Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

കൊല്ലൂർ മൂകാംബിക ക്ഷേത്ര തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

കാസര്‍കോട്: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി മഞ്ജുനാഥ അഡിഗ (64) അന്തരിച്ചു. ഇരുപതു വർഷക്കാലമായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്നു. കൂടാതെ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗമായിരുന്നു.ഇന്ന് ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നിലവിലെ തന്ത്രിയും മുഖ്യ അർച്ചകനുമായ നിത്യാനന്ദ അഡിഗയുടെ പിതാവാണ്. കൊല്ലൂരിൽ എത്തുന്ന ആയിരക്കണക്കിന് മലയാളിഭക്തർക്ക് അടുത്ത ബന്ധമുള്ള തന്ത്രിയായിരുന്നു മഞ്ജുനാഥ അഡിഗ. അദ്ധേഹം പതിനായിരത്തിൽ പരം ചണ്ഡികാ യാഗങ്ങൾക്ക് കാർമ്മികത്വം വഹിച്ചിട്ടുണ്ട്. മംഗള ഗൗരിയാണ് ഭാര്യ. സംസ്കാരം ഉച്ചയോടെ […]
Read more

‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന ലാറ്റിന്‍ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകൻ; ഡോ. കെ.എസ് മണിലാല്‍ അന്തരിച്ചു

തൃശൂര്‍: പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ എസ് മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി അസുഖബാധിതനായി ചികത്സയിലായിരുന്നു. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിന്‍ഗ്രന്ഥം, അമ്പതാണ്ട് കാലത്തെ ഗവേഷണം പ്രവർത്തനം വഴി ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനാണ് ഡോ. കെ എസ് മണിലാല്‍. കാലിക്കറ്റ് സർവകലാശാലയിലെ എമറിറ്റസ് പ്രൊഫസറും സസ്യശാസ്ത്ര പണ്ഡിതനും ടാക്സോണമിസ്റ്റുമായിരുന്ന അദ്ദേഹം തൻ്റെ ജീവിതത്തിൻ്റെ 35 വർഷത്തിലേറെ ഗവേഷണത്തിനായി നീക്കിവച്ചു. 2020 ജനുവരിയിൽ, […]
Read more

ഛായാഗ്രാഹക കെ ആർ കൃഷ്ണ അന്തരിച്ചു

പെരുമ്പാവൂർ: ജമ്മുകശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനുപോയ ഛായാഗ്രാഹക കെ ആർ കൃഷ്ണ (30) അന്തരിച്ചു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ആരോഗ്യനില വഷളാവുകയും അന്ത്യം സംഭവിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം രാജന്റെയും ഗിരിജയുടെയും മകളാണ്. 20-ാം വയസ്സിൽ സിനിമാറ്റോഗ്രഫി പഠിച്ച കൃഷ്ണ, പരസ്യചിത്രങ്ങളിലൂടെയാണ് ഛായാഗ്രാഹകയായി തുടക്കം കുറിച്ചത്. വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന ചിത്രത്തിന്റെ സഹഛായാഗ്രാഹകയായിരുന്നു കൃഷ്ണ. തെലുങ്ക് ചിത്രത്തിന്റെ ഛായാഗ്രാഹകയായിരുന്ന കൃഷ്ണ ഒരു മാസം മുൻപ് […]
Read more

Recent News

Advertisement
WhiteswanTV Footer