കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവം; വനംവകുപ്പ് ഓഫീസിലെ കസേരകള്‍ തകര്‍ത്ത് പ്രതിഷേധക്കാർ
നിലമ്പൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തെത്തുടർന്നുണ്ടായ പ്രതിഷേധം അക്രമാസക്തമായി. നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. നിലമ്പൂരിലെ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ രോഷാകുലരായി ഇരച്ചുകയറുകയും തുടർന്ന് കസേരകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.നിലമ്പൂര്‍ ഡി.എഫ്.ഒ. ഓഫീസിന് മുന്നില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്കാണ് പ്രതിഷേധജാഥ നടത്തിയത്. ജാഥ ആരംഭിക്കുന്നതിനു മുമ്പായി പി.വി. അന്‍വര്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രതിഷേധക്കാര്‍ ഡി.എഫ്.ഒ. ഓഫീസിലേക്ക് കയറുകയും കസേരകള്‍ തകര്‍ക്കുന്നതും. തുടര്‍ന്ന് പ്രതിഷേധജാഥ ആശുപത്രിയിലേക്ക് നീങ്ങി.പ്രവര്‍ത്തകരുടെ വികാരപ്രകടനമാണ് […]
Read more