Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇറ്റലിയിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ്  ലക്ഷങ്ങൾ  തട്ടിച്ച കേസ്സിലെ പ്രതി റിമാന്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : ഇറ്റലിയിലേക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 580000/- (അഞ്ച് ലക്ഷത്തി എൺപതിനായിരം) രുപയുടെ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതിയെ കസ്റ്റഡിയിലെടുത്തു.വലപ്പാട് സ്വദേശി അറക്കവീട്ടിൽ ഷെഫീർ 29 എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ  എറിയാട് പേ ബസാർ സ്വദേശി കിഴക്കേ വളപ്പിൽ വീട്ടിൽ വിഷ്ണുദാസ്  എന്നയാളിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 580000/- (അഞ്ച് ലക്ഷത്തി എൺപതിനായിരം) രുപ തട്ടിയെടുക്കുകയായിരുന്നു.

.2023 വർഷത്തിലാണ് പ്രതികൾ പരാതിക്കാരന് ഇറ്റലിയിലേക്ക് വില ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 580000/- (അഞ്ച് ലക്ഷത്തി എൺപതിനായിരം) രുപ അയച്ച് വാങ്ങിയത് തുടർന്ന് വിസ ശരിയാക്കിക്കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകാതെ ചെയ്യാത്തതിനെ തുടർന്നാണ് പരാതി നൽകിയത്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബി കെ, എസ് ഐ മനു പി ചെറിയാൻ, ജി എസ് സി പി ഒ അരുൺ സൈമൺ, സി പി ഒ മാരായ നിവേദ്, ജിനേഷ് എന്നിവരാണ് അന്വേഷണ;സംഘത്തിലുള്ളത്.നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Recent News

Advertisement
WhiteswanTV Footer