Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

മാനന്തവാടി വാകേരി കൊലപാതകം; പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി

മാനന്തവാടി: വയനാട് വാകേരി കൊലപാതക കേസിൽ പ്രതി ദിലീഷിനെതിരെ പോക്സോ കേസ് ചുമത്തി. പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കേസ്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതി ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ വെട്ടി കൊലപ്പെടുത്തിയത്. മൂത്ത പെൺകുട്ടിയെയും പ്രതി വെട്ടിപരിക്കേൽപ്പിച്ചിരുന്നു. ശേഷം ഇളയകുട്ടിയേയുമായി കടന്നു കളയുകയായിരുന്നു. രാത്രി മുഴവൻ നീണ്ട തിരച്ചിലിനൊടുവിൽ പിറ്റേന്ന് രാവിലെ അടുത്തുള്ള തോട്ടത്തിൽ നിന്നുമാണ് കൂട്ടിയെ കണ്ടെത്തിയത്. കേസിൽ പ്രതിയെ ഇന്ന് കൽപ്പറ്റ പോക്സോ കോടതിയിൽ ഹാജരാക്കും.
Read more

ഹരിയാനയിൽ കാറിനുള്ളിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച നിലയിൽ

ചണ്ഡീഗഢ്: ഹരിയാനയിലെ പഞ്ച്കുലയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഒരു കുടുംബത്തിലെ ഏഴ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ച്കുലയിലെ സെക്ടർ 27 ലെ ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് ഏഴ് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഉത്തരാഖണ്ഡിൽ നിന്നുള്ള 12ഉം, 13ഉം വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളും 14 വയസുള്ള ഒരു ആൺകുട്ടിയും ഇവരുടെ അമ്മയും മുത്തശ്ശിയുമടങ്ങിയ കുടുംബമാണ് മരിച്ചത്. കാറിനുള്ളിൽ അച്ഛൻ മാത്രം ജീവനോടെ ഉണ്ടായിരുന്നു. അദ്ദേഹത്ത ഉടൻ […]
Read more

തിരുവനന്തപുരത്ത് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ശ്രീകാര്യം ചാവടിമുക്കിന് സമീപത്ത് വച്ചാണ് സംഭവമുണ്ടായത്. കൊല്ലം കരിപ്ര സ്വദേശി ഹെയിൽ രാജുവാണ് (22) ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന സഹോദരിയെ ഹോസ്റ്റലിൽ പോയി കണ്ടശേഷം തിരികെ വരുമ്പോഴായിരുന്നു കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. ശ്രീകാര്യത്തെ ഒരു ടീ ഷോപ്പിൽ ജോലി ചെയ്യുന്ന പ്രതി പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി ഒഴിഞ്ഞുമാറി. ഇതോടെ ഇയാൾ കുട്ടിയുടെ കയ്യിൽ അടിച്ചു. വീണ്ടും പിന്തുടരുന്നത് കണ്ടതോടെ […]
Read more

ലഡുവിന് ടൊമാറ്റോ സോസ് നൽകിയില്ല; റെസ്റ്റാറന്‍റ് ജീവനക്കാരെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ചു

ചെന്നൈ: ലഡുവിന് ടൊമാറ്റോ സോസ് നൽകാത്തതിന് റെസ്റ്റാറന്‍റ് ജീവനക്കാരെ മർദ്ദിച്ചു. തമിഴ്നാട് കടലൂര്‍ ജില്ലയിലെ വൃദ്ധാചലത്തുള്ള ക്ലാസിക് കഫെ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ദീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുമ്പു പൈപ്പും ചട്ടുകവും കൊണ്ടാണ് ആക്രമിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മർദ്ദിച്ചത്. ലഡുവിന് സോസ് കൂട്ടി കഴിക്കില്ലെന്ന് പറഞ്ഞതോടെ ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ആക്രമണത്തിന്റെ സി.സി.ടി.വി […]
Read more

ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ്

ബെംഗളൂരു: മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് വച്ചതിനെ തുടർന്നുള്ള തർക്കത്തിൽ ഭർത്താവ് ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ചു. ബെംഗളൂരുവിലെ എൻഎംഎച്ച് ലേഔട്ടിലാണ് സംഭവം. തലയ്‌ക്കും മുഖത്തിനും ​ഗുരുതരമായി പരിക്കേറ്റ 34 കാരി അപകടനില തരണം ചെയ്തു ചികിത്സയിൽ കഴിയുകയാണ്. പൊലീസ് പറയുന്നത്, പരിക്കേറ്റ യുവതി ബ്യൂട്ടീഷനായി ജോലി ചെയ്യുകയാണ്. രാത്രി 9 മണിയോടെ മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഭർത്താവ് വഴക്കുണ്ടാക്കാൻ തുടങ്ങി. ശാരീരിക ഉപദ്രവം തുടങ്ങിയതോടെ യുവതി പണം നൽകി. പിന്നീട്, മദ്യപിച്ച് വീട്ടിലെത്തിയ […]
Read more

