Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Health

അമേരിക്കയിൽ പക്ഷിപ്പനി ബാധിച്ച് ആദ്യ മരണം; ലൂസിയാനയിൽ 65കാരൻ മരിച്ചു

വാഷിങ്ടൺ: അമേരിക്കയിൽ പക്ഷിപ്പനി ബാധിച്ച് ആദ്യമായി ഒരു മനുഷ്യ ജീവൻ നഷ്ടപ്പെട്ടു. ലൂസിയാനയിൽ 65 വയസ്സുള്ള ഒരാളാണ് ഈ മാരക രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഡിസംബർ പകുതിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ശ്വാസകോശ സംബന്ധമായ ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇയാൾക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നും ഇത് ചികിത്സയെ കുറച്ച് പ്രതിസന്ധിയിലാക്കിയെന്നുമാണ് ലൂസിയാന ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.പക്ഷിപ്പനി വൈറസിന്റെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത കുറവായതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ പക്ഷികൾ, കോഴികൾ, […]
Read more

എച്ച്എംപി വൈറസ്: അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ തെറ്റ്: വീണാ ജോര്‍ജ്

തിരുവനന്തപുരം: എച്ച്എംപി വൈറസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഈ വൈറസ് പുതിയ വൈറസ് അല്ല. മുന്‍പും ഡിറ്റക്ട് ചെയ്തിട്ടുള്ളതാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വൈറസിനെ നേരിടാന്‍ വേണ്ട മുന്‍കരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. അതേസമയം, രാജ്യത്ത് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയി. മുന്‍കരുതലായി ഗര്‍ഭിണികളും രോഗികളും മാസ്‌ക് ധരിക്കണം. ഭയം വേണ്ട ജാഗ്രത നല്ലതാണെന്നും മന്ത്രി പറഞ്ഞു. എല്ലാ മരുന്നും ഉണ്ടെന്ന് […]
Read more

എച്ച്.എം.പി.വി: രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: എച്ച്.എം.പി.വി. വ്യാപനത്തില്‍ ഇന്ത്യയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം. ആറ് പേര്‍ക്ക് എച്ച്എം.പി.വി. സ്ഥിരീകരിച്ചെങ്കിലും ആരുടെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ബംഗളുരുവില്‍ രണ്ടും ചെന്നൈയില്‍ രണ്ടും അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഒന്ന് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
Read more

ചെന്നൈയിൽ എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു; മാസ്‌ക് ഉപയോഗിക്കണം, നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഇന്ത്യയിൽ ബെംഗളൂരു, ഗുജറാത്ത് എന്നിവിടങ്ങൾക്ക് പിന്നാലെ ചെന്നൈയിലും ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ചു. അതെസമയം ഇന്ത്യയില്‍ എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആയതിനാൽ ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധവും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട് മന്ത്രി വ്യക്തമാക്കി.മന്ത്രി വീണാ ജോര്‍ജിന്റെ […]
Read more

ഇന്ത്യക്ക് പിന്നാലെ മലേഷ്യയിലും എച്ച്എംപിവി; കേസുകളിൽ ഗണ്യമായ വർധന

കോലാലംപൂർ: ഇന്ത്യക്ക് പിന്നാലെ മലേഷ്യയിലും സ്ഥിരീകരിച്ച് എച്ച്എംപിവി. കേസുകൾ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. ‘സ്‌ട്രെയിറ്റ് ടൈംസ്’ എന്ന മാധ്യമത്തിൻറെ റിപ്പോർട്ട് പ്രകാരം മലേഷ്യയിൽ എച്ച്എംപി കേസുകളിൽ ഗണ്യമായ വർധന. 2024ൽ 327 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മലേഷ്യൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. എച്ച്എംപിവിയുടെ വ്യാപനം തടയാനും നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
Read more

സംസ്ഥാന കലോത്സവം; വേദികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ്

തിരുവനന്തപുരം: സംസ്ഥാന കലോത്സവ വേദികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രധാന വേദികളിലെല്ലാം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാണ്.ആരോഗ്യ വകുപ്പിന് വിപുലമായ സംവിധാനങ്ങളുണ്ടെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കലോത്സവങ്ങളില്‍ പങ്കെടുക്കുന്നത് നമ്മുടെ കുഞ്ഞുങ്ങളാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഏകോപനത്തില്‍ എല്ലാ വേദികളിലും നല്ല നിലയില്‍ തന്നെ മെഡിക്കല്‍ ടീം പ്രവര്‍ത്തിച്ചു വരുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ ടീമിനെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു .
Read more

ഗർഭിണികൾ പ്രായമുള്ളവർ ഗുരുതര രോഗമുള്ളവർ മാസ്ക് ധരിക്കുന്നത് അഭികാമ്യം

തിരുവനന്തപുരം: ചൈനയില്‍ പടരുന്ന എച്ച്എംപിവി വൈറസ് ബാധയില്‍ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വീണ ജോർജ്. വളരെ വേഗത്തിൽ പടർന്നുപിടിക്കുന്നതോ മഹാമാരിയാകാൻ സാധ്യതയുള്ളതോ ആയ വൈറസുകളെ ഒന്നും നിലവിൽ ചൈനയിൽ കണ്ടെത്തിയിട്ടില്ല എന്നും അതിനാൽ ആശങ്ക വേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആഗോളതലത്തി ലെ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാർത്തകൾ സംസ്ഥാനം സസൂക്ഷ്മം നിരീക്ഷിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നു എന്ന് മന്ത്രി പറഞ്ഞു. “ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയിൽ വാർത്തകൾ […]
Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സജ്ജമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടിയന്തര ഘട്ടത്തില്‍ വൈദ്യസഹായം നല്‍കുന്നതിലേക്കായി പ്രധാന വേദികളില്‍ മെഡിക്കല്‍ സംഘത്തേയും എല്ലാ വേദികളിലും ഫസ്റ്റ് എയ്ഡ് ടീമിനേയും നിയോഗിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഫസ്റ്റ് എയ്ഡ് ടീമില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ആശാ വര്‍ക്കര്‍ എന്നിവരുണ്ടാകും. കനിവ് […]
Read more

കോവിഡിന് പിന്നാലെ ചൈനയില്‍ വീണ്ടും ആശങ്ക പടർത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു

കോവിഡിന് പിന്നാലെ ചൈനയില്‍ വീണ്ടും ആശങ്ക പടർത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. കോവിഡ് മഹാമാരി സ്ഥിരീകരിച്ച്‌ അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്‌എംപിവി) രാജ്യത്തുടനീളം പടരുന്നതായാണ് സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ വ്യക്തമാക്കുന്നുത്. പുതിയ വൈറസ് വ്യാപനത്തെത്തുടർന്ന് ആശുപത്രികളും ശ്മശാനങ്ങളും നിറയുകയാണ്. കൂടാതെ ചൈനയിൽ ഇൻഫ്ലുവൻസ എ, ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ്, കോവിഡ്19 വൈറസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വൈറസ് ബാധയും ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ആശുപത്രിയില്‍ രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. […]
Read more

അസദിനെ കൊലപ്പെടുത്താൻ ശ്രമം? സിറിയൻ മുൻപ്രസിഡന്റ് ബാഷര്‍ അല്‍ അസദ് വിഷബാധയേറ്റ് ചികിത്സയിൽ

സിറിയയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് വിഷബാധയേറ്റതായി റിപ്പോർട്ട്.അവശനിലയിലായ അസദ് മോസ്കോയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. സിറിയ വിമതസേന പിടിച്ചതോടെ അസദും കുടുംബവും റഷ്യയിൽ അഭയം പ്രാപിച്ചിരുന്നു. ഇദ്ദേഹത്തിന് വിഷബാധയേറ്റ കാര്യം ‘ജനറല്‍ എസ്.വി.ആര്‍’ എന്ന എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയ്ക്കാണ് അസദിന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ചുമയും ശ്വാസം മുട്ടും അനുഭവപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അസദിന് വെള്ളം നല്‍കിയെങ്കിലും ശ്വാസതടസം തുടര്‍ന്നു. ഡോക്ടര്‍മാർ നടത്തിയ പരിശോധനയിൽ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായും […]
Read more
Advertisement
WhiteswanTV Footer