Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

യൂത്ത് ലീഗ് പ്രവർത്തകൻ ഓതായി മനാഫ് വധം; പി. വി അൻവറിന്റെ സഹോദരി പുത്രൻ ഷഫീഖ് കുറ്റക്കാരൻ

മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപ്പറമ്പന്‍ മനാഫിനെ കൊലപ്പെടുത്തിയ കേസിൽ പി.വി. അന്‍വറിന്റെ സഹോദരീപുത്രൻ ഷെഫീഖ് കുറ്റക്കാരനെന്ന് കോടതി. മൂന്ന് പ്രതികളെ വെറുതെവിട്ടു. മഞ്ചേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസാണ് വിധി പറഞ്ഞത്. ശിക്ഷ നാളെ പ്രഖ്യാപിക്കും. പി.വി.അൻവർ ഉൾപ്പെടെ 26 പേരാണ് കേസിൽ പ്രതികളായത്. കേസ് നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ പി.വി. ഷൗക്കത്തലി മരണപ്പെട്ടു. പ്രധാന സാക്ഷി കൂറുമാറിയതോടെ നാലാം പ്രതിയായ പി.വി അൻവർ അടക്കം 21 പ്രതികളെ […]
Read more

ബസിനു മുന്നിൽ അഭ്യാസപ്രകടനം; യുവാവിനെതിരെ കേസ്

കോഴിക്കോട് : ബസിനു മുന്നിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന്റെ അഭ്യാസ പ്രകടനം. വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പന്നിയങ്കര പൊലീസ് കേസെടുത്തു. കല്ലായി സ്വദേശി ഫർഹാനെ (29) തിരെയാണ് കേസ്. വ്യാഴാഴ്ച വൈകിട്ട് മീഞ്ചന്ത ബൈപാസിലാണ് സംഭവം. പിന്നിലുള്ള ബസ് ഡ്രൈവർ ഹോൺ മുഴക്കിയതിൽ പ്രകോപിതനായ യുവാവ് സ്കൂട്ടറിൽ നടുറോഡിൽ മറ്റു വാഹനങ്ങൾക്ക് ഓരം കൊടുക്കാതെ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. ഇടയ്ക്ക് തിരിഞ്ഞു ബസ് ഡ്രൈവറെ ശകാരിക്കുകയും ചെയ്തു. സംഭവം ബസ് യാത്രക്കാരൻ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. […]
Read more

നാദാപുരത്ത്സ്വകാര്യ ക്ലിനിക്കില്‍ ഭര്‍തൃമതിക്ക് നേരെ പീഡന ശ്രമം

കോഴിക്കോട്: സ്വകാര്യ ക്ലിനിക്കില്‍ ഭര്‍തൃമതിക്ക് നേരെ പീഡന ശ്രമം. അധ്യാപകനെതിരെ വളയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചിറ്റാരി ഗവ. എല്‍പി സ്‌കൂള്‍ അധ്യാപകന്‍ കരുണാകരനെതിരെയാണ്  പോലീസ് കേസെടുത്തത്. നവംബര്‍ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. യുവതിയായ ഭര്‍തൃമതിയെ ക്ലിനിക്കിനുള്ളില്‍ വെച്ച് കയറി പിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലിസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി വളയം പോലിസ് അറിയിച്ചു.
Read more

ബിഎൽഒയ്ക്ക് മർദ്ദനം; സിപിഎം ലോക്കൽ സെക്രട്ടറി റിമാന്റിൽ

കാസർകോട്: ബിഎൽഒയെ മർദിച്ച സിപിഎം ലോക്കൽ സെക്രട്ടറി റിമൻ്റിൽ. സിപിഎം ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് റിമാൻ്റ് ചെയ്തത്. ദേലമ്പാടി പഞ്ചായത്ത് എട്ടാം വാർഡിലെ ബൂത്ത് ലെവൽ ഓഫീസറായ പി. അജിത്തിന് മർദ്ദനമേറ്റ കേസിലാണ് റിമാൻ്റ്. എസ്ഐആർ ക്യാമ്പിനിടെ ഒരു വോട്ടർക്ക് പരിശോധനാ ഫോറം നൽകാത്ത വിഷയത്തിൽ ബി‌എൽഒയെ മർദ്ദിച്ചെന്നാണ് പരാതി. സിപിഎം പാണ്ടി ലോക്കൽ സെക്രട്ടിയാണ് സുരേന്ദ്രൻ.
Read more

ലഹരിക്കടത്തിലെ മുഖ്യകണ്ണി ഡൽഹിയിൽ പിടിയിൽ

വയനാട്: കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും വൻതോതിൽ രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ മുൻ എൻജിനീയർ വയനാട് പോലീസിൻ്റെ പിടിയിലായി. ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ ആർ. രവീഷ് കുമാർ (28) ആണ് അറസ്റ്റിലായത്. അതിസാഹസികമായ നീക്കത്തിനൊടുവിൽ സൗത്ത് ന്യൂ ഡൽഹിയിലെ കാൺപൂർ രാജുപാർക്കിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. 26-ന് പുലർച്ചെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും ഡൽഹി പോലീസിന്റെ സഹായത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്. തിരുനെല്ലി സ്റ്റേഷനിലെ ലഹരി റിമാൻഡിലായിരുന്ന ഇയാൾ, വിവാഹാവശ്യത്തിനെന്ന […]
Read more

ഒഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തി

എറണാകുളം: വടക്കേക്കരയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നും മനുഷ്യ അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻഡിന് സമീപമുള്ള കാട് മൂടിയ പ്രദേശത്തുനിന്നാണ് കണ്ടെത്തിയത്. കണ്ടെത്തിയ അവശിഷ്ടങ്ങൾക്ക് രണ്ടുമാസത്തിലേറെ പഴക്കമുണ്ടെന്നാണ‍് പ്രാഥമിക വിലയിരുത്തൽ. വിവരമെത്തിച്ചതോടെ ഫോറൻസിക് സംഘംയും വടക്കേക്കര പൊലീസ് സംഘവും സ്ഥലത്തെത്തി പരിശേധന നടത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി വിശദമായ പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
Read more

ഓൺലൈൻ വഴി പൈസ തട്ടിയ കേസിലെ പ്രതി പിടിയിൽ

പാലക്കാട് : ഓൺലൈനായി ഓഹരിവിപണിയിൽ പണം നിേക്ഷപിച്ച് ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് പാലക്കാട് ശേഖരീപുരം സ്വദേശിയിൽനിന്ന് 45,83,165 രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. പശ്ചിമബംഗാൾ ഹൂഗ്ലി ഹിൻഡ്മോട്ടോർ സ്വദേശി ദിപ്ത കുണ്ടു(36)വിനെയാണ് ബെംഗുളൂരുവിൽ വെച്ച് പാലക്കാട് സൈബർ പോലീസ് പിടികൂടിയത്. ജൂലായ് മുതൽ സാമൂഹികമാധ്യമങ്ങൾ വഴി നിരന്തരം ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ആദ്യം ചെറിയ തുകകൾ നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് ലാഭം നൽകുകയും പിന്നീട് ഭീമമായ തുക വാങ്ങി മുഴുവനും തട്ടിയെടുക്കുകയുമായിരുന്നു. ഇതിനിടെ, നഷ്ടപ്പെട്ട തുകയിൽനിന്നു 14 ലക്ഷം […]
Read more

14 കാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 4 വർഷം കഠിന തടവ്

മലപ്പുറം: 14 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും 5,000 രൂപ പിഴയും വിധിച്ച് നിലമ്പൂർ അതിവേഗ പോക്‌സോ കോടതി . മുത്തേടം കാരപ്പുറം സ്വദേശിയായ പുതുവായ് വിനോദിനാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചാൽ തുക അതിജീവിതയ്ക്ക് നൽകണമെന്നുമാണ് കോടതി ഉത്തരവ്. പിഴ അടക്കാത്ത പക്ഷം രണ്ട് മാസം രണ്ട് ആഴ്ച അധിക തടവും അനുഭവിക്കണം. 2024 ജൂൺ 16 നാണ് സംഭവം നടന്നത്. അതിജീവിതയും കുടുംബവും നൽകിയ പരാതിയെ തുടർന്ന് പോത്തുകല്ല് […]
Read more

കള്ളന് മാനസാന്തരം; മോഷ്ടിച്ച ഉരുപ്പടികൾ തിരികെ ഏൽപ്പിച്ചു

കോഴിക്കോട് : ഒതയോത്ത് പരദേവതാ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽനിന്ന് മോഷ്ടിക്കപ്പെട്ട പൂജാ ഉരുപ്പടികൾ മോഷ്ടാവ് തിരികെ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ മോഷണം പോയ ഗണപതിയുടെ പ്രഭാവലയവും വിളക്കുകളുമാണ് ഉടമസ്ഥർക്ക് തിരികെ ലഭിച്ചത്. പൂജ കഴിഞ്ഞ് കഴുകി വൃത്തിയാക്കാൻ എടുത്തുവെച്ച ഉരുപ്പടികളാണ് മോഷണം പോയത്. ബുധനാഴ്ച രാവിലെ നട തുറക്കാൻ എത്തിയപ്പോഴാണ് തന്ത്രി മോഷണ വിവരം ശ്രദ്ധിച്ചത്. മോഷണത്തിൽ ആശങ്കയിലായിരുന്ന ക്ഷേത്ര കമ്മിറ്റിക്കും നാട്ടുകാർക്കും ആശ്വാസം നൽകിക്കൊണ്ട്, മോഷ്ടാവ് പ്രഭാവലയം എടോടിയിലെ പൂട്ടിക്കിടന്ന ഒരു കടയുടെ മുമ്പിൽ […]
Read more

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം

പാലക്കാട്: എലപ്പുള്ളി പോക്കാന്തോട്ട് പൂട്ടിയിട്ട വീടു കുത്തിത്തുറന്ന് 23 പവൻ സ്വർണവും 10,000 രൂപയും ഒരു ഡയമണ്ട് മോതിരവും കവർന്നു. മറ്റെന്തെങ്കിലും നഷ്ടമായോയെന്ന് കണ്ടെത്താൻ വീടിനുള്ളിൽ പൊലീസും വീട്ടുകാരും വിശദമായ പരിശോധന നടത്തുന്നുണ്ട്. പോക്കാന്തോട്ട് ബസ് സ്റ്റോപ്പിനു സമീപത്തുള്ള വിജയ് ശങ്കറിന്റെ വീട്ടിലാണു നാടിനെ മുഴുവൻ നടുക്കിയ കവർച്ച നടന്നത്. ചൊവ്വാഴ്ച രാവിലെ വിജയ് ശങ്കറും കുടുംബവും വീട് പൂട്ടി ഗുരുവായൂരിലേക്ക് പോയതായിരുന്നു. ഇന്നലെ വൈകിട്ടോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ഒന്നിൽ കൂടുതൽ പേർ കവർച്ചാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix