തൃശ്ശൂർ : കൊടകര ഷ്ഷഠിയോടനുബന്ധിച്ച് കൊടകര ഫ്ലെ ഓവറിന്റെ വടക്ക് വശം ഭാഗത്തു നിന്നും നാഷണൽ ഹൈവേയുടെ കിഴക്ക് വശം സർവ്വീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായി ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയ സംഭവത്തിൽ പാവറട്ടി കാക്കശ്ശേരി സ്വദേശി കൊമ്പൻ വീട്ടിൽ എബിൻ ജോൺസ് 28 വയസ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഷഷ്ഠിയോടനുബന്ധിച്ചുളള കാവടി സെറ്റുകൾ കൊടകര ടൗണിൽ പ്രവേശിക്കുന്ന സമയത്ത്
ഹൈവേയിൽ നിന്നും വാഹനങ്ങൾ കൊടകര ഭാഗത്തേക്ക് പോകരുതെന്നുള്ള നിമയാനുസൃത ആജ്ഞ അനുസരിക്കാതെയിരിക്കുകയും ഇരു ചക്രവാഹനത്തിൽ വന്ന പ്രതി കൊടകര എസ് എച്ച് ഒ യെയും മറ്റ് പോലീസ് ഉദ്ദ്യോഗസ്ഥരെയും തളളി മാറ്റി ഔദ്യോഗിക കൃത്യനിർവ്വഹണത്തിനു് തടസ്സം വരുത്തുകയും മറ്റു യാത്രക്കാർക്ക് മാർഗ്ഗ തടസ്സമുണ്ടാക്കുന്ന രീതിയിൽ നാഷ്ണൽ ഹൈവേ 544 ൽ ബ്ലോക്ക് ഉണ്ടാക്കുകയും ചെയ്ത സംഭവത്തിനാണ് അറസ്റ്റ് ചെയ്തത്.
എബിൻ ജോൺസ് പാവറട്ടി പോലീസ് സ്റ്റേഷനിൽ ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും, ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസ്സിലും പ്രതിയാണ്. കൊടകര പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദാസ് പി കെ, ജി എ എസ് ഐ ബേബി, ജി എസ് സി പിഒ മാരായ പ്രതീഷ്, പ്രശാന്ത്, സി പി ഒ ഷെയ്ക്ക് ഇബ്രാഹിം എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




