Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എകെപിസിടിഎ

ഉന്നത വിദ്യാഭ്യാസ രംഗത്തെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എകെപിസിടിഎ. സർവ്വകലാശാലകളുടെ വികേന്ദ്രീകൃത ഭരണസംവിധാനത്തെയും ഫെഡറൽ തത്വങ്ങളെയും സ്വയംഭരണാവകാശത്തെയും ഇല്ലാതാക്കുന്ന തരത്തിലാണ് യുജിസി മാർഗനിർദ്ദേശങ്ങളുടെ കരട് പുറപ്പെടുവിച്ചിരിക്കുന്നത്. വൈസ് ചാൻസലറിന്റെ നിയമനം മുതൽ അധ്യാപക നിയമനം വരെ സ്വീകരിച്ചിരിക്കുന്ന പുതിയ നിർദ്ദേശങ്ങൾ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോട് മാത്രംപ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളുടെ ഭരണത്തിന്‍ മേല്‍ കടന്ന് കയറാനുള്ള കേന്ദ്രസർക്കാരിന്റെ കുറുക്കുവഴിയാണ് ഈ മാർഗ നിർദ്ദേശങ്ങൾ. വിഷയത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. […]
Read more

308 തസ്‌തികയിൽ പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി

308 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി. 84 തസ്തികയിൽ നേരിട്ടും 29 എണ്ണത്തിൽ തസ്‌തികമാറ്റം വഴിയും 9 എണ്ണം സ്പെഷ്യൽ റിക്രൂട്‌മെന്റും 186 തസ്തികയിൽ എൻസിഎ നിയമനവുമാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 29 രാത്രി 12 വരെയാണ്. അപേക്ഷ സമർപ്പിക്കുന്നതിനായി keralapsc.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. സെക്രട്ടറിയറ്റ്/പിഎസ്‌സി/അഡ്വക്കറ്റ് ജനറൽ ഓഫിസ് തുടങ്ങിയ വയിൽ അസിസ്‌റ്റന്റ്‌/ഓഡിറ്റർ (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്), പൊലീസ് വകുപ്പിൽ സബ് ഇൻ സ്പെക്ട‌ർ ഓഫ് പൊലീസ്, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, സിവിൽ […]
Read more

സ്വർണ്ണക്കപ്പ് ചാമ്പ്യൻമാരായ തൃശ്ശൂരിന് വിജയാഘോഷം; ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

തൃശൂര്‍: ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ (ജനുവരി 10) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയതിന്റെ അഭിമാനാര്‍ഹമായ നേട്ടത്തിന്റെ ആഹ്ലാദ സൂചകമായാണ് തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയാരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.അതേസമയം, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ […]
Read more

സംസ്ഥാന സ്കൂൾ കലോത്സവം; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. 63-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ അവസാന ദിനമായ ജനുവരി എട്ട് ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച പത്രക്കുറിപ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുറത്തുവിട്ടത്. ജനുവരി നാലിന് ആരംഭിച്ച കലോത്സവം ബുധനാഴ്ച (നാളെ) അവസാനിക്കും.
Read more

കലോത്സവ അപ്പീലുകൾക്ക് ഹൈക്കോടതിയുടെ കടുത്ത വിമർശനം

കൊച്ചി: സംസ്ഥാന കലോത്സവ അപ്പീലുകളെ രൂക്ഷമായ് വിമർശിച്ച് ഹൈക്കോടതി. കലോത്സവ പരാതികൾ പരിഹരിക്കാൻ വേണ്ടി ട്രൈബ്യൂണൽ സ്ഥാപിക്കുന്നത് സർക്കാരിന് ആലോചിക്കാമെന്ന് കോടതി പറഞ്ഞു. സ്കൂൾ കലോത്സവം നാളെ തുടങ്ങാനിരിക്കെയാണ് നിരവധി ഹർജികൾ ഇന്ന് അവധിക്കാല ബെഞ്ചിൽ എത്തിയത്. ഇതെ തുടർന്നാണ് ഹൈക്കോടതിയുടെ വിമർശനം. ഹൈക്കോടതിക്ക് വിലപ്പെട്ട സമയം ഇതിന്റെ പേരിൽ കളയാനാവില്ലന്നും, ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിൽ സർക്കാർ മറുപടി അറിയിക്കണമെന്നും, ആവശ്യമെങ്കിൽ വിരമിച്ച ഹൈക്കോടതി ജഡ്ജി അടക്കമുള്ളവരെ ട്രൈബ്യൂണലിൽ നിയമിക്കാമെന്നും കോടതി വ്യക്തമാക്കി. അതെസമയം കലോത്സവ വിധികർത്താക്കളെ നിശ്ചയിക്കുന്നതിൽ […]
Read more

ജെ.ഇ.ഇ. മെയിൻ 2025; ആദ്യ സെഷൻ പരീക്ഷാതീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ 2025 ആദ്യ സെഷൻ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.). ബി.ഇ./ബി.ടെക്. പ്രവേശനത്തിനുള്ള പരീക്ഷ (പേപ്പർ 1) ജനുവരി 22, 23, 24, 28, 29 തീയതികളിൽ രണ്ടു ഷിഫ്റ്റുകളിലായി നടത്തും.ആദ്യ ഷിഫ്റ്റ് രാവിലെ ഒൻപതു മുതൽ 12 വരെയും രണ്ടാം ഷിഫ്റ്റ് ഉച്ചയ്ക്ക് മൂന്നു മുതൽ ആറുവരെയും ആയിരിക്കും നടക്കുക. ബി.ആർക്. പ്രവേശനത്തിനുള്ള പേപ്പർ 2 എ; ബി. പ്ലാനിങ് പ്രവേശനത്തിനുള്ള പേപ്പർ 2 […]
Read more

ബിപിഎസ്‌സി പരീക്ഷ റദ്ദാക്കാൻ ആവശ്യപ്പെട്ട് പ്രശാന്ത് കിഷോർ, നിരാഹാര സമരത്തിലേക്ക്

പട്ന: കഴിഞ്ഞ മാസം ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബിപിഎസ്‌സി) നടത്തിയ പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജൻ സൂരജ് സ്ഥാപകൻ പ്രശാന്ത് കിഷോർ മരണം വരെ നിരാഹാര സമരം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. പരീക്ഷ റദ്ദാക്കണം, പുതിയ പരീക്ഷ വീണ്ടും നടത്തണം എന്നിവയാണ് ആവശ്യങ്ങൾ. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ആരോപിച്ചാണ് പ്രതിഷേധം. ഡിസംബർ 13ന് നടന്ന ബിപിഎസ്‌സി പ്രിലിമിനറി പരീക്ഷയിൽ ക്രമക്കേടുണ്ടെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ചയോളമായി ഉദ്യോഗാർത്ഥികൾ പ്രതിഷേധത്തിലാണ്. അതിനിടെയാണ് പ്രശാന്ത് കിഷോർ […]
Read more

സംസ്ഥാന സ്കൂള്‍ കായികമേളയിലെ പ്രതിഷേധം; രണ്ട് സ്കൂളുകള്‍ക്ക് വിലക്ക്, അധ്യാപകര്‍ക്കെതിരെയും നടപടി

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കായികമേളയിലെ പ്രതിഷേധത്തെ തുടർന്ന് രണ്ട് സ്കൂളുകൾക്ക് സര്‍ക്കാരിന്റെ വിലക്ക്. കോതമംഗംലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനേയും തിരുനാവായ നാവാ മുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയുമാണ് അടുത്ത കായിക മേളയില്‍ നിന്ന് വിലക്കിയിരിക്കുന്നത്. എറണാകുളത്ത് നടന്ന കായിക മേളയില്‍ തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരെയായിരുന്നു രണ്ട് സ്കൂളുകളും വിദ്യാര്‍ഥികളെ ഇറക്കി പ്രതിഷേധിച്ചത്. ഇതെ തുടർന്ന് അന്വേഷണത്തിന് മൂന്നംഗ സമിതിയെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.ഇവരുടെ റിപ്പോര്‍ട്ട് കൂടി […]
Read more

സ്വാശ്രയ കോളേജുകൾ കടുത്ത പ്രതിസന്ധിയിൽ; സർക്കാരിന്റെ അനാസ്ഥ ചർച്ചയാകുന്നു

തിരുവനന്തപുരം: സാമ്പത്തികപ്രശ്‌നത്തില്‍ വലഞ്ഞ് സ്വാശ്രയകോളേജ് ഉടമ ആത്മഹത്യ ചെയ്തെന്ന വാര്‍ത്തയ്ക്കു പിന്നാലെ, സര്‍ക്കാരിന്റെ അനാസ്ഥയും ചര്‍ച്ചകളില്‍ നിറയുന്നു. കരംകുളം പി.എ. അസീസ് എൻജിനിയറിങ് കോളേജ് ഉടമ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയതാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം. കോളേജുകള്‍ക്കുള്ള അംഗീകാരവും പരീക്ഷാനടത്തിപ്പും സര്‍ട്ടിഫിക്കറ്റ് നല്‍കലും മാത്രമേ സര്‍ക്കാര്‍ പരിഗണിക്കുന്നുള്ളു. എന്നാൽ കോളേജുകളുടെ നടത്തിപ്പില്‍ മേല്‍നോട്ടമോ നിയന്ത്രണമോ കൊണ്ടുവരുന്നില്ലെന്നുമുള്ള വിമര്‍ശനമാണ് ഇപ്പോൾ ഉയരുന്നത്.സംസ്ഥാനത്ത് ആകെ മൊത്തം 175 എന്‍ജിനിയറിങ് കോളേജുകളാണുള്ളത്. ഇതില്‍ 145 കോളേജും സ്വാശ്രയമേഖലയിലുള്ളവയാണ്. അതില്‍ 30 എണ്ണം കടുത്തപ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ […]
Read more
Advertisement
WhiteswanTV Footer