Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local Body Elections

പൊൻകുന്നം ഇടതുമുന്നണിയിൽ സീറ്റ് നിർണ്ണയ പ്രതിസന്ധി; കേരള കോൺഗ്രസ് (എം) വാർഡ് കമ്മിറ്റി രാജിവെച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊൻകുന്നത്തെ ഇടതുമുന്നണിയിൽ സീറ്റുനിർണയം പ്രതിസന്ധിയിലായി. ചിറക്കടവ് ഏഴാം വാർഡിൽ കേരള കോൺഗ്രസ് (എം) വാർഡ് കമ്മിറ്റി കൂട്ടത്തോടെ രാജിവെച്ചതാണ് മുന്നണിയിലെ തർക്കം രൂക്ഷമാക്കിയത്. കേരള കോൺഗ്രസ് നേതാവും നിലവിലെ പഞ്ചായത്തംഗവുമായ ആന്റണി മാർട്ടിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ച് പ്രചാരണം ആരംഭിച്ച വാർഡിൽ സി.പി.ഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ആന്റണി മാർട്ടിന് മത്സരിക്കാൻ വാർഡ് ലഭിക്കാത്തതാണ് രാജിക്ക് കാരണം. ആന്റണി മാർട്ടിൻ മത്സരിക്കാനിരുന്ന ഏഴാം വാർഡിൽ സി.പി.ഐയിലെ കെ. ബാലചന്ദ്രനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് […]
Read more

പുലാമന്തോളിൽ യു ഡി എഫ് കൺവെൻഷനും സ്ഥാനാർത്ഥി പ്രഖ്യാപനവും നടന്നു

മലപ്പുറം: പുലാമന്തോൾ പഞ്ചായത്തിൽ യു.ഡി.എഫ് കൺവെൻഷനും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം ഉൾപ്പെടെ വിവിധ പ്രമുഖർ കൺവെൻഷനിൽ പങ്കെടുത്തു. ഒന്ന് മുതൽ  ഇരുപത്തിമൂന്ന് വാർഡുകളിൽ യഥാക്രമം നീതു തോമസ് കുത്രപ്പള്ളി,അബ്ദുറഹ്മാൻ,മുഹമ്മദ് കുട്ടി തോട്ടുങ്ങൽ, സജ്ല പള്ളത്ത്, കെ എം നൂറുൽ അമീൻ, റാഷിദ ഹുസൈൻ, ഷബീറ ഖലീൽ, പ്രേമലത ടീച്ചർ, അനുമോൾ, എം.പി വേലായുധൻ, രശ്മി സതീശൻ, ഫാത്തിമ സുഹറ കെ കെ, സി.പി മുഹമ്മദ്,എം.കെ മൈമൂന, അബ്ദുൽ കമാൽ, കെ […]
Read more

കാഴ്ചാ പരിമിത വോട്ടർമാർക്ക് സൗഹൃദ വോട്ടിംഗ് പരിശീലനം

കോഴിക്കോട്: ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹിക നീതി ഓഫീസ്, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാഴ്ചാ പരിമിതർക്കായി പ്രത്യേക വോട്ടിങ് പരിശീലനവും വോട്ടിംഗ് മെഷീൻ പ്രദർശനവും നടത്തി. കുണ്ടായിത്തോട് കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിന്റെ വൊക്കേഷണൽ ട്രെയിനിംഗ് സെൻററിൽ നടന്ന പരിപാടി അസിസ്റ്റന്റ് കലക്ടർ ഡോ. എസ്. മോഹന പ്രിയ ഉദ്ഘാടനം ചെയ്തു. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ജില്ലാ പ്രസിഡൻറ് എസ്. […]
Read more

കോടഞ്ചേരി പഞ്ചായത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവയ്ക്കുന്ന വികസിത കേരളം എന്ന സന്ദേശത്തിന് വൻ സ്വീകാര്യതയും വിജയവും ലഭിക്കുമെന്ന് ബിജെപി കോഴിക്കോട് റൂറൽ ജില്ല ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി പറഞ്ഞു. കോടഞ്ചേരി പഞ്ചായത്തിൽ ജനവിധി തേടുന്ന എൻ ഡി എ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനവും, കൺവെൻഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് രാജേഷ് പി ആർ അധ്യക്ഷത വഹിച്ചു. നാഷണൽ പീപ്പിൾസ് പാർട്ടി ജില്ലാ പ്രസിഡണ്ട് ജോയി മോളത്ത് മുഖ്യ പ്രഭാഷണം […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; ചിലവ് നിരീക്ഷകരെ നിയമിച്ചു

കാസർഗോഡ് : തദ്ദേശ ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിലവുകൾ നിരീക്ഷിക്കുന്നതിനായുള്ള നിരീക്ഷകരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു. നവംബർ 25 മുതൽ അതാത് ജില്ലകളിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് നിരീക്ഷകർ ചിലവുകൾ നോക്കേണ്ടത്. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചെലവ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്.
Read more

എരുമയൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പാലക്കാട്: തദ്ദേശീയ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആലത്തൂർ നിയോജക മണ്ഡലത്തിലെ എരുമയൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കുനിശ്ശേരി മണ്ഡപത്തിൽ നടന്ന യോഗത്തിൽ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി. ബ്ലോക്കിലേക്ക് അബ്ദുൽഖാദർനെയും അഞ്ചു മുതൽ 13 വാർഡുകൾ വരെയുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പഞ്ചായത്ത് വികസനത്തിനും വികസന മുരടിപ്പിനെതിരെയും കാർഷിക മേഖലയുടെ വികസനത്തിനും യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉണ്ണി കുമാരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റിയും ബ്ലോക്ക് കമ്മിറ്റിയും കൂടി തീരുമാനമെടുത്താണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്നും, മൊത്തം […]
Read more

ആറന്മുള മുൻ എംഎൽഎ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥി

പത്തനംതിട്ട: ആറന്മുള മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടും. മെഴുവേലി ഗ്രാമപഞ്ചായത്തില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. എട്ടാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് രാജഗോപാലന്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നത്.
Read more

താനൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം: വരുന്ന മുനിസിപ്പൽ തെരഞ്ഞടുപ്പിൽ താനൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 30 സീറ്റിൽ മുസ് ലിം ലീഗും 14 സീറ്റിൽ കോൺഗ്രസ്സും ഒരു സീറ്റിൽ സ്വാതന്ത്രനുമാണ് മത്സരിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.എൻ മുത്തുകോയ തങ്ങൾ നിർവ്വഹിച്ചു. പ്രഖ്യാപന സമ്മേളനം കെ.പി.സി.സി മെമ്പർ യു.കെ.അഭിലാഷ് ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. തെരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.വി.കുഞ്ഞൻ ബാവ ഹാജി ഉദ്ഘാടനം ചെയ്തു. […]
Read more

എൽഡിഎഫ് താനാളൂർ പഞ്ചായത്ത് കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും നടന്നു

മലപ്പുറം: എൽഡിഎഫ് താനാളൂർ പഞ്ചായത്ത് കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും നടന്നു. താനാളൂരിൽ നടന്ന പരിപാടി മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം താനാളൂർ ലോക്കൽ സെക്രട്ടറി നെച്ചിയേങ്ങൽ മുനീർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ സ്ഥാനാർത്ഥി പ്രഖ്യാനം നടത്തി. പ്രകടനപത്രിക നിർദ്ദേശപ്പെട്ടി എൻസിപി എസ് സംസ്ഥാന സെക്രട്ടറി ടി എൻ ശിവശങ്കരൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലികയ്ക്ക് കൈമാറി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എൻ ആദിൽ, ഏരിയ സെക്രട്ടറി പി […]
Read more

മുൻ എംഎൽഎ ലതാദേവി ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥി

കൊല്ലം: മുന്‍ എംഎല്‍എ ആര്‍ ലതാദേവി ജില്ലാ പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥി. കൊല്ലം ജില്ലാ പഞ്ചായത്ത് ചടയമംഗലം ഡിവിഷനില്‍ നിന്നാകും ലതാദേവി ജനവിധി തേടുക. ഇന്നലെ ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്‍ ലതാദേവിയെ തീരുമാനിച്ചത്. നിലവില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. പത്തനംതിട്ടയിലും മുന്‍ എംഎല്‍എ പഞ്ചായത്തിലേക്ക് മത്സരരംഗത്തുണ്ട്. ആറന്മുള മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍ ഗ്രാമപഞ്ചായത്തിലേക്കാണ് ജനവിധി തേടുന്നത്. മെഴുവേലി എട്ടാം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് രാജഗോപാല്‍ മത്സരിക്കുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer