Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

മുത്തങ്ങ ചെക്ക് പോസ്റ്റിൽ വൻ ലഹരി വേട്ട; പിടികൂടിയത് 3495 കിലോ നിരോധിത പുകയില

കൽപറ്റ: വയനാട്ടിൽ 3495 കിലോ നിരോധിത പുകയില പിടികൂടി. ലോറിയിൽ കടത്തുകയായിരുന്ന നിരോധിത പുകയിലയുടെ വൻ ശേഖരമാണ് എക്‌സൈസ് പിടികൂടിയത്. 3495 കിലോ പുകയില ഉത്പന്നമാണ് എക്സൈസ് പിടിച്ചെടുത്തത്. മുത്തങ്ങ ചെക്പോസ്റ്റിൽ വച്ച് ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ വയനാട് വാളാട് സ്വദേശി സഫീർ എക്സൈസ് പിടിയിലായി. ബിയർ വെയ്സ്റ്റിൽ ഒളിപ്പിച്ചായിരുന്നു കടത്ത് നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
Read more

ചെയ്തത് കൊടും ക്രൂരത; മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്‍റെ പക ഗൃഹനാഥന്റെ ജീവനെടുത്തു

തിരുവനന്തപുരം: മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്‍റെ പക ഗൃഹനാഥന്റെ ജീവനെടുത്തു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മംഗലപുരം തോന്നയ്ക്കൽ പാട്ടത്തിൽ സ്വദേശി താഹയാണ് (65) പുലർച്ചെ മരിച്ചത്. സംഭവത്തിൽ സമീപവാസിയായി റാഷിദിനെ (31) മംഗലപുരം പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. കത്തിയുമായെത്തിയ പ്രതി താഹയുടെ വീട്ടിൽ കയറി ഇയാളെ കുത്തുകയായിരുന്നു. ഭാര്യ നൂർജഹാൻ ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും അവരെ തളളിയിട്ട് പ്രതി താഹയെ ആക്രമിക്കുകയായിരുന്നു. വയറ്റിൽ കുത്തേറ്റ താഹ രക്ഷപ്പെടാനായി മുകളിലത്തെ നിലയിലേക്ക് ഓടിയെങ്കിലും റാഷിദ് […]
Read more

ബസപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തിൽ; ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ച് അഡീഷണല്‍ സെഷന്‍സ് ജഡ്ജ്

തൃശ്ശൂര്‍: അമിതവേഗത്തില്‍ വന്ന ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ച് അഡീഷണല്‍ സെഷന്‍സ് ജഡ്ജ്. അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഡ്രൈവറായ പഴയന്നൂര്‍ കോടത്തൂര്‍ തോട്ടുംകര പുന്നയ്ക്കല്‍ വീട്ടില്‍ മനോജി(39)നെയാണ് മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.എം. രതീഷ് കുമാര്‍ ശിക്ഷിച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് ശിക്ഷ. അമിതവേഗത്തില്‍ വാഹനമോടിച്ചതിനും ശിക്ഷയുണ്ട്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടുതല്‍ തടവനുഭവിക്കണം. പിഴത്തുക മരിച്ചവരുടെ അനന്തരാവകാശികള്‍ക്ക് തുല്യമായി നല്‍കണമെന്നും […]
Read more

മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹം കത്തിക്കാൻ സഹായിച്ച് വിദ്യാർഥികൾ

മുംബൈ: ഭർത്താവിനെ വിഷം കൊടുത്തു കൊന്ന് 24 കാരി. വിഷം കൊടുത്ത് കൊന്ന ശേഷം മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് യുവതി മൃതദേഹം കത്തിച്ചത്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നാഗ്പുർ യവത്‌മാളിലെ സൺറൈസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപകനായ ശാന്തനു ദേശ്മുഖാണ് (32) കൊല്ലപ്പെട്ടത്. അതേ സ്കൂളിലെ പ്രിൻസിപ്പലായ നിധി ദേശ്മുഖ് (24) കുറ്റം സമ്മതിച്ചെന്നു പൊലീസ് അറിയിച്ചു. ചോദ്യംചെയ്യലിനായി വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ 15നു ചൗസാല വനമേഖലയിൽ നിന്നാണു തിരിച്ചറിയാനാകാത്തവിധം […]
Read more

പാലക്കാട് ഹോട്ടലിൽ കവർച്ച; മോഷണം പോയത് 29,000 രൂപ

പാലക്കാട്: പാലക്കാട് മരുതറോഡ് ഹോട്ടലിൽ കവർച്ച. വിശന്നു വലഞ്ഞെത്തിയ കള്ളൻ ഹോട്ടലിലെ പണം കവർന്നതിനൊപ്പം ഫ്രിജിനകത്തു സൂക്ഷിച്ച ഭക്ഷണം ചൂടാക്കി കഴിച്ച് മണിക്കൂറുകളോളം വിശ്രമിച്ച ശേഷമാണ് മടങ്ങിയത്. ദേശീയപാതയോരത്തെ മൂൺസിറ്റി ഹോട്ടലിൽ ബുധനാഴ്ച പുലർച്ചെയാണു വ്യത്യസ്തമായ കവർച്ച നടന്നത്. ഇവിടെ നിന്നു 29,000 രൂപയാണ് മോഷ്ടാവ് കവർന്നത്. ഹോട്ടലിന്റെ പിൻവാതിൽ തകർത്തെത്തിയ മോഷ്ടാവ് കാഷ് ഡ്രോയിലും മറ്റും സൂക്ഷിച്ച പണത്തിനൊപ്പം ദുരിതബാധിതർക്കു സഹായം നൽകാൻ പണം സ്വരൂപിക്കാൻ സൂക്ഷിച്ച നോട്ടുകൾ നിറഞ്ഞ ഹുണ്ടികയും കൊണ്ടുപോയിട്ടുണ്ട്. ഹോട്ടലിനകത്ത് അകത്തു […]
Read more

കുപ്രസിദ്ധനായ സീരിയൽ കില്ലർ ‘മരണത്തിന്റെ ഡോക്ടർ’ പിടിയിൽ

ന്യൂഡൽഹി : ഡോക്ടർ ഡെത്ത് എന്ന പേരിൽ അറിയപ്പെടുന്ന കുപ്രസിദ്ധ പരമ്പര കൊലയാളിയെ പിടികൂടി ഡൽഹി പോലീസ് . കള്ളപ്പേര് ഉപയോഗിച്ച് ഒരു ആശ്രമത്തിൽ പുരോഹിതനായി തുടരുകയായിരുന്ന 67കാരനായ ദേവേന്ദർ ശർമയെയാണ് പോലീസ് പിടികൂടിയത്. ഒരു ആയുർവേദ ഡോക്ടറായിരുന്ന ഇയാൾ 1998 നും 2004 നും ഇടയിൽ അനധികൃത വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ് നടത്തിയിരുന്നു.കൂടാതെ ഡൽഹി, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലായി ഏഴ് വ്യത്യസ്ത കൊലപാതക കേസുകളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശർമ്മക്ക് , ഒരു കേസിൽ ഗുരുഗ്രാം […]
Read more

എം.എൽ.എ ഓഫീസിൽ വെച്ച് കൂട്ടബലാത്സംഗം; ബി.ജെ.പി എം.എൽ.എ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

കർണാടക: ബംഗളുരുവിൽ ബിജെപി എംഎൽഎയുടെ നേരെ കടുത്ത പീഡന പരാതി. എം എൽ എ യുടെ നേതൃത്വത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്യിപ്പിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ദേഹത്ത് മാരകവൈറസ് കുത്തിവെക്കുകയും ചെയ്തുവെന്നാണ് യുവതി പരാതി നൽകിയത്. ബിജെപിയുടെ രാജരാജേശ്വരി നഗർ എം.എൽ.എ മുനിരത്‌നയ്‌ക്കെതിരെ ബിജെപി പ്രവർത്തക കൂടിയായ നാൽപ്പതുകാരിയുടെ പരാതിയെ തുടർന്ന് ബെംഗളൂരു പോലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മുനിരത്‌ന എംഎൽഎ, വാസന്ത, ചെന്നകേശവ, കമൽ എന്നിവരാണ് കേസിലെ പ്രതികൾ. 2023 ജൂൺ 11-ന് മാതിക്കെരെയിലെ ജെ.പി […]
Read more

ഊണിന് കറിയുടെ അളവുകുറഞ്ഞു; തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ

ഇടുക്കി: കട്ടപ്പനയില്‍ കറിയെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ. പുളിയന്‍മല റോഡിലെ അമ്പാടി ഹോട്ടലിലാണ് സംഭവം. ഹോട്ടലിന് സമീപത്തെ തുണിക്കടയില്‍ വിവാഹ വസ്ത്രം വാങ്ങാനെത്തിയ വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശികളും ഹോട്ടല്‍ ജീവനക്കാരും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഹോട്ടലിൽ ഊണിനു കറിയുടെ അളവ് കുറഞ്ഞ് പോയത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് തർക്കം ഉണ്ടായത്. പാത്രത്തിൽ കറികളുടെ അളവ് കുറവായതിനാൽ കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ടു.ഈ കാര്യത്തോട് ജീവനക്കാർ അനിഷ്ടം കാണിച്ചതോടെ ഇരു കൂട്ടരും തമ്മിൽ തർക്കമായി. പിന്നാലെ ഹോട്ടലിലെ ഷട്ടർ അടച്ചിട്ട ശേഷം […]
Read more

തിരുവാങ്കുളത്ത് കൊല്ലപ്പെട്ട മൂന്നുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടത് വീടിനുള്ളിൽ വെച്ചുതന്നെയെന്ന് പൊലീസ്; പ്രതി കുറ്റം സമ്മതിച്ചു

കൊച്ചി: എറണാകുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന മൂന്നുവയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന കേസില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. പീഡനം നടന്നത് വീടിനുള്ളിൽ വെച്ചു തന്നെയാണെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിൽ പ്രതി പൊട്ടിക്കരഞ്ഞുവെന്നും പോലീസ് കൂട്ടിച്ചേർത്തു. പോസ്റ്റ്‌‍മോർട്ടത്തിൽ ലഭിച്ച വിവരങ്ങൾ നിർണായകമായെന്നും അത് കൂടാതെ മറ്റ് തെളിവുകളും ലഭിച്ചെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. പോക്സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിന് നൽകിയ സൂചനകളുടെ […]
Read more

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികൾ എന്ന് സംശയിക്കുന്നവരുടെ പേരും ചിത്രങ്ങളും പുറത്തുവിട്ട് പൊലീസ്

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികൾ എന്ന് സംശയിക്കുന്നവരുടെ പേരും ചിത്രങ്ങളും പുറത്ത് വിട്ട് പൊലീസ്. ഷബീർ, ജാഫർ, നിയാസ്, എന്നിവരുടെ ചിത്രങ്ങൾ ആണ്‌ പോലീസ് പുറത്തു വിട്ടത്. KL-10-BA-9794 എന്ന വെളുത്ത മാരുതി സ്വിഫ്റ്റ് കാറിനെക്കുറിച്ചും KL-20-Q-8164 എന്ന സ്കൂട്ടറിനെ കുറിച്ചും വിവരം ലഭിക്കുന്നവർ കൊടുവള്ളി പൊലീസിനെ അറിയിക്കാൻ നിർദേശം. അനൂസ് റോഷനെ ഏഴ് അംഗ സംഘമാണ് കൊടുവള്ളിയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്. ബൈക്കിൽ രണ്ടു പേരും കാറിൽ അഞ്ചു പേരുമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer