Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Music

മദ്രാസിയിലെ ലവ് ഫെയിലിയർ സോങ് പുറത്ത്

ശിവകാര്‍ത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മദ്രാസി. ഇപ്പോൾ ചിത്രത്തിലെ ​ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ലവ് ഫെയിലിയർ സോങ്ങായാണ് ​ഗാനം എത്തിയിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ പല ​ഗാനങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലുള്ള ഈ ലവ് ഫെയ്ലിയർ സോം​ഗ് ഒരുക്കിയത് അനിരുദ്ധ് ആണ്. സൂപ്പർ സുബു എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് സായ് അഭ്യങ്കർ ആണ്. ഈ ഗാനത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ് ശിവ കാർത്തികേയന്റെ പവർഫുൾ ​ഡാൻസ്. ചിത്രീകരണം പുരോ​ഗമിക്കുന്ന മദ്രാസിയുടെ സംവിധാനം നിർവഹിക്കുന്നത് […]
Read more

രഞ്ജിൻരാജിന്റെ സംഗീതത്തിൽ നിന്നോട് പറയുവാൻ; സുമതി വളവ് പുതിയ പ്രണയഗാനം പുറത്ത്

ഹൊറർ കോമഡി ഫാമിലി എന്റെർറ്റൈനർ സുമതി വളവിലെ പുതിയ പ്രണയ വീഡിയോ ​ഗാനം റിലീസ് ചെയ്തു. രഞ്ജിൻ രാജ് സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് സാധിക കെആറും ഹരിചരണും ചേർന്നാണ്. ദിൻ നാഥ് പുത്തഞ്ചേരി ആണ് ഗാനത്തിന് വരികൾ നൽകിയിരിക്കുന്നത്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് 1ന് തിയറ്ററുകളിൽ എത്തും. കളിയും ചിരിയും നിറഞ്ഞ കല്ലേലികാവ് ഗ്രാമത്തിലെ രസകരമായ കുടുംബബന്ധങ്ങളുടെ കഥയും ആ നാടിനെ ഭീതിപ്പെടുത്തുന്ന സുമതിയുടെ കഥയും പ്രേക്ഷകരിലേക്കെത്തിക്കുന്ന ചിത്രമാണ് സുമതി […]
Read more

അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം, കിങ്‍ഡത്തിലെ ഗാനം പുറത്ത്

തെന്നിന്ത്യയില്‍ യുവ നിരയില്‍ ശ്രദ്ധയാകര്‍ഷിച്ച താരമാണ് വിജയ് ദേവെരകൊണ്ട. സമീപകാലത്ത് വൻ വിജയങ്ങള്‍ നേടാൻ വിജയ് ദേവെരകൊണ്ടയ്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ ഇനി വരാനിരിക്കുന്ന കിങ്‍ഡം താരത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. വിജയ് ദേവരകൊണ്ട നായകനാകുന്ന കിങ്‍ഡത്തിലെ രഗിലേ രഗിലേ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ വാങ്ങിക്കുന്ന പ്രതിഫലവും ചര്‍ച്ചയാകുന്നുമുണ്ട്. കിങ്ഡം എന്ന ചിത്രത്തിനായി 12 കോടി രൂപയാണ് അനിരുദ്ധ് […]
Read more

മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

കെ.എസ് ചിത്ര… മലയാളിയുടെ പല തലമുറകൾക്ക് ഏറ്റവും പ്രിയപ്പെട്ട പേര്.. ആ ഗാനപ്രപഞ്ചത്തിലൂടെ ഒരു ദിവസം ഒരൊറ്റ തവണയെങ്കിലും കടന്നുപോകാതെ ഒരു ദിവസം പൂർണമാകാറില്ല…അത്രയേറെ ജീവിതത്തിൽ അലിഞ്ഞുപോയൊരു സ്വരമാണത്…ആ മധുര സ്വരത്തിന് ഇന്ന് 62 ആം പിറന്നാളാണ്.. കെ.എസ് ചിത്രക്കും മലയാളികൾക്കും ഇടയിലൊരു കൊടുക്കൽ വാങ്ങൽ ബന്ധമുണ്ട്… ആ ബന്ധം സ്നേഹ സംഗീതത്തിന്‍റേതാണ്… മധുരഗാനങ്ങളുടെ നറുനിലാവ് പൊഴിച്ച് പാട്ടിന്‍റെ രാജഹംസം ,അറുപത്തി രണ്ടാം പിറന്നാൾ നിറവിലെത്തുമ്പോൾ, തലമുറ വ്യത്യാസമില്ലാതെ ആ സ്നേഹത്തിന്റെ ആഴവും പരപ്പും ദൃഢതയും കൂടിവരുന്നതേയുള്ളൂ. […]
Read more

വായോ വരിക; ‘ഒടിയങ്ക’ത്തിലെ ഗാനമെത്തി

സുനിൽ സുബ്രഹ്‍മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒടിയങ്കം എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ജയൻ പാലയ്ക്കൽ എഴുതിയ വരികൾക്ക് റിജോഷ് സംഗീതം പകർന്ന് സന്നിധാനന്ദന്‍ ആലപിച്ച വായോ വരിക എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയൻ്റെ ലോകവും. യൂട്യൂബിൽ വൻ ഹിറ്റായ ഒടിയപുരാണം എന്ന ഷോർട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതൽ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ? ആ കഥയുമായാണ് ‘ഒടിയങ്കം’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഒടിയപുരാണത്തിന് […]
Read more

വീരവണക്ക’ത്തിലെ ഗാനം വിഎസിന് സമർപ്പിച്ച് പ്രകാശനം ചെയ്തു

സഖാവ് പി.കൃഷ്ണപിള്ളയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ത്യാഗോജ്ജ്വലമായ പോരാട്ടചരിത്രം പ്രമേയമാക്കി അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്ത ‘വീരവണക്കം’ എന്ന തമിഴ് ചിത്രത്തിലെ ടൈറ്റിൽ ഗാനം തൊഴിലാളി വർഗ്ഗത്തിൻ്റെ പ്രിയപ്പെട്ട നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ്റെ സ്മരണകൾക്കു മുന്നിൽ സമർപ്പിച്ചു കൊണ്ട് ചെന്നൈയിൽ പ്രകാശനം ചെയ്തു. കേരളമൊട്ടുക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കാനായി ഒളിവിലും തെളിവിലും പ്രവർത്തിച്ചിരുന്ന സഖാവ് പി.കൃഷ്ണപിള്ള ആലപ്പുഴയിൽ നിന്നും കണ്ടെത്തിയ നിശ്ചയദാർഢ്യവും വിപ്ലവവീര്യവുമുള്ള യുവാവായിരുന്നു, വി.എസ്. അച്ചുതാനന്ദൻ. പുന്നപ്ര – വയലാർ സമരം ഉൾപ്പെടെയുള്ള […]
Read more

“മിറൈ”യിലെ ആദ്യ ഗാനം ജൂലൈ 26ന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറൈ” യിലെ ആദ്യ ഗാനം ജൂലൈ 26ന് റിലീസ് ആകും. “വൈബ് ഉണ്ട് ബേബി” എന്ന ടൈറ്റിലോടെ പുറത്തു വരുന്ന ഈ ഗാനത്തോടെ ചിത്രത്തിന്റെ മ്യൂസിക്കൽ പ്രമോഷൻ പരിപാടികൾ ആരംഭിക്കുകയാണ്. 2025 സെപ്റ്റംബർ അഞ്ചിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ നായകനായി എത്തുകയാണ് തേജ സജ്ജ. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ […]
Read more

സുമതി വളവിലെ ‘ഒറ്റ നോക്കു’ ഗാനം എത്തി

വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്തു റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുമതി വളവ്. ഇപ്പോൾ സുമതി വളവിലെ പുതിയ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ‘ഒറ്റ നോക്കു’ എന്ന പ്രണയ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. രഞ്ജിൻ രാജ് സം​ഗീതം ഒരുക്കിയ ​ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലനാണ്. ബി കെ ഹരിനാരായണന്റേതാണ് വരികൾ. ചിത്രം ഓ​ഗസ്റ്റ് 1ന് തിയറ്ററുകളിൽ എത്തും. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്തിരിക്കുന്ന സുമതി വളവിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. മാളികപ്പുറം […]
Read more

ഇനി ഏത് മൂഡ്? റൊമാന്റിക് മൂഡ്; ‘സാഹസ’ത്തിലെ പുതിയ പ്രണയ ഗാനം പുറത്ത്

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിലെ പുതിയ പ്രണയഗാനം പുറത്ത്. വൈശാഖ് സുഗണന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ബിബിൻ അശോക് ആണ്. “സന്തത സഖിയെ” എന്ന ഗാനം ആലപിചചിരിക്കുന്നത് കെ എസ് ഹരിശങ്കർ ആണ്. ‘ട്വന്റി വൺ ഗ്രാംസ്’, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ […]
Read more

സിനിമ പ്രതിഫലം ഉയര്‍ത്തി അനിരുദ്ധ് രവിചന്ദര്‍

തെന്നിന്ത്യൻ സിനിമയിലെ മുടിചൂടാമന്നനാണ് അനിരുദ്ധ് രവിചന്ദര്‍. അനിരുദ്ധ് രവിചന്ദ്രൻ ചെയ്യുന്ന പാട്ടുകളൊക്കെ ഹിറ്റായി മാറുന്നു. ഇറങ്ങാനിരിക്കുന്ന കൂലിയിലെ രണ്ട് പാട്ടുകളും വൻ ഹിറ്റായി. ഇപ്പോഴിതാ അനിരുദ്ധ് രവിചന്ദര്‍നെക്കുറിച്ച് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് തെലുങ്ക് സിനിമയ്‍ക്ക് പ്രതിഫലം വര്‍ദ്ധിപ്പിച്ചു എന്നതാണ്. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ വാങ്ങിക്കുന്ന പ്രതിഫലം തന്നെ ചര്‍ച്ചയാകുന്നുമുണ്ട്. കിങ്ഡം എന്ന ചിത്രത്തിനായി 12 കോടി രൂപയാണ് അനിരുദ്ധ് രവിചന്ദര്‍ പ്രതിഫലം വാങ്ങിക്കുന്നത്. തെലുങ്കില്‍ നിരവധി സംവിധായകരാണ് പുതുതായി അനിരുദ്ധ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix