Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബസിനു മുന്നിൽ അഭ്യാസപ്രകടനം; യുവാവിനെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : ബസിനു മുന്നിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന്റെ അഭ്യാസ പ്രകടനം. വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പന്നിയങ്കര പൊലീസ് കേസെടുത്തു. കല്ലായി സ്വദേശി ഫർഹാനെ (29) തിരെയാണ് കേസ്. വ്യാഴാഴ്ച വൈകിട്ട് മീഞ്ചന്ത ബൈപാസിലാണ് സംഭവം. പിന്നിലുള്ള ബസ് ഡ്രൈവർ ഹോൺ മുഴക്കിയതിൽ പ്രകോപിതനായ യുവാവ് സ്കൂട്ടറിൽ നടുറോഡിൽ മറ്റു വാഹനങ്ങൾക്ക് ഓരം കൊടുക്കാതെ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു.

ഇടയ്ക്ക് തിരിഞ്ഞു ബസ് ഡ്രൈവറെ ശകാരിക്കുകയും ചെയ്തു. സംഭവം ബസ് യാത്രക്കാരൻ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മോട്ടർ എൻഫോഴ്സ്മെൻറ് വിഭാഗവും നടപടി തുടങ്ങി. വാഹനവും രേഖകളുമായി ഇന്നു ചേവായൂർ മോട്ടർ എൻഫോഴ്സ്മെന്റ് ഓഫിസിൽ ഹാജരാകാൻ നോട്ടിസ് നൽകി.

Recent News

Advertisement
WhiteswanTV Footer