Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗർഭിണിയായ യുവതി തീപ്പൊള്ളലേറ്റ് മരണപ്പെട്ട കേസ്സിൽ ഭർത്താവ് പിടിയിലായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: വരന്തരപ്പിള്ളി മാട്ടുമലയിലുള്ള  ഭർത്താവിന്റെ വിടിനോട് ചേർന്നുള്ള കനാലിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ മരണപ്പെട്ട. സംഭവത്തിൽ ഭർത്താവ് പിടിയിലായി നന്തിപുലം മാട്ടുമല സ്വദേശി ഷാരോണിനെ ( 25 ) കസ്റ്റഡിയിലെടുത്തു. മനക്കലക്കടവ് സ്വദേശിനി വെളിയത്ത് പറമ്പിൽ വീട്ടിൽ അർച്ചന 20 എന്ന യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ് ‘ അർച്ചന 5 മാസം ഗർഭിണിയായിരുന്നു.

ഈ സംഭവത്തിന് അർച്ചനയുടെ അച്ചൻ ഹരിദാസൻ 55 വയസ്സ് എന്നയാളുടെ പരാതിയിൽ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 80 (ഭർത്താവോ ബന്ധുക്കളോ സ്ത്രീയെ ക്രൂരതയ്ക്ക് ഇരയാക്കുന്നത്), വകുപ്പ് 85 (സ്ത്രീധന മരണം) എന്നിവ പ്രകാരം കേസെടുത്തിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ചാലക്കുടി ഡി വൈ എസ് പി വി കെ രാജു  ആണ് അന്വേഷണ ഉദ്ദ്യോഗസ്ഥൻ.

ഷാരോൺ വരന്തരപ്പിള്ളി, പുതുക്കാട് പോലീസ് സ്റ്റേഷനുകളിൽ ഗഞ്ചാവ് ബീഡി വലിച്ച് കേസ്സിലും, മദ്യ ലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസ്സിലും. മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസ്സിലും അടക്കം മൂന്ന് ക്രിമിനൽക്കേസിലെ പ്രതിയാണ്.

Recent News

Advertisement
WhiteswanTV Footer