Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

ഐസിഎസ്ഇ- ഐഎസ്‍സി പത്ത്, പന്ത്രണ്ട്‌ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. https://cisce.org/ എന്ന വെബ്സൈറ്റിലോ ഡിജിലോക്കർ പ്ലാറ്റ്‌ഫോം വഴിയോ ഫലം ലഭ്യമാകും. കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (CISCE) ആണ് ഫലം പ്രസിദ്ധീകരിച്ചത്. യുണീക് ഐ.ഡിയും ഇൻഡക്സ് നമ്പറും ഉപയോ​ഗിച്ച് വിദ്യാർഥികൾക്ക് അവരുടെ ഡിജിറ്റൽ മാർക്ക്‌ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയായിരുന്നു പത്താം ക്ലാസ് പരീക്ഷ. ഫെബ്രുവരി 13 മുതല്‍ ഏപ്രിൽ 5 […]
Read more

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് കല്പിതസർവകലാശാലാ പദവി

പൂനെ: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് (എഫ്ടിഐഐ) കല്പിതസർവകലാശാല (ഡീംഡ് യൂണിവേഴ്സിറ്റി) പദവി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ നിർദേശപ്രകാരമാണ് കേന്ദ്രസർക്കാരിന്റെ നടപടി. കൊൽക്കത്തയിലെ സത്യജിത് റായ്‌ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിനും ഈ പദവി നൽകിയി. രണ്ട്‌ സ്ഥാപനങ്ങളിലും ഡോക്ടറൽ, ഗവേഷണ, നൂതന അക്കാദമിക് പ്രോഗ്രാമുകൾ ആരംഭിക്കും. നടനും സംവിധായകനുമായ ആർ. മാധവനാണ് പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്.
Read more

സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ 2000ൽ പരം അപ്രന്റീസ് ഒഴിവുകൾ

കൊച്ചി: സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളായ ഫാക്ട്, കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട്, ഹിന്ദുസ്ഥാൻ യൂണിലിവർ, കെൽട്രോൺ, കെ.എസ്.ഇ.ബി, കണ്ണൂർ എയർപോർട്ട്, അപ്പോളോ ടയേഴ്സ് എന്നിവിടങ്ങളിൽ രണ്ടായിരത്തിൽപരം അപ്രന്റീസ് ട്രെയിനികളുടെ ഒഴിവുകളുണ്ടെന്ന് കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കിഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.പാസ്സായി 5 വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം മുൻപ് പരിശീലനം ലഭിക്കാത്തവർക്കുമാണ് […]
Read more

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാ വർഷ ഹയർസെക്കൻ്ററി പരീക്ഷകൾക്ക് ഇന്ന് മുതൽ തുടക്കമാകും. വിവിധ കേന്ദ്രങ്ങളിലായി 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്. രാവിലെ എസ്എസ്എൽസി പരീക്ഷയും ഉച്ചയ്ക്ക് ശേഷം ഹയർസെക്കൻ്ററി പരീക്ഷയുമാണ് നടക്കുന്നത്. സംസ്ഥാനത്ത് ആകെ 2980 കേന്ദ്രങ്ങളാണ് എസ്എസ്എൽസി പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. അതേസമയം എസ്എസ്എൽസി പരീക്ഷയ്ക്ക് കേരളത്തിന് പുറത്ത് ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും ഗൾഫിൽ ഏഴ് കേന്ദ്രങ്ങളുമാണ് സജ്ജമാക്കിയിരിക്കുന്നത്. ലക്ഷദ്വീപിൽ ആകെ 447 കുട്ടികളും ഗൾഫ് മേഖലയിൽ നിന്ന് 682 കുട്ടികളുമാണ് […]
Read more

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ശുപാർശകൾ പ്രകാരമാണ് പത്താം ക്ലാസിലെ രണ്ട് ബോർഡ് പരീക്ഷകൾ നടത്തുന്നതിനുള്ള കരട് നയം സിബിഎസ്ഇ പുറത്തിറക്കിയത്: രാഹുൽ സിംഗ്

ദില്ലി: പുതിയ വിദ്യാഭ്യാസ നയത്തിന്റെ ശുപാർശകൾ അടിസ്ഥാനമാക്കിയാണ് പത്താം ക്ലാസ് ബോർഡ് പരീക്ഷ രണ്ടു ഘട്ടമായി നടത്തുന്നതിനുള്ള കരട് നയം തയ്യാറാക്കിയതെന്ന് സിബിഎസ്ഇ ചെയർപേഴ്സൺ രാഹുൽ സിംഗ് വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ മറ്റൊരു അവസരം കൂടി കൊടുക്കാനാണ് ഇതിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 9, 10 ക്ലാസുകളിലായി 16 അക്കാദമിക് വിഷയങ്ങളും 23 നൈപുണ്യ വിഷയങ്ങളും 45 ഭാഷകളും പഠിക്കാൻ അവസരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ കരട് നയത്തിൽ പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന മറുപടിയുടെ […]
Read more

സിബിഎസ്ഇ സ്കൂളുകൾക്ക് ഉപ-സ്കൂളുകൾ തുടങ്ങാൻ അനുമതി; പ്രത്യേകം അഫിലിയേഷൻ വേണ്ട

ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ നിബന്ധനകളിൽ ഇളവ്. ഒരേ പേരും അഫിയിലിയേഷൻ നമ്പറും ഉപയോഗിച്ച് സ്കൂളുകളുടെ ശാഖകൾ ആരംഭിക്കാൻ അനുമതി നൽകിയതാണ് പ്രധാന പരിഷ്കരണം. ഒരേ അഫിലിയേഷൻ നമ്പറും പേരുമൊക്കെ ഉപയോഗിക്കാമെങ്കിലും ഇങ്ങനെ ആരംഭിക്കുന്ന സ്കൂളുകൾക്ക് വിദ്യാഭ്യാസ- അടിസ്ഥാന സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും പ്രത്യേകമായി തന്നെ ഉണ്ടായിരിക്കണമെന്നതാണ് പ്രധാന നിബന്ധന.അതിനാൽ കുട്ടികൾക്ക് പ്രധാന സ്കൂളിൽ നിന്നും ശാഖാ സ്കൂളിലേക്ക് മാറാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഇങ്ങനെയുള്ള മാറ്റം പുതിയ അഡ്മിഷനായി കണക്കാക്കുകയുമില്ലെന്നും സിബിഎസ്ഇ പുറത്തിറക്കിയ പുതിയ ചട്ടങ്ങളിൽ വ്യക്തമാക്കുന്നു. പ്രധാന […]
Read more

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നീട്ടി നൽകി; യു.ജി.സി ഉത്തരവ് പുറത്ത്

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി 2029-30 അധ്യയന വർഷംവരെ നീട്ടിയതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. 2019-20 മുതൽ 2029-30 വരെയാണ് യു.ജി.സി അംഗീകാരം നൽകിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) റാങ്കിംഗിൽ രാജ്യത്തെ മികച്ച കോളേജുകളിൽ 53-ാം സ്ഥാനവും, കേരള ഇൻസ്റ്റിറ്റ്യൂഷൻ റാങ്കിംഗ് ഫ്രെയിംവർക്ക് (KIRF) റാങ്കിംഗിൽ സംസ്ഥാനത്തുള്ള മികച്ച കോളേജുകളിൽ 10-ാം സ്ഥാനവും മഹാരാജാസ് കോളേജ് കരസ്ഥമാക്കിയിട്ടുണ്ട്. എജ്യുക്കേഷൻ വേൾഡ് – ഇന്ത്യ ഹയർ […]
Read more

സി.ബി.എസ്.ഇ: പത്താം ക്ലാസ് വാർഷിക പരീക്ഷ ഇനി മുതൽ വർഷത്തിൽ രണ്ട് തവണ

കൊല്ലം: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ (സി.ബി.എസ്.ഇ) പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ (സി.ബി.എസ്.ഇ നേരിട്ട് നടത്തുന്ന വാര്‍ഷിക പരീക്ഷ) ഇനി മുതല്‍ രണ്ട് തവണ. പരീക്ഷ 2026- 27 അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.2027 ല്‍ നടക്കുന്ന പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരിയിലും മേയിലും നടത്താനുള്ള തീരുമാനത്തിന്റെ കരട് പൂര്‍ത്തിയായി. രണ്ട് തവണയും പരീക്ഷകള്‍ എഴുതാനും അവയില്‍ ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാനും വിദ്യാര്‍ത്ഥിക്ക് ഇതിലൂടെ അവസരമുണ്ടാകും. […]
Read more

ഇഗ്നോ പ്രവേശനം 2025, അപേക്ഷാ തീയതി നീട്ടി

കൊച്ചി: ഇന്ദിരാഗാന്ധി നാഷണൽ യൂണിവേഴ്സിറ്റിയുടെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ തീയതി നീട്ടി. ജനുവരി 2025 സെഷനിൽ ആരംഭിക്കുന്ന ബിഎഡ്, ബി.എസ്.സി നഴ്‌സിംഗ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷാ തീയതി ആണ് ഫെബ്രുവരി 28 വരെ നീട്ടിയത്. ഒപ്പം റീ-രജിസ്‌ട്രേഷനുള്ള തീയതിയും 28 വരെ നീട്ടിയതായി സർവകലാശാല അറിയിച്ചു. ഇഗ്നോ ബി.എഡ്, ബി.എസ്‌സി നഴ്‌സിംഗ് പ്രവേശന പരീക്ഷ 2025 മാർച്ച് 16 ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.അപേക്ഷകർക്ക് രജിസ്ട്രേഷൻ ഫീസ് തിരികെ നൽകുന്നതല്ല. എന്നാൽ, പ്രവേശനം സ്ഥിരീകരിക്കുന്നതിന് മുമ്പ് റീഫണ്ട് […]
Read more

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിക്ക് നാളെ തുടക്കം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിക്ക് നാളെ തുടങ്ങും. തിരുവനന്തപുരം ജഗതിയിലെ ജവഹർ സഹകരണ ഓഡിറ്റോറിയത്തിൽ രാവിലെ 10:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ മുഖ്യാതിഥി ആയിരിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ ധാരാളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.കിഫ്ബി ഏറ്റെടുത്ത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, കൈറ്റ് നടപ്പിലാക്കിയ […]
Read more
Advertisement
WhiteswanTV Footer