എസ്.ഐ.ആർ; സമയം വെട്ടിക്കുറച്ച നിർദേശം പിൻവലിച്ച് മലപ്പുറം ജില്ലാ കലക്ടർ
മലപ്പുറം: എസ്.ഐ.ആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയം വെട്ടിച്ചുരുക്കിയ തീരുമാനം പിൻവലിച്ച് മലപ്പുറം ജില്ല കലക്ടർ വി ആ ർ വിനോദ്. തെരഞ്ഞെടുപ്പ് കമ്മിഷൻ ഡിസംബർ നാല് വരെ ബി.എൽ.ഒമാർക്ക് സമയം നൽകിയിരുന്നെങ്കിലും ഈ മാസം 29 നകം എല്ലാ നടപടികളും പൂർത്തിയാക്കണമെന്ന നിർദേശമാണ് തിങ്കളാഴ്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ മലപ്പുറം കലക്ടർ സർക്കുലറിലൂടെ അറിയിച്ചത്. ഇതോടെ രാഷ്ട്രീയപാർട്ടികളും ബി.എൽ.ഒമാരും കലക്ടറുടെ നടപടിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് നിർദേശം പിൻവലിച്ച് കലക്ടർ ഇന്നലെ പുതിയ സർക്കുലർ ഇറക്കി. […]
Read more