പൊലീസിന് കാട്ടിക്കൊടുത്തതിലുള്ള വൈരാഗ്യം; എട്ടുവയസുകാരനെ ക്രൂരമായി മർദിച്ച 40 കാരനെതിരെ കേസ്

കൊച്ചി: എട്ടുവയസുകാരനെ ക്രൂരമായി മർദിച്ച 40 കാരനെതിരെ കേസ്സെടുത്ത് പോലീസ്. മുൻവൈരാഗ്യത്തിന്റെ പേരിലാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയുടെ പുറത്തിടിക്കുകയും തുടയിൽ കടിക്കുകയും ചെയ്ത ഞാറയ്‌ക്കൽ സ്വദേശി ജോമോനെതിരെയാണ് മുനമ്പം പൊലീസ് കേസെടുത്തത്. കുട്ടിയുടെ ബന്ധുവിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. സ്കൂൾ അവധിയായതിനാൽ ബന്ധുവിന്റെ വീട്ടിൽ വന്നുനിൽക്കുകയായിരുന്നു കുട്ടി. പ്രതി മുനമ്പം പ്രദേശത്ത് വിവിധ ജോലികൾ ചെയ്ത ജീവിച്ചിരുന്നയാളാണ്. ഇയാൾ കുറച്ചു ദിസങ്ങൾക്ക് മുൻപ് കുട്ടി നിന്നിരുന്ന ബന്ധുവീട്ടിലെത്തി ബഹളം വച്ചിരുന്നതായി വീട്ടുകാർ പറയുന്നു. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് […]
Read more

ലൊക്കേഷൻ തെറ്റായി നൽകി; സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചെന്ന് പരാതി. വീടിന്റെ ലൊക്കേഷൻ തെറ്റായി നൽകിയെന്നാരോപിച്ചാണ് സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചത്. മർദനത്തിന് പുറമേ ഇയാൾ ഉപഭോക്താവിനെ അസഭ്യം പറയുകയും ചെയ്തു. മെയ് 21 ന് ബെംഗളൂരു ബസവേശ്വര നഗറിലാണ് സംഭവം. ഇത് ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ കയ്യാങ്കളിയിലേയ്ക്ക് എത്തിയത്. കണ്ണിന് പരിക്കേറ്റ ഉപഭോക്താവ് നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ ഉപഭോക്താവിൻ്റെ പരാതിയിൽ ഡെലിവറി ബോയ് വിഷ്ണു വർദ്ധനെതിരെ പൊലീസ് കേസെടുത്തു.
Read more

ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തി.വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ത്രീ സ്റ്റാര്‍ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് സംശയം. ഒരുമിച്ച് ജോലി ചെയ്യുന്ന അനീഷ് എന്ന കൊല്ലം സ്വദേശിയുടെ മുറിയില്‍ നിന്നുമാണ് സോളമനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് മുതലാളി മുറി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. നിലവില്‍ ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തുകയാണ്.
Read more

17കാരിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ ആൺ സുഹൃത്ത് കുറ്റക്കാരാനെന്ന് കോടതി

പത്തനംതിട്ട: പത്തനംതിട്ടയിൽ 17കാരിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ ആൺ സുഹൃത്ത് കുറ്റക്കാരാനെന്ന് കോടതി. കടമ്മനിട്ട സ്വദേശിനി ശാരികയെ അയൽവാസി സജിൽ കൂടെ ചെല്ലാൻ വിസമ്മതിച്ചതിനാണ് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവുകളായി. അഡി. ജില്ലാ കോടതി-ഒന്ന് നാളെ ശിക്ഷ വിധിക്കും. 2017 ജൂലൈ 14 ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ഒപ്പം വരണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് ശാരികയെ പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. കടമ്മനിട്ടയിലെ ബന്ധുവീട്ടിൽ വെച്ചാണ് ശാരികയെ പെട്രോള്‍ […]
Read more

മൂന്നര വയസ്സുകാരിയുടെ കൊലപാതകം; പ്രതിയെ പാലത്തിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി

കൊച്ചി: മൂന്നര വയസ്സുകാരിയായ കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് നടത്തി. പ്രതിയായ അമ്മയെ മൂഴുക്കുളം പാലത്തിൽ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. പാലത്തിന്റെ മധ്യഭാഗത്ത് എത്തുന്നതിനു മുൻപ് ഇവിടെ വച്ചാണ് മകളെ പുഴയിലേക്ക് എറിഞ്ഞതെന്ന് പൊലീസിനോട് അമ്മ പറഞ്ഞു. പ്രതിയുടെ മുഖം കാണിക്കണമെന്ന് പ്രദേശവാസികളുടെ ആക്രോശത്തിനിടെയായിരുന്നു പൊലീസ് തെളിവെടുപ്പ്. വൈകാരികമായാണ് നാട്ടുകാർ പൊലീസിനോട് പെരുമാറിയത്. തെളിവെടുപ്പിനു ശേഷം പ്രതിയുമായി പൊലീസ്, സ്റ്റേഷനിലേക്ക് മടങ്ങി. 10 മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. കുട്ടിയ്ക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer