Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Music

‘മോണിക്ക’യിൽ ട്രെന്റിങ്ങായി സൗബിൻ

മലയാളത്തിന്റെ പ്രിയ താരമാണ് സൗബിൻ ഷാഹിർ. സംവിധാന സഹായിയായും ജൂനിയർ ആർട്ടിസ്റ്റായും ഒരുപാട് കാലം സിനിമയുടെ അണിയറയിൽ നിശബ്ദനായി നിന്ന സൗബിന്റെ മുഖം കണ്ടാൽ പ്രേക്ഷകർക്ക് സുപരിചിതമാകുന്നത് 2015ലാണ്. അതും പ്രേമത്തിലൂടെ. പിന്നീട് ഒട്ടനവധി സിനിമകളില്‍ താരമായി മാറിയ സൗബിൻ മഞ്ഞുമ്മൾ ബോയ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ തലത്തിൽ തന്നെ ശ്രദ്ധനേടി. നിലവിൽ രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിട്ടിരിക്കുകയാണ് താരം. കൂലി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് സൗബിൻ എത്തുന്നത്. തമിഴ് സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന […]
Read more

എംഎം കീരവാണിയുടെ പിതാവ് ശിവശക്തി ദത്ത അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ പ്രശസ്ത ഗാനരചയിതാവും എം.എം. കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത (92) അന്തരിച്ചു. ജൂലൈ 7ന് തിങ്കളാഴ്ച രാത്രി ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്. ബാഹുബലി, ആർ.ആർ.ആർ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച അദ്ദേഹം എസ്എസ് രാജമൗലിയുടെ പിതാവാണ്. 1932 ഒക്ടോബർ 8നാണ് ആന്ധ്രാപ്രദേശിലെ കൊവ്വൂരിൽ കോടൂരി സുബ്ബാറാവു എന്ന ശിവശക്തി ദത്ത ജനിച്ചത്. ഗാനരചനയ്‌ക്കപ്പുറം തിരക്കഥാകൃത്ത്, ചിത്രകാരൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനായിരുന്നു. […]
Read more

‘മീശ’; പ്രമോഷണല്‍ ഗാനം പുറത്ത്

എം സി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ‘മീശ’യുടെ പ്രൊമോഷണൽ ഗാനം പുറത്തിറങ്ങി. ദി ഇമ്പാച്ചിയും സൂരജ് എസ് കുറുപ്പും ചേർന്ന് ആലപിച്ച ഈ ഗാനത്തിന്റെ സംഗീതം ഒരുക്കിയിട്ടുള്ളത് സൂരജ് എസ് കുറുപ്പ് തന്നെയാണ്. ഗാനത്തിന്റെ വരികൾ ദി ഇമ്പാച്ചിയും സൂരജും ചേർന്നാണ് രചിച്ചിട്ടുള്ളത്. സൗഹൃദവും സാഹോദര്യവും പൈതൃകവും പ്രതികാരത്തെയും കേന്ദ്രീകരിച്ച്, ‘മീശ’യെ ഒരാളുടെ വ്യക്തിത്വത്തിന്റെയും അഭിമാനത്തിന്റെയും അടയാളമായാണ് ഈ ഗാനത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെയും, നിഗൂഢതകളുടെയും, […]
Read more

പ്രേക്ഷകപ്രീതി നേടി ‘ധീരനി’ലെ ലവ് ബൈറ്റ്

രാജേഷ് മാധവന്‍, ജഗദീഷ്, അശോകൻ, മനോജ് കെ ജയൻ, വിനീത്, സുധീഷ് എന്നിവരെ പ്രധാന കേന്ദ്ര കഥാപാത്രങ്ങളാക്കി ദേവദത്ത് ഷാജി സംവിധാനം ചെയ്ത ഏറ്റവു൦ പുതിയ ചിത്രമാണ് ധീരന്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. മുജീബ് മജീദ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഇപ്പോഴിതാ ഏതാനും ദിവസം മുന്‍പ് പുറത്തെത്തിയ ചിത്രത്തിലെ വീഡിയോ ഗാനം വലിയ ആസ്വാദകപ്രീതി നേടി മുന്നേറുകയാണ്. ലവ് ബൈറ്റ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷര്‍ഫുവാണ്. ആന്‍ ആമി, ഗിച്ചു ജോയ് […]
Read more

ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്‍സ് എന്‍റർടെയ്ൻമെന്‍റ്സ്

മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ൽ വൈറൽ ഗായകൻ ഹനാൻ ഷായും. ‘ചിറാപുഞ്ചി’, ‘കസവിനാൽ’ തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ മലപ്പുറം സ്വദേശി ഹനാൻ ഷാ പക്ഷേ പുതിയൊരു റോളിലാണ് ചിത്രത്തിൽ എത്തുന്നത്. ഹനാനെ ഇതാദ്യമായി സിനിമയിൽ അഭിനയിപ്പിക്കാൻ ഒരുങ്ങുകയാണ് ക്യൂബ്സ് എന്‍റ‍ർടെയ്ൻമെന്‍റ്സ്. ‘കാട്ടാളന്‍റെ വേട്ടയ്ക്ക് ഇനി ഹനാനും’ എന്ന […]
Read more

സാമ്പ്രാണി പെണ്‍തിരി; ‘വ്യസനസമേതം ബന്ധുമിത്രാദികളി’ലെ ഗാനമെത്തി

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. ജൂണ്‍ 13 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. സാമ്പ്രാണി പെണ്‍തിരി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. അങ്കിത് മേനോന്‍റേതാണ് സംഗീതം. അധീഫ് മുഹമ്മദും അങ്കിത് മേനോനും […]
Read more

ഏത് മൂഡ്? ഓണം മൂഡ്; ‘സാഹസം’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ബിബിൻ അശോക് ആണ്. ഓണം മൂഡ്’ എന്ന ഗാനം ആലപിച്ചത് ഫെജോ ആണ്. ‘ട്വന്റി വൺ ഗ്രാംസ്’, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ ബിബിൻ […]
Read more

ലളിത സംഗീതത്തിന്റെ ചക്രവർത്തി എം ജി രാധാകൃഷ്ണൻ

സംഗീതം കൊണ്ട് വിസ്‌മയം സൃഷ്‌ടിച്ച ഒരു അതുല്യ കലാകാരൻ. ഒരു സൂര്യ കിരീടമായി ഇന്നും മലയാളികളുടെ ഹൃദയത്തില്‍ ജ്വലിച്ച് നിൽക്കുന്ന ആ അതുല്യ പ്രതിഭ. ഹൃദയമുരളിയിലൊഴുകുന്ന ഗാനങ്ങൾ നമുക്ക് സമ്മാനിച്ച മലബാർ ഗോപാലൻ രാധാകൃഷ്‌ണൻ എന്ന സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട എം.ജി. രാധാകൃഷ്‌ണൻ. ഇന്ന് ജൂലൈ 2 സംഗീതത്തിന്റെ സൂര്യ കിരീടം വീണുടഞ്ഞിട്ട് 15 വർഷങ്ങൾ. ഒരിക്കലും മതിവരാത്ത അമൃതായിരുന്നു അദ്ദേഹം നമ്മിലേക്ക് ഒഴുക്കിവിട്ട ഗാനങ്ങളത്രയും. തൂവെള്ള മുണ്ടും ജുബ്ബയുമണിഞ്ഞൊരു കുറിയും തൊട്ട് മലയാളത്തിലേക്ക് ലളിത സംഗീതത്തിന്റെ ശാലീനതയുമായി […]
Read more

അനിരുദ്ധ് സം​ഗീതം ഒരുക്കിയ ​ഗാനത്തിൽ അദ്ദേഹം തന്നെയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കൂലിയിലെ ആദ്യ വീഡിയോ സോ​ങ് റിലീസ് ചെയ്തിരിക്കുകയാണ്. ‘ചികിട്ടു’ എന്ന ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് സം​ഗീതം ഒരുക്കിയ ​ഗാനത്തിൽ അദ്ദേഹം തന്നെയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനിരുദ്ധിന്റെ മാസ് ​ഗെറ്റപ്പിനൊപ്പം നടൻ ടി രാജേന്ദറും കൊറിയോ​ഗ്രാഫർ സാന്റി മാസ്റ്ററും എത്തുന്നുണ്ട്. ടി രാജേന്ദർ, അറിവ്, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്ന് ആലപിച്ച ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അറിവ് ആണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. കൂലിയുടെ […]
Read more

സംഗീതം സിദ്ധാര്‍ഥ പ്രദീപ്; ‘ഫ്ലാസ്‍കി’ലെ വീഡിയോ സോംഗ് എത്തി

ജയ് മഹേന്ദ്രൻ എന്ന സൂപ്പർ ഹിറ്റ് വെബ് സീരീസിന് ശേഷം സൈജു കുറുപ്പ് – രാഹുൽ റിജി നായർ ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഫ്ലാസ്ക്”. സൈജു കുറുപ്പ് പോലീസ് ഉദ്യോഗസ്ഥൻ്റെ വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ വീഡിയോ ഗാനം ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. മാമാ ഥോഡാ പ്യാര്‍ തരാമോ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും സിദ്ധാര്‍ഥ പ്രദീപ് ആണ്. അരുണ മേരി ജോര്‍ജ് ആണ് ആലാപനം. ഫസ്റ്റ് പ്രിൻ്റ് സ്റ്റുഡിയോയുടെ ബാനറിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix