തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. വാട്ട്സാപ്പ് ചാറ്റുകളും ഓഡിയോയും ഉൾപ്പെടുന്ന തെളിവുകളാണ് നൽകിത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും.
രാഹുലിനെ പിന്തുണച്ച് കെപിസിസി പ്രവർത്തക അധ്യക്ഷൻ കെ. സുധാകരൻ നേരത്തെ പ്രതികരിച്ചിരുന്നു. ഉയരുന്ന ആരോപണങ്ങളിൽ രാഹുൽ നിരപരാധിയാണ് എന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. പെണ്‍കുട്ടികളെ പിന്തുടര്ന്ന് ശല്യം ചെയ്തു എന്ന പേരിൽ രാഹുലിനെതിരെ കേസെടുത്തിരുന്നു. എന്നാൽ പരാതിയൊന്നും ലഭിച്ചിരുന്നില്ല.




