Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local Body Elections

തദ്ദേശതിരഞ്ഞെടുപ്പും അസീസും പാരഡി ഗാനങ്ങളും

തൃശൂർ : തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം നൽകാൻ തൃശൂർ മുല്ലശ്ശേരിയിൽ ഒരാളുണ്ട്., അസീസ്. മുല്ലശ്ശേരിയിൽ ടെക്കിന്ക്സ് എന്ന പേരിൽ റെക്കോർഡിങ് സ്റ്റുഡിയോ നടത്തുകയാണദ്ദേഹം. 20 വർഷത്തോളമായി ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടെറുന്ന പാരഡി ഗാനങ്ങൾ ചെയ്യുകയാണദ്ദേഹം. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നും പാർട്ടി പ്രവർത്തകർ തന്നെ സമീപിക്കാറുണ്ട്. ഹാസ്യ രീതിയിലാണ് ഗാനങ്ങൾ ചെയ്യാറുള്ളത്.വരികൾ എഴുതുന്നതും സംഗീതം നൽകുന്നതും എല്ലാം ഇദ്ദേഹം. ഭരണ നേട്ടങ്ങളും കോട്ടവും വരികൾ ആകാറുണ്ട്. മുൻ ഇലക്ഷനിൽ ഉള്ള ആവേശം […]
Read more

ചാത്തമംഗലം യു. ഡി. എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മത്സരിക്കുന്ന സ്ഥാനാർത്ഥികൾ 1: അൻഷിദ പുള്ളന്നൂർ, വാർഡ് 2: ബബിത്ത് മലയമ്മ, വാർഡ് 3: സലിം മുട്ടയം, വാർഡ് 4: സുഹ്റ ഈസ്റ്റ് മലയമ്മ, വാർഡ് 5: സലീന കള്ളൻ തോട്, വാർഡ് 6: അനില കെട്ടാങ്ങൽ, വാർഡ് 7: സജീവൻ പരതപ്പൊയിൽ, വാർഡ് 8: വിശ്വനാഥൻ ഏരിമല, വാർഡ് 9: ഷാജി നായർക്കുഴി, വാർഡ് 10: അസീസ് പാഴൂർ, […]
Read more

കാവനൂർ ചുവപ്പിക്കാൻ ഇടത് സഖ്യം ; എല്ലാ വാർഡിലും സ്ഥാനാർഥികളായി

മലപ്പുറം : അധികാരത്തിന്റെ അപ്പക്കഷ്ണത്തിനായി പിടിവലിയില്ല. ഓരോ വാർഡിലെയും സാധാരണക്കാരോട് പോലും അഭിപ്രായം തേടി ഏറെ തയ്യാറെടുപ്പുകളുമായി ഇടത് സ്ഥാനാർഥി പട്ടിക പുറത്തിറങ്ങി. നിലവിലെ യു ഡി എഫ് ഭരണത്തിന് മുമ്പ് കാവനൂർ അനുഭവിച്ച ഇടത് കാറ്റിനു വേഗം കൂട്ടാൻ ഏറ്റവും പ്രഗത്ഭരായ ആളുകളെ തന്നെ ലിസ്റ്റിലേക്ക് കണ്ടുപിടിക്കാൻ ഇടതു പക്ഷത്തിനായി. യുഡിഎഫ്-എൽഡിഎഫ് ബലാബലം വരുന്ന കാവനൂർ പഞ്ചായത്തിൽ ഒന്നോ രണ്ടോ സീറ്റിന്റെ വ്യത്യാസത്തിലാണ് പലപ്പോഴും മുന്നണികൾക്ക് ഭരണം ലഭിക്കുന്നതും നഷ്ടപ്പെടുന്നതും. മറ്റു മുന്നണികൾ സ്ഥാനാർത്ഥികളെ കണ്ടുപിടിക്കാൻ […]
Read more

ഗുരുവായൂരിൽ ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം പാർട്ടി വിട്ടു

തൃശൂർ: ഗുരുവായൂർ, ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം കെ.കെ. സുമേഷ് കുമാർ പാർട്ടി വിടുന്നതായി അറിയിച്ചു. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും പ്രവർത്തനരീതിയോടുള്ള അസന്തോഷവും കാരണമായിട്ടാണ് താൻ രാജിവെക്കുന്നതെന്ന് സുമേഷ് കുമാർ വ്യക്തമാക്കി. സ്വതന്ത്ര സ്ഥാനാർത്ഥിയായി വരുന്ന ഗുരുവായൂർ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വാർത്ത താല്പര്യം മുൻനിർത്തിയുള്ള രാജിയും സ്വതന്ത്ര സ്ഥാനാർത്ഥിത്വവും പ്രാദേശിക തലത്തിൽ ബിജേപ്പിയെ ബാധിക്കില്ല എന്ന് നേതൃത്വം വ്യക്തമാക്കി.
Read more

കൊറ്റനാട് പന്ത്രണ്ടാം വാർഡിൽ ജനവിധി തേടി സുനിതമാർ

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു വാർഡിലെ സ്ഥാനാർത്ഥികൾക്കെല്ലാം ഒരേ പേരായാലോ?. അത്തരത്തിലൊരു രസകരമായ തെരഞ്ഞെടുപ്പ് വിശേഷമാണ് കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിലുള്ളത്. ഇവിടെ ‘സുനിതമാർ’ തമ്മിലാണ് മത്സരം. എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളിലെ സ്ഥാനാർത്ഥികളെല്ലാം സുനിതമാരാണ്. എൻ കെ സുനിതയാണ് യുഡിഎഫ് സ്ഥാനാർത്ഥി. പി എ സുനിത എൽഡിഎഫിനായി ജനവിധി തേടുമ്പോൾ എ കെ സുനിതയാണ് എൻഡിഎക്കായി മത്സരിക്കുന്നത്. പേര് മാത്രമല്ല പേരിനൊപ്പം മൂന്ന് പേർക്കും രണ്ട് അക്ഷരങ്ങൾ മാത്രമാണ് ഇനീഷ്യലായും വരുന്നത്. ഇനീഷ്യലിലും സാമ്യതയുണ്ട്. […]
Read more

കാഞ്ഞങ്ങാട് നഗരസഭയിൽ ഐഎൻഎൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കാസർഗോഡ് : കാഞ്ഞങ്ങാട് നഗരസഭയിൽ മത്സരിക്കുന്ന അഞ്ച് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഐ എൻ എൽ. വാർഡ് 15 കവ്വായിയിൽ ലത ബാലകൃഷ്‌ണൻ ആണ് സ്ഥാനാർത്ഥി. വാർഡ് 27 പടന്നക്കാട് ജനറൽ വാർഡിൽ എൽ. സുലൈഖ സ്ഥാനാർത്ഥിയായി .വാർഡ് 31 കരുവളത്ത് ഹസീന ഷരീഫ്, വാർഡ് 34 ഒഴിഞ്ഞവളപ്പ് അബൂബക്കർ കണക്കപിള്ള, വാർഡ് 35 പുഞ്ചാവിയിൽ നദീർ എന്നിവർ മൽസരിക്കും. 27 ൽ മൂന്ന് പേരുകൾ ഉയർന്നു വന്നതിനെ തുടർന്ന് ദിവസങ്ങളായി തർക്കം നിലനിന്നത് പ്രഖ്യാപനം വൈകിപ്പിച്ചിരുന്നു. […]
Read more

കോൺഗ്രസ്സ് നേതൃത്യത്തെ വെല്ലുവിളിച്ച് കൊലക്കേസ് പ്രതി നിഖിൽ പൈലി

ഇടുക്കി: കോണ്‍ഗ്രസ് നേതൃത്വത്തെ തന്നെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് നേതാവും ധീരജ് കൊലക്കേസിലെ ഒന്നാം പ്രതിയുമായ നിഖില്‍ പൈലി. ഇടുക്കി ജില്ലാ പഞ്ചായത്തിലെ പൈനാവ് ഡിവിഷനില്‍ വേണ്ടി വന്നാല്‍ മത്സരിക്കുമെന്നാണ് നിഖില്‍ പൈലിയുടെ വെല്ലുവിളി. മുന്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി വര്‍ഗീസിനെ പരിഗണിക്കുന്നതിലാണ് നിഖിലിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ പരിഗണിക്കുന്നുവെന്നും നിഖില്‍ പൈലി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു നിഖിലിന്റെ വെല്ലുവിളി. എന്നാല്‍ പോസ്റ്റ് പങ്കുവച്ച് മിനിട്ടുകള്‍ക്കകം തന്നെ പിന്‍വലിക്കുകയും ചെയ്തു. 2022 ജനുവരി പത്തിനാണ് എഞ്ചിനീയറിങ് […]
Read more

മൂന്ന് ടേം വ്യവസ്ഥ; ലീഗിൽ കയ്യാങ്കളിയും പൊട്ടിത്തെറിയും കടുക്കുന്നു

മലപ്പുറം: മലപ്പുറത്തെ ലീഗിലും പൊട്ടിത്തെറി. തിരഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥയെ ചൊല്ലിയാണ് പെരുവള്ളൂരിൽ മുസ്‌ലിം ലീഗിൽ പൊട്ടിത്തെറിയും കയ്യാങ്കളിയും. തിരഞ്ഞെടുപ്പ് കൺവെൻഷന് എത്തിയ ലീഗ് പ്രതിനിധിയായ മുസ്‌ലിം ലീഗിന്‍റെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും പ്രവർത്തകർ തടഞ്ഞു. മൂന്ന് തവണ ജനപ്രതിനിധി ആയവരെ തന്നെ വീണ്ടും സ്ഥാനാർഥി ആക്കിയതിൽ പ്രതിഷേധിച്ചായിരുന്നു കയ്യേറ്റം. പ്രാദേശിക ഘടകം നിർദേശിച്ച ആളെ പരിഗണിക്കാതെയാണ് മൂന്ന് ടേം വ്യവസ്ഥ കാറ്റിൽ പറത്തിയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം എന്നാണ് ഉയർന്ന് വരുന്ന ആക്ഷേപം. മൂന്ന് ടേം […]
Read more

കോഴിക്കോട് ലീഗിൽ തർക്കം; മുൻ കൗൺസിലർ എൽഡിഎഫ് സ്ഥാനാർഥി

കോഴിക്കോട്: കോഴിക്കോട് മുസ്‌ലിം ലീഗിൽ പൊട്ടിത്തെറി. ലീഗിനോട് തെറ്റി പിരിഞ്ഞ കൗൺസിലർ ആര്‍ജെഡിയില്‍ ചേർന്നു. വനിതാ ലീഗ് നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കൂടിയായ കെ റംലത്താണ് ആര്‍ജെഡിയില്‍ ചേര്‍ന്നത്. പ്രാദേശിക ലീഗ് നേതൃത്വവുമായുള്ള തര്‍ക്കമാണ് പാര്‍ട്ടി വിടാന്‍ കാരണം. കോഴിക്കോട് കോര്‍പ്പറേഷന്‍ മൂന്നാലിങ്കല്‍ ഡിവിഷനിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ റംലത്ത് മത്സരിക്കും. ആര്‍ജെഡി നേരത്തെ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ ഇതോടെ പിന്‍വലിച്ചു.
Read more

സി.പി.എം. ജില്ലാ പഞ്ചായത്ത് കാട്ടകാമ്പാൽ ഡിവിഷൻ സ്ഥാനാർഥിയെ മാറ്റി

തൃശ്ശൂർ: സെഷൻസ് കോടതി രണ്ടു വർഷത്തെ തടവിന് ശിക്ഷ വിധിച്ചതോടെ സി.പി.എം ജില്ലാ പഞ്ചായത്ത് കാട്ടകാമ്പാൽ ഡിവിഷൻ സ്ഥാനാർഥിയെ മാറ്റി. സി.പി.എം കുന്നംകുളം ഏരിയ കമ്മിറ്റിയംഗം കെ. ബി. ജയൻ ആയിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. കോടതിവിധിയെ തുടർന്ന് മത്സരത്തിൽ നിയമ തടസമുണ്ടാകുമെന്ന സൂചന ലഭിച്ചതോടെ സ്ഥാനാർഥിയെ മാറ്റുകയായിരുന്നു. 2014-ൽ പെരുമ്പിലാവിൽ സി.പി.എം–എസ്.ഡി.പി.ഐ സംഘർഷത്തെ തുടർന്നുണ്ടായ മൂന്ന് കേസുകളാണ് ചാവക്കാട് സെഷൻസ് കോടതിയിൽ നടന്നിരുന്നത്. 2018-ൽ ഇതിൽ രണ്ടു കേസുകളിൽ പ്രതിയായ സി.പി.എം പ്രവർത്തകരെ കോടതി വെറുതെ വിട്ടിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer