Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

6.25 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

മലപ്പുറം: വില്‍പനയ്ക്കായി കൈവശം വെച്ച 6.25 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ. കുരാട് തെക്കുംപുറം സ്വദേശി അബ്ദുല്‍ ലത്തീഫിനെയാണ് വണ്ടൂര്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന് സി ഐ സംഗീത് പുനത്തിലിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. എസ് ഐ ആന്റണി ക്ലീറ്റസിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കാറുടമയില്‍ നിന്ന് 22,000 രൂപ തട്ടിയെടുത്ത കേസില്‍ അടുത്തിടെയാണ് പ്രതി ജാമ്യത്തിലിറങ്ങിയത്. എസ്.ഐ വികെ പ്രദീപ്, സീനിയര്‍ സിപിഒ […]
Read more

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടി; ഒരാൾ അറസ്റ്റിൽ

പാലക്കാട്‌: വടക്കഞ്ചേരിവിദേശത്തു ജോലി വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം കണ്ടംകാളിപ്പൊറ്റ ആർ.വിഷ്ണുരാജാണ് (29) അറസ്റ്റിലായത്. 2003 ഡിസംബർ 8 മുതൽ 2014 ഏപ്രിൽ ഒന്നു വരെ യുകെയിലേക്കു വീസയും ജോലിയും വാഗ്ദാനം ചെയ്ത് പുലാപ്പറ്റ സ്വദേശി സന്ദീപ്, ഭാര്യ അർച്ചന എന്നിവരുടെ ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. ഇയാൾ 15 പേരിൽ നിന്നായി 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചിട്ടുണ്ടെന്നു പൊലീസ് […]
Read more

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎസ്പിഎ ഉമേഷിന് സസ്പെൻഷൻ

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തെ തുടർന്ന് ആരോപണ വിധേയനായ വടകര ഡിവൈഎസ്പി എ ഉമേഷിനെ സസ്പെൻഡ് ചെയ്തു. ഉമേഷിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പൊലിസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പിൻ്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്. ഇ.സി.ജിയിൽ വ്യതിയാനം വന്നതിനെ തുടർന്ന് മെഡിക്കൽ അവധിയിൽ പ്രവേശിക്കുകയാണെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.ഡിവൈഎസ്പി ഉമേഷിനെതിരായ അന്വേഷണ റിപ്പോർട്ടിൽ ​ഗുരുതരമായ കുറ്റകൃത്യം നടത്തിയതെന്നാണ് കണ്ടെത്തൽ. പൊലീസ് പദവി ദുരുപയോ​ഗം […]
Read more

അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ഡിവൈഎസ്പി അവധിയില്‍ പ്രവേശിച്ചു

കോഴിക്കോട്: അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ ആരോപണവിധേയനായ വടകര ഡിവൈഎസ്പി എ. ഉമേഷ് അവധിയില്‍ പ്രവേശിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് ഇദ്ദേഹം അവധിയിൽ പ്രവേശിച്ചത്. ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിക്കാൻ പാലക്കാട് എസ്പി ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഉടൻ കേസെടുക്കുമെന്നാണ് വിവരം. ഇന്നലെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ഉമേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇസിജിയിൽ വ്യത്യാസം കണ്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെറുപ്പുളശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലായിരുന്നു ഡിവൈഎസ്‌പി ഉമേഷിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നത്. 2014ൽ […]
Read more

ഭൂമി തരംമാറ്റത്തിനായി എട്ട് ലക്ഷം കൈക്കൂലി; ഒളവണ്ണ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

കോഴിക്കോട് : ഭൂമി തരംമാറ്റ നടപടിക്ക് എട്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് ഒളവണ്ണ വില്ലേജ് ഓഫീസർ ഉല്ലാസ് മോണിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. അൻപതിനായിരം രൂപ ആദ്യഗഡുവായി വാങ്ങുന്നതിനിടെ കോഴിക്കോട് എൻജിഒ ക്വാർട്ടേഴ്‌സിന് സമീപത്താണ് ഇയാൾ പിടിയിലായത്. 1.62 ഏക്കർ ഭൂമി തരംമാറ്റത്തിനാണ് ഈ തുക ആവശ്യപ്പെട്ടത്. ഇന്നലെ വൈകിട്ട് വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എറണാകുളം കോതമംഗലം സ്വദേശിയായ ഉദ്യോഗസ്ഥൻ, അവിടെ ജോലി ചെയ്തിരുന്ന കാലത്ത് തന്നെ നിരന്തരം കൈക്കൂലി ഇടപാടുകളിൽ […]
Read more

