Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kalolsavam

സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് കോട്ടയത്ത് തുടക്കം

കോട്ടയം: സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് തുടക്കമായി. മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളിലാണ് കലോത്സവം നടക്കുന്നത്. ജോസ് കെ മാണി എംപി കലോത്സവം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഘത്തില്‍ സ്റ്റേറ്റ്, സിബിഎസ്ഇ കലോത്സവങ്ങള്‍ ഒന്നിച്ചു നടത്തുന്നതിനെപ്പറ്റി സര്‍ക്കാരും മാനേജ്‌മെന്റുകളും അലോചിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് 140 ഇനങ്ങളില്‍ 35 വേദികളില്‍ മാറ്റുരയ്ക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തിലാണ് സിബിഎസ്ഇ സംസ്ഥാന കലോത്സവം നടക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യ പ്രഭാഷണം […]
Read more

ആലത്തൂർ ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം

പാലക്കാട്: പാലക്കാട് ആലത്തൂർ ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം. കിഴക്കഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ചാണ് കലോത്സവം നടക്കുന്നത്. ചെവ്വാഴ്ച്ച ചിത്രരചന മത്സരവും സ്റ്റേജ് തല മത്സരങ്ങളും നടക്കും. ബുധനാഴ്ച്ചയാണ് ഉപജില്ലാ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘടനം. ആലത്തൂർ ഉപജില്ലയിലെ നൂറ്റിയിരുപത് സ്കൂളുകളിൽ നിന്നും അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലോത്സവം വെള്ളിയാഴ്ച്ച സമാപിക്കും.
Read more

കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവ വേദി മാറ്റി

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ വേദി മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 30 മുതല്‍ ജനുവരി 3 വരെ നടക്കുന്ന കലാമേളയ്ക്ക് മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുതിയ വേദിയാകും. നേരത്തെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, മേള നടത്തുന്നതിനാവശ്യമായ അസൗകര്യങ്ങള്‍ നിലവിലുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വേദി മൊഗ്രാല്‍ സ്‌കൂളിലേക്ക് മാറ്റാന്‍ അടിയന്തരമായി തീരുമാനമെടുത്തത്. പുതിയ വേദിയില്‍ മേള നടത്താന്‍ അധികൃതര്‍ പൂര്‍ണ്ണ […]
Read more

സബ്ജില്ലാ സ്കൂൾ കലോത്സവം; കുരുവമ്പലം സ്കൂളിനു ഒന്നാം സ്ഥാനം

പെരിന്തൽമണ്ണ: എൽ പി വിഭാഗത്തിൽ 58 വിദ്യാലയങ്ങൾ പങ്കെടുത്ത പെരിന്തൽമണ്ണ സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ കുരുവമ്പലം എ എം എൽ പി സ്കൂൾ ഒന്നാം സ്ഥാനം നേടി. ജനറൽ വിഭാഗം , അറബിക് വിഭാഗം എന്നിവ ഉൾപ്പെടുന്ന അഗ്രിഗേറ്റ്‌ ഓവറോളിൽ മൂന്നാം സ്ഥാനവും സ്കൂൾ നേടി . പ്രധാന അധ്യാപകൻ കെ പി സുനിൽ കുമാർ , മാനേജർ പി പി ശശി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. പുലാമന്തോൾ പഞ്ചായത്ത്‌ കലോത്സവത്തിൽ […]
Read more

ഉപജില്ലാ കലോത്സവത്തിൽ സ്വാഗതം ആശംസിച്ചുകൊണ്ടുള്ള പരസ്യ ബോർഡുകളുമായി ചോദ്യപേപ്പർ ചോർച്ചാ കേസിലെ പ്രതി

കോഴിക്കോട്: കൊടുവള്ളി ഉപജില്ലാ കലോത്സവത്തിലേക്കെത്തുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് ചോദ്യ പേപ്പർ ചോർച്ചാ കേസ് പ്രതി. കേസിലെ ഒന്നാം പ്രതിയുടെ ഫോട്ടോ ഉൾപ്പടെയുള്ള പരസ്യ ബോർഡുകൾ ആണ് സ്ഥാപിച്ചത്. വല്യ വിവാദം ഉണ്ടായ ചോദ്യ പേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയും എം എസ് സൊല്യൂഷൻസിന്റെ സിഇഒയുമായ മുഹമ്മദ് ശുഹൈബിന്റെ സ്ഥാപനത്തിന്റെ പരസ്യ ബോർഡുകളാണ് കലോത്സവത്തിന്റെ പ്രധാന വേദിയായ കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡിൻറെ ഇരുവശങ്ങളിലും ഇന്ന് പുലർച്ചയോടെ പ്രത്യക്ഷപ്പെട്ടത്. കൊടുവള്ളി റോഡിൽ നിന്ന് ആരംഭിച്ച് […]
Read more

മൈം വിവാദം: ഡി.ഡി.ഇ.യുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

കാസർഗോഡ്: കുമ്പള ​ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പലസ്തീന വിഷയത്തെ ആസ്പദമാക്കിയ മൈം പ്രകടനത്തെക്കുറിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് ഡിഡിഇ ഇന്ന് റിപ്പോര്ട്ട് സമർപ്പിക്കുമെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പൊതുവിദ്യഭ്യാസ ഡയറക്ടറാണ് ഡിഡിഇയോട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. മൈം ആരംഭിച്ചതിനും രണ്ടു മിനിറ്റ് കഴിഞ്ഞിട്ടാണ് അധ്യാപകർ സ്റ്റേജിലെത്തി കർട്ടൻ താഴ്ത്തിയത്. കർട്ടൻ താഴ്ത്തിയ അധ്യാപകർ സംഘപരിവാർ അനുകൂല ട്രേഡ് യൂണിയനിലെ അംഗങ്ങളായി തിരിച്ചറിഞ്ഞു. ഇവർ ദേശീയ അധ്യാപക പരിഷത്ത് അംഗങ്ങളായ പ്രദീപ് കുമാർ, സുപ്രീത് […]
Read more

പലസ്തീൻ ഐക്യദാർഢ്യ വിവാദം; പരിപാടി നിർത്തിച്ച അധ്യാപകനെതിരെ പ്രതിഷേധം

കാസർകോട്: കുമ്പള ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ വിവാദം പ്രതിഷേധങ്ങളിലേക്ക് വഴിമാറി. എംഎസ്എഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം ഉണ്ടാകുകയായിരുന്നു. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പിന്നാലെ എസ്‌എഫ്‌ഐയും വേറെ പ്രതിഷേധവുമായി സ്കൂളിലേക്കെത്തി. പരിപാടി തടഞ്ഞ അധ്യാപകരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി പിടിഎ പ്രസിഡന്റ് എ.കെ. ആരിഫ് വ്യക്തമാക്കി. രണ്ട് അധ്യാപകർക്ക് എതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിന്റെ പശ്ചാത്തലം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുമെന്നും സ്കൂൾ പ്രിൻസിപ്പൽ സിന്ധു അറിയിച്ചു. വരും […]
Read more

സ്കൂൾ കലോത്സവത്തിൽ A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ

ആലപ്പുഴ: സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാർ 1000 രൂപയുടെ ഗ്രാൻഡ് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തോടും പരാതി രഹിതത്വത്തോടും കൂടി കലോത്സവം നടത്തുക എന്നതാണ് ലക്ഷ്യം, കൂടാതെ താമസം, ഭക്ഷണം തുടങ്ങിയവ കൃത്യമായി സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കലോത്സവത്തിലെ സ്വർണക്കപ്പ് തൃശൂരിൽ ഉണ്ടാകുന്നതിനാൽ, ഘോഷയാത്ര തിരുവനന്തപുരത്തുനിന്നും കാസർഗോഡിനും തൃശൂരിലേക്ക് എത്തിക്കുന്നതിന് ക്രമീകരിക്കാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. സ്കൂൾ കായികമേളയും […]
Read more

ജനക്ഷേമ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ കൊണ്ടുപോകും: മുഖ്യമന്ത്രി

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ട് ഗഡു പെൻഷൻ കൂടി അനുവദിച്ച് കേരള സർക്കാർ.1604 കോടി രൂപയാണ്‌ ഇതിനായി അനുവദിച്ചത്‌. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 3200 രൂപ വീതം അവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭിക്കും. വെള്ളിയാഴ്ച മുതലാണ് തുക എത്തുക. ബാക്കിയുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ നൽകും. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌ കേരളത്തിലാണ്‌. ഈ സർക്കാർ ഭരണത്തിൽ വന്ന ശേഷം 35,400 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്‌. […]
Read more

സ്വർണ്ണക്കപ്പ് ചാമ്പ്യൻമാരായ തൃശ്ശൂരിന് വിജയാഘോഷം; ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

തൃശൂര്‍: ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ (ജനുവരി 10) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയതിന്റെ അഭിമാനാര്‍ഹമായ നേട്ടത്തിന്റെ ആഹ്ലാദ സൂചകമായാണ് തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയാരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.അതേസമയം, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer