറന്ന് മോഷണം; തൊണ്ടിമുതൽ കണ്ടെടുത്തത് കിണറ്റിൽ നിന്ന്

മല്ലപ്പള്ളി: പത്തനംതിട്ടയിൽ വീട് കുത്തി തുറന്ന് മോഷണം. കവർച്ച നടത്തിയ ശേഷം വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡിവിആറും ലാപ്ടോപും അതേ വീടിന്റെ കിണറ്റിലെറിഞ്ഞു കടന്നുകളഞ്ഞു. രണ്ടു മോഷ്ടാക്കളെ കീഴ്‌വായ്പൂർ പൊലീസ് പിടികൂടി. നെടുങ്ങാടപ്പള്ളിയിൽ വീടു കുത്തിത്തുറന്ന് 20 പവൻ സ്വർണവും പണവുമാണു പ്രതികൾ കവർന്നത്. തൊണ്ടിമുതൽ കവർച്ച നടന്ന വീടിന്റെ കിണറ്റിൽ നിന്നും പത്തനംതിട്ട അഗ്നിരക്ഷാ സേനയിലെ സ്കൂബാ വിഭാഗമാണു വീണ്ടെടുത്തത്. കിണറ്റിലെ വെള്ളം വറ്റിച്ചെങ്കിലും ആഴമുള്ളതിനാൽ സ്കൂബാ വിഭാഗം തന്നെ എത്തുകയായിരുന്നു. നെയ്യാറ്റിൻകര പള്ളിച്ചൽ […]
Read more

Recent News

Advertisement
WhiteswanTV Footer