പോലീസിനെ വിരട്ടിയ മലപ്പുറം കോട്ടക്കൽ സ്വദേശിപ്പിടിയിൽ

മലപ്പുറം: പണം തട്ടിയെന്ന പരാതിയിൽ പോലീസ് അന്വേഷിച്ച് വീട്ടിൽ എത്തിയത് ഇഷ്ടപ്പെട്ടില്ല, മന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞ് പോലീസിനെ ഫോൺ വിളിച്ചു വിരട്ടിയ പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം കോട്ടയ്ക്കൽ സ്വദേശി സനൂപ് ആണ് ആൾമാറാട്ടത്തിന് പിടിയിലായത്. അഡ്മിഷൻ വാഗ്ദാനം ചെയ്ത പണം തട്ടിയെന്ന പരാതി  സനൂപിനെതിരെ ഉണ്ടായിരുന്നു. ഇത് അന്വേഷിക്കാൻ പോലിസ്  സനൂപിൻ്റെ വീട്ടിൽ പോയിരുന്നു. അതിലുള്ള വിരോധം മൂലമാണ് പൊലീസ് സ്റ്റേഷനിലെ നമ്പറിൽ വിളിച്ചു പോലീസിനെ വിരട്ടിയത്.
Read more

മുസ്ലിം ലീഗ് നേതാവിനെതിരെ അപവാദ പ്രചരണം; ‘മലപ്പുറം പച്ചപ്പടക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ

മലപ്പുറം: മുസ്ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് അരീക്കോട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായ പിഎ ജബ്ബാർ ഹാജിക്കെതിരെ മാധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തിയെന്ന പരാതിയിൽ കേസെടുക്കാൻ പോലീസിന് നിർദ്ദേശം. സ്ഥാനാർത്ഥിയുടെ പരാതിയിൽ ‘മലപ്പുറം പച്ചപ്പട’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിനെതിരെയാണ് നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയത്. കളക്ടറുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ജില്ലാതല മീഡിയ റിലേഷൻസ് സമിതിയുടെ ശുപാർശയെ തുടർന്നാണ് നടപടി. […]
Read more

പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി

കണ്ണൂർ: തലശ്ശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി. കാണാതായ തമിഴ്‌നാട് സേലം സ്വദേശിനിയുടേതാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മകൾ നൽകിയ പരാതിയിൽ തലശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിക്ക് ആറു മാസം പഴക്കമുണ്ടെന്നാണ് സൂചന. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് സ്ത്രീയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Read more

വൃദ്ധദമ്പതികളുടെ കൈകൾ തല്ലിയൊടിച്ച സംഭവം; ഒളിവിലായിരുന്ന അയല്‍വാസി പിടിയില്‍

കല്‍പ്പറ്റ: പറമ്പില്‍ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന അയല്‍വാസി പിടിയില്‍. കമ്പളക്കാട് സ്വദേശി ടി കെ തോമസാണ് പിടിയിലായത്. 24-ാം തീയതിയാണ് ലാൻസി തോമസ്- അമ്മിണി ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചു കയറി ടി കെ തോമസ് അക്രമം നടത്തിയത്. ഇരുവരുടെയും കൈയുടെ എല്ലും പൊട്ടി ഗുരുതരമായി പരിക്കേറ്റിരുന്നു. ആദ്യം ലാൻസിയെ ആണ് ആക്രമിച്ചത്. അടി കൈകൊണ്ട് തടഞ്ഞപ്പോഴാണ് കൈയൊടിഞ്ഞത്. അമ്മിണിയെ ആക്രമിക്കുന്നത് തടഞ്ഞപ്പോള്‍ ലാൻസിയുടെ രണ്ടാമത്തെ കൈയും ഒടിഞ്ഞു. അമ്മിണിയുടെ തലയ്ക്കും കൈയ്ക്കും കാലിനും […]
Read more

കിഴിശ്ശേരിയിൽ ഹെറോയിനുമായി രണ്ട് അസം സ്വദേശികൾ പിടിയിൽ

മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ 10 ഗ്രാം ഹെറോയിനുമായി അസം സ്വദേശികളായ രണ്ട് അതിഥിത്തൊഴിലാളികൾ പിടിയിൽ. അസം നാഗോൺ സ്വദേശികളായ ദിൽദാർ ഹുസൈൻ (27), അജ്ബുർ റഹ്‌മാൻ (28) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.കിഴിശ്ശേരി ആലിൻചുവട്ടിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും അതിഥിത്തൊഴിലാളികൾക്കും ലഹരിമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ഇവരിൽനിന്ന് ലഹരിക്കടത്തുസംഘത്തിലെ കണ്ണികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എഎസ്‌പി, ഇൻസ്പെക്ട‌ർ, എസ്ഐ എന്നിവരുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix