Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

തലശ്ശേരി തിരുവങ്ങാട് ശിവക്ഷേത്രത്തിൽ വീണ്ടും കവർച്ച; ക്ഷേത്ര ഭണ്ഡാരം കുത്തിതുറക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: തലശ്ശേരി തിരുവങ്ങാട് ശിവക്ഷേത്രത്തിൽ വീണ്ടും കവർച്ച. പാന്റ്സും ഷർട്ടുമിട്ടെത്തിയ മോഷ്ടാവ് ക്ഷേത്ര ഭണ്ഡാരം കുത്തിതുറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ തലശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായാറാഴ്ച്ച പുലർച്ചെ ക്ഷേത്രത്തിലെത്തിയ സുരക്ഷാ ജീവനക്കാരനാണ് തുറന്നു കിടക്കുന്ന ഭണ്ഡാരം കണ്ടത്. ഒരു വർഷത്തിനിടെ നടന്നിരിക്കുന്നത് രണ്ടാമത്തെ കവർച്ചയാണ്. പാന്റസും ഷർട്ടും ധരിച്ചെത്തിയ കളളൻ. പുറമെ കണ്ടാൽ സാധാരണക്കാരന്റെ വേഷം, മുഖം മറച്ചിട്ടുണ്ട്. രാത്രി 12 മണിയോടെ ഭണ്ഡാരം തുറന്നു, കവർച്ച നടത്തി മടങ്ങി. രണ്ടുമാസം മുൻപ് ക്ഷേത്രം ഭരണസമിതി […]
Read more

മെത്താഫെറ്റമിനുമായി യുവാവും 2 യുവതികളും പിടിയിൽ

തൃശൂർ: മുണ്ടൂര്‍ പൊരിയാനിയില്‍ 53.950 ഗ്രാം മെത്താഫെറ്റമിനുമായി യുവാവും യുവതികളും പിടിയിൽ. മലപ്പുറം സ്വദേശികളായ രണ്ട് യുവതികളും യുവാവുമാണ് കോങ്ങാട് പോലീസിന്റെ പിടിയിലായിലായത്. കോഴിക്കോട് ഒഞ്ചിയം മടപ്പള്ളി കോളേജ് നാദാപുരം റോഡ് സ്വദേശി കെ.വി. ആന്‍സി (30), മലപ്പുറം തിരൂരങ്ങാടി മൂന്നിയൂര്‍ വേലിമുക്ക് സ്വദേശികളായ വീണാലുങ്ങല്‍ വീട്ടില്‍ നൂറ താന്‍സി (23), ചേരക്കോട് മുല്ലുങ്ങല്‍ വീട്ടില്‍ മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് പിടിയിലായത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കോങ്ങാട് പോലീസും സംയുക്തമായാണ് […]
Read more

17കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ബിജെഡി നേതാവ് അറസ്റ്റിൽ

ഭുവനേശ്വർ: ഒഡീഷയിൽ ഭുവനേശ്വർ മുൻസിപ്പൽ കോർപറേഷനിലെ ബിജു ജനതാദൾ അംഗം അമരേഷ് ജെന ബലാത്സംഗക്കേസിൽ അറസ്റ്റിലായത്. പൊലീസ് കേസെടുത്തതോടെ വീട്ടിൽനിന്നു മുങ്ങിയ അമരേഷിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഒടുവിൽ, ബാലസോറിലെ നീലഗിരി പ്രദേശത്തെ ബെർഹാംപുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പൊലീസിൽനിന്നു രക്ഷപ്പെടാൻ വനത്തിനോട് ചേർന്നാണ് അമരേഷ് ഒളിവിൽ കഴിഞ്ഞിരുന്നത്. അറസ്റ്റിനു പിന്നാലെ അമരേഷിനെ ബിജെഡിയിൽനിന്നു സസ്പെൻഡ് ചെയ്തു. അമരേഷിന് അഭയം നൽകിയ അഞ്ച് സഹായികളെ പൊലീസ് […]
Read more

പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകി; രണ്ട് പേർ പൊലീസ് പിടിയിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകി വലിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ. ആലപ്പുഴ ജില്ലയിലെ പൂച്ചാക്കൽകുളങ്ങര വെളിവീട്ടിൽ ആദിത്യൻ ( 18), പാണാവളളി അടിച്ചീനികർത്തിൽ വീട്ടിൽ അഭിജിത്ത് ( 25) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവർ കഞ്ചാവ് നൽകിയ കുട്ടികളുടെ മാതാപിതാക്കൾക്ക് തോന്നിയ സംശയമാണ് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പൂച്ചാക്കൽകുളങ്ങര ശക്തിമൂർത്തി അമ്പലത്തിനടുത്തുള്ള കടവിൽ വെച്ചാണ് പ്രദേശവാസികളായ വിദ്യാർത്ഥികൾക്ക് പ്രതികൾ കഞ്ചാവ് നൽകിയത്. ഇവിടെ വച്ച് തന്നെ […]
Read more

ജയിൽ ചാട്ടം ഇങ്ങനെ ; കൊടും ക്രിമിനല്‍ ഗോവിന്ദ ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങൾ പുറത്ത്

കണ്ണൂര്‍: കൊടും ക്രിമിനല്‍ ഗോവിന്ദ ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങൾ പുറത്ത്. പുലര്‍ച്ചെ 1.15 നാണ് ജയില്‍ ചാടിയത്. ആദ്യം ഒരു തുണി പുറത്തേക്കിട്ടു. പിന്നീട് സെല്ല് മുറിച്ച് മാറ്റിയ ഗ്യാപ്പിലൂടെ നിരങ്ങിയാണ് ഇയാൾ സെല്ലിന് പുറത്തേക്കിറങ്ങിയത്.സെല്ലിന് പുറത്തേക്കിറങ്ങിയതിന് ശേഷം മൂന്നു തവണയായി തുണി ഉൾപ്പെടെയുള്ള ചില സാധനങ്ങൾ എടുത്തു. 1.20 കഴിയുന്നതോടെയാണ് ഇയാൾ പുറത്തേക്ക് ഇറങ്ങുന്നത്. പിന്നീട് പത്താം ബ്ലോക്കിന്‍റെ മതില്‍ ചാടിക്കടന്നു. ശേഷം വലിയ മതിലായ പുറം മതില്‍ ചാടിക്കടന്നു. മതില്‍ ചാടിക്കടക്കുമ്പോഴേക്കും നാലുമണി […]
Read more

തകർത്തത് 4 സിസിടിവി; ചാലക്കുടി ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം

ചാലക്കുടി: 4 സി സി ടി വി തകർത്ത് ചാലക്കുടി ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയാണ് മോഷ്ടാക്കൾ വിലകൂടിയ വിദേശ മദ്യങ്ങൾ മോഷ്ടിച്ചത്. നാല് സിസിടിവി ക്യാമറകൾ തകർത്ത ശേഷമാണ് മോഷ്ടാക്കൾ ഔട്ട്ലെറ്റിൽ കയറിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാവിലെ ജീവനക്കാർ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. എത്ര മദ്യം മോഷണം പോയി എന്നറിയാനുള്ള കണക്കെടുപ്പ് തുടരുകയാണ്. മോഷണത്തിന് ശേഷം ഷട്ടറുകൾ താഴ്ത്തിയിട്ട നിലയിലായിരുന്നു കിടന്നിരുന്നത്. ചാലക്കുടി പൊലീസ് […]
Read more

ഒന്നരമാസത്തെ ആസൂത്രണത്തിന് ശേഷം ജയിൽ ചാട്ടം, ലക്ഷ്യം ഗുരുവായൂരിലെത്തി മോഷണം

തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിലാണെന്ന് പ്രാഥമിക മൊഴി. പൊലീസ് ചോദ്യം ചെയ്യലിലാണ് ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്. ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തുവെന്ന് പ്രതി സമ്മതിച്ചു. മുറിച്ചതിന്റെ പാടുകൾ പുറത്തുനിന്ന് കാണാതിരിക്കാൻ തുണികൊണ്ട് കെട്ടിവെച്ചതായും ഇയാൾ മൊഴി നൽകി. ജയിലിന്റെ മതിൽ ചാടുന്നതിനായി പാൽപ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തി. ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താനായിരുന്നു […]
Read more

അനുജനെ ജ്യേഷ്ഠൻ വെട്ടിക്കൊന്നു, സംഭവം ചിറയിൻകീഴ്

തിരുവനന്തപുരം: വീട്ടിലുണ്ടായ തർക്കത്തിനൊടുവിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. ചിറയിൻകീഴ് പെരുങ്ങുഴി കുഴിയം കോളനി തിട്ടയിൽ വീട്ടിൽ രതീഷാണ് (31) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. സഹോദരിയെ രതീഷ് അസഭ്യം പറഞ്ഞതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതന്നാണ് വിവരം. കുടുംബ വീടിന് സമീപത്തായാണ് സഹോദരങ്ങൾ താമസിക്കുനത്. ഇരുവരും ലഹരി ഉപയോഗിച്ച് പതിവായി ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സഹോദരിയോട് പണം ആവശ്യപ്പെട്ട് തുടങ്ങിയ സംസാരം തർക്കത്തിൽ കലാശിക്കുകയായിരുന്നതായി സമീപവാസി പറഞ്ഞു. കഴുത്തിൽ വെട്ടേറ്റ രതീഷിനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ […]
Read more

യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് തലക്കുളത്തൂര്‍ കണിയാംകുന്ന് സ്വദേശി മലയില്‍ അസ്ബി(29)നെയാണ് എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാരകായുധവുമായി എത്തി വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിൽ കയറിയുള്ള അതിക്രമം ഉണ്ടായത്. വൈകിട്ടോടെ യുവതിയുടെ വീട്ടിലെത്തിയ അസ്ബിന്‍ വാതില്‍ തകര്‍ത്ത് അകത്തുകയറുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. വീട്ടിലെ ഫര്‍ണിച്ചറും ടിവിയുമുള്‍പ്പെടെ യുവാവ് അടിച്ചു തകര്‍ത്തു. മാരകായുധവുമായാണ് […]
Read more

സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ഹാന്‍സ് നല്‍കി; പലചരക്ക് കടയുടമ പിടിയിൽ

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും വില്‍പന നടത്തിയ കടയുടമ പിടിയിൽ. ഇതിനായി പലചരക്ക് കടയില്‍ പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. നല്ലളം കുന്നുമ്മലില്‍ മദ്രസക്ക് സമീപം പ്രവര്‍ത്തിക്കുന്ന എംവി സ്റ്റോര്‍ പലചരക്ക് കട നടത്തുന്ന കൊളത്തറ തൊണ്ടിയില്‍പറമ്പ് സ്വദേശി മുല്ലവീട്ടില്‍ മുഹമ്മദ് അസ്ലമി(35)നെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കടയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും വില്‍പന നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഹാന്‍സ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix