Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മെത്താഫെറ്റമിനുമായി യുവാവും 2 യുവതികളും പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: മുണ്ടൂര്‍ പൊരിയാനിയില്‍ 53.950 ഗ്രാം മെത്താഫെറ്റമിനുമായി യുവാവും യുവതികളും പിടിയിൽ. മലപ്പുറം സ്വദേശികളായ രണ്ട് യുവതികളും യുവാവുമാണ് കോങ്ങാട് പോലീസിന്റെ പിടിയിലായിലായത്. കോഴിക്കോട് ഒഞ്ചിയം മടപ്പള്ളി കോളേജ് നാദാപുരം റോഡ് സ്വദേശി കെ.വി. ആന്‍സി (30), മലപ്പുറം തിരൂരങ്ങാടി മൂന്നിയൂര്‍ വേലിമുക്ക് സ്വദേശികളായ വീണാലുങ്ങല്‍ വീട്ടില്‍ നൂറ താന്‍സി (23), ചേരക്കോട് മുല്ലുങ്ങല്‍ വീട്ടില്‍ മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് പിടിയിലായത്.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കോങ്ങാട് പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. ബംഗളൂരുവില്‍നിന്നാണ് ആന്‍സി മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. 2024-ല്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് ആന്‍സിയെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയശേഷവും ലഹരിക്കടത്ത് തുടരുകയായിരുന്നു.

ഇവരുടെ ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചതില്‍നിന്ന് കൂടുതല്‍ പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ നൂറ താന്‍സി, മുഹമ്മദ് സ്വാലിഹ് എന്നിവരെ മുണ്ടൂര്‍ പൊരിയാനി ഭാഗത്തുവെച്ച് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ആന്‍സിയില്‍നിന്ന് എംഡിഎംഎ വാങ്ങുവാന്‍ വന്നതായിരുന്നു. പ്രതികള്‍ വന്ന കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മണ്ണാര്‍ക്കാട് ഡിവൈസ്പി സന്തോഷ്‌കുമാര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോങ്ങാട് ഇന്‍സ്പെക്ടര്‍ ആര്‍. സുജിത്കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ വി. വിവേക്, എഎസ്ഐമാരായ സജീഷ്, പ്രശാന്ത്, ജെയിംസ്, ഷീബ, എസ്സിപിഒമാരായ സാജിദ്, സുനില്‍, പ്രസാദ്, സിപിഒമാരായ ആര്‍. ധന്യ, വി.വി. ധന്യ, എ. സൈഫുദ്ദീന്‍ എന്നിവരും ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതികളെ മയക്കുമരുന്നടക്കം പിടികൂടിയത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Recent News

Advertisement
WhiteswanTV Footer