Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുസ്‌ലിം ലീഗ്; കോഴിക്കോട് ജില്ലയിൽ എട്ട് പേരെ സസ്പെൻ്റ് ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള എട്ട് പ്രവർത്തകരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻ്റ് ചെയ്തു.​മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് ലഭിച്ച അറിയിപ്പ് പ്രകാരമാണ് നടപടി.

ബേപ്പൂർ നിയോജകമണ്ഡലത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ നടപടിയുണ്ടായത്. രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ പാറോൽ അബ്ദുൽ ലത്തീഫും, ഫറോക്ക് മുനിസിപ്പാലിറ്റിയിലെ സനൂബിയ നിയാസ്, ഇ. നാസർ, ശിഹാബുദ്ദീൻ എന്നിവരുമാണ് ബേപ്പൂർ നിയോജകമണ്ഡലത്തിൽ നിന്നും പുറത്താക്കപ്പെട്ടത്.

സസ്പെൻഷനിലായവരിൽ കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മാവൂർ പഞ്ചായത്തിൽ നിന്നുള്ള എൻ.സി. മുഹമ്മദ് ഉൾപ്പെടുന്നു. കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ നിന്നും കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ ഷെറീന അഹ് ലയും നടപടി നേരിട്ടു.​ കൂടാതെ, കൊടുവള്ളി നിയോജകമണ്ഡലത്തിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ശറഫുദ്ദീൻ പൊയിൽതൊടുകയിൽ, ഷമീം പുറായിൽ എന്നിവരെയും പാർട്ടി സസ്പെൻ്റ് ചെയ്തു.സംഘടനാപരമായ അച്ചടക്കം ലംഘിച്ചതിനെ തുടർന്നാണ് ഇവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻ്റ് ചെയ്യാൻ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix