Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local Body Elections

എസ്‌ഐആർ ദുരിതം; വെഞ്ഞാറമൂട്ടിൽ ബിഎൽഒ കുഴഞ്ഞ് വീണു

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ(എസ്‌ഐആർ) ജോലിക്കിടെ വെഞ്ഞാറമൂട്ടിൽ ബിഎൽഒ കുഴഞ്ഞുവീണു. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ അനിൽ (50) ആണ് കുഴഞ്ഞുവീണത്. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹം ജോലി സംബന്ധമായി വലിയ സമ്മർദത്തിലായിരുന്നെന്ന് കുടുംബം വ്യക്തമാക്കി. ഒരു വീട്ടിൽ എന്യൂമറേഷൻ ഫോം നൽകി തിരിച്ചിറങ്ങുന്നതിനിടെ അനിൽ കുഴഞ്ഞുവീഴുകയായിരുന്നു. വാമനപുരം നിയോജകമണ്ഡലം 44-ാം ബൂത്തിലെ ബിഎൽഒ ആണ്. അനിലിനെ തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ പയ്യന്നൂരിൽ ജോലി സമ്മർദത്തെ തുടർന്ന് ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ […]
Read more

മലപ്പുറം ജില്ലയിലെ ബിഎൽഓമാർക്ക് തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടാകില്ലെന്ന് ജില്ല കലക്ടർ

മലപ്പുറം: ജില്ലയിലെ ബിഎൽഓമാർക്ക് തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടാകില്ലെന്ന് ജില്ല കലക്ടർ. ജില്ലയിലെ ബൂത്ത് ലെവൽ ഓഫീസർമാരെ തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതായി ജില്ല കളക്ടർ വി ആർ വിനോദ് അറിയിച്ചു. ജില്ലയിൽ 2898 ബിഎൽഓമാരാണ് ഉള്ളത്. ഇവർക്ക് തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടാകില്ല. ഡ്യൂട്ടി ഓര്‍ഡര്‍ ലഭിച്ചവര്‍ ഉടൻ ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ കഴിഞ്ഞ് പുറത്തിറക്കിയ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഏതെങ്കിലും ബിഎല്‍ഒമാര്‍ ഉള്‍പ്പെടുകയും പോളിങ് ഡ്യൂട്ടി ഉത്തരവ് […]
Read more

ഗുരുവായൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു

തൃശൂർ : ഗുരുവായൂർ മുനിസിപ്പാലിറ്റി വാർഡുകളിലെ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. നാൽപ്പത്തിയാറ് വാർഡുകളിലായി സി.പി.എം., സി.പി.ഐ., എൽ.ഡി.എഫ് സ്വതന്ത്രരുമായ സ്ഥാനാർഥികളെയാണ് മുന്നണി പ്രഖ്യാപിച്ചത്. ഏഴു വാർഡുകളിൽ സി.പി.ഐ യും അഞ്ചു വാർഡുകളിൽ എൽ.ഡി.എഫ് സ്വതന്ത്രരും മുപ്പത്തിനാല് വാർഡുകളിൽ സി.പി.എം ഉം മത്സരിക്കും. മത്സരിക്കുന്ന സ്ഥാനാർത്ഥികൾ 1. തൊഴിയൂർ – ശബാന ഷെമീർ (സി.പി.എം) 2. പിള്ളക്കാട് – മുസ്തഫ (സി.പി.എം) 3. പൂക്കോട് ഈസ്റ്റ് – നീതു പ്രബിൻ (സി.പി.എം) 4. ഇരിങ്ങപ്പുറം ഈസ്റ്റ് – […]
Read more

എസ്‌ഐആർ നിയമവിരുദ്ധം, റദ്ദാക്കണം; സുപ്രീം കോടതിയിൽ സിപിഐഎം ഹർജി

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സിപിഐഎം സുപ്രീംകോടതിയിൽ. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം റദ്ദാക്കണമെന്നാണ് സിപിഐഎം ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നിയമ വിരുദ്ധമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും സിപിഐഎം ഹർജിയിൽ ആരോപിച്ചു. ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയ്ക്ക് പുറത്താക്കുന്നതാണ് എസ്ഐആറെന്നും പ്രവാസികൾ ഉൾപ്പടെയുള്ള വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുമെന്നും സിപിഐഎം ഹർജിയിൽ സൂചിപ്പിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഹർജി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പമുള്ള എസ്ഐആർ നടപടി ബിഎൽഒമാരെ […]
Read more

വ്യാജപ്രചാരണത്തെതിരെ ബിജു സ്രാമ്പിക്കൽ

തൃശ്ശൂർ : കുന്നംകുളം മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് സ്ഥാനാർഥിയായി പ്രചരിപ്പിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് ബിജു സ്രാമ്പിക്കൽ വ്യക്തമാക്കി. താൻ ഒരു മുന്നണിയുടെയും സ്ഥാനാർഥിയല്ലെന്നും, രാഷ്ട്രീയ മുന്നണികളുമായി യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. താനിങ്ങനെ സ്വതന്ത്ര സ്ഥാനാർഥിയായി മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ബിജെ സ്രാമ്പിക്കൽ വ്യക്തമാക്കി. തന്നെപ്പറ്റി എതിരാളികൾ മനപ്പൂർവ്വം കെട്ടിച്ചമച്ച വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതാണ് ഇപ്പോൾ നടക്കുന്നതെന്നും, ഇത് അവരുടെ ഭയത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി സോഷ്യൽ മീഡിയയിലും മറ്റു മാർഗങ്ങളിലും നടക്കുന്ന വ്യാജപ്രചാരണങ്ങൾ […]
Read more

വിവാദ വ്യവസായി കാരാട്ട് ഫൈസൽ കൊടുവള്ളി നഗരസഭയിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥി

കോഴിക്കോട്: തദ്ദേശ തെരെഞ്ഞുടുപ്പിൽ കൊടുവള്ളി നഗരസഭയിലേക്ക് വിവാദ വ്യവസായി കാരാട്ട് ഫൈസല്‍ എ.ല്‍ഡി.എഫ് സ്ഥാനാര്‍ഥിയാകും. നാഷണല്‍ ലീഗ് പ്രതിനിധിയായാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിത്വം. മുന്‍പ് കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചിരുന്നു. കൊടുവള്ളി നഗരസഭയുടെ 24-ാം വാര്‍ഡിലാണ് കാരാട്ട് ഫൈസല്‍ മത്സരിക്കുന്നത്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കാരാട്ട് ഫൈസല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെടുത്തിരുന്നുവെങ്കിലും സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം ഇടപെട്ട് ഇയാളെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റുകയായിരുന്നു. പിന്നീട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ഫൈസലിനെതിരെ എല്‍ഡിഎഫ് ഒപി […]
Read more

കോടഞ്ചേരി പഞ്ചായത്ത്‌ യു.ഡി.എഫ് ഇലക്ഷൻ കൺവെൻഷൻ നടത്തി

കോഴിക്കോട്: ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിന് മുന്നൊരുക്കമായി കോടഞ്ചേരി പഞ്ചായത്ത്‌ യു.ഡി. എഫ് കൺവെൻഷൻ നടത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നാൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുവാനുള്ള സമഗ്ര പദ്ധതികൾ ആവിഷ്കരിക്കാനും മുൻകൈയെടക്കുമെന്ന് യോഗം പ്രഖ്യാപിച്ചു. എൻസിപി ജില്ലാ സെക്രട്ടറി സണ്ണി കാരികൊമ്പിലിന് കോൺഗ്രസ് അംഗത്വം നൽകി കെപിസിസി മെമ്പർ ഹബീബ് തമ്പി സ്വീകരിച്ചു. മുസ്ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് സി.കെ കാസിം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. […]
Read more

യുഡിഎഫ് പൊന്നാനിയിൽ സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ നടത്തി

മലപ്പുറം: പൊന്നാനി നഗരസഭയിൽ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി പ്രഖ്യാപനവും തിരഞ്ഞെടുപ്പ് കൺവെൻഷനും എംപി അബ്ദുൽ സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു. ബീഹാറിൽ ഇന്ത്യ മുന്നണിയുടെ പരാജയം ആഘോഷിക്കുകയും, രാഹുൽഗാന്ധിയെ പരിഹസിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വം ബിജെപിയെ കേരളത്തിൽ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സമദാനി കുറ്റപ്പെടുത്തി. ബീഹാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നണിയിലെ എല്ലാ ഘടകകക്ഷികളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബിജെപി അനുകൂല നിലപാടിനെ പരസ്യമായി തള്ളിപ്പറയുമ്പോഴും മൗനം പാലിക്കുന്ന സിപിഎം […]
Read more

തദ്ദേശ  തിരഞ്ഞെടുപ്പ് പാർട്ടികളിൽ കൂടുമാറ്റം; പാർട്ടിത്തർക്കങ്ങൾക്കിടെ നേതാക്കൾ സ്വതന്ത്രരംഗത്ത്

കോട്ടയം: ചങ്ങനാശേരിയിൽ കോൺഗ്രസ് നേതാവ് റിബൽ സ്ഥാനാർത്ഥിയായി രംഗത്തെത്തി. പായിപ്പാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ജോജി എം. ജോസഫ് മത്സരിക്കുന്നു. കടുത്തുരുത്തി പഞ്ചായത്തിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും കർഷക കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ നോബി മുണ്ടയ്ക്കൻ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പത്തൊമ്പതാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തെത്തി. യുഡിഎഫ് കേരള കോൺഗ്രസിന് വിട്ടുനൽകിയ സീറ്റിലാണ് അദ്ദേഹത്തിന്റെ മത്സരം. മാഞ്ഞൂർ പഞ്ചായത്തിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് മാക്കിയിലിന് […]
Read more

കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പത്തിൽ ഏഴ് സ്ഥാനാർത്ഥികളും വനിതകളായി കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാർട്ടി ചെയർമാനും എം.പി.യുമായ ജോസ് കെ. മാണിയാണ് പത്ത് സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചത്. ജനപ്രതിനിധികളായും പൊതുപ്രവർത്തകരായും പരിചയസമ്പന്നരായ സ്ഥാനാർത്ഥികളെയാണ് എൽ.ഡി.എഫിനുവേണ്ടി രംഗത്തിറക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഭാഗമായി കോട്ടയം ജില്ലയുടെ രാഷ്ടീയ ചിത്രം മാറ്റിമറിച്ച വിജയം മാറ്റമില്ലാതെ നിലനിർത്താൻ കേരളാ കോൺഗ്രസ് (എം) സർവ്വസജ്ജമാണെന്നും, ജില്ലയിൽ എൽ.ഡി.എഫ് ഇത്തവണയും മുന്നേറുക തന്നെ ചെയ്യുമെന്നും ജോസ് […]
Read more

Recent News

Advertisement
WhiteswanTV Footer