മലയാളികളുടെ ഗൃഹാതുരതയെ തഴുകി ഉണർത്തുന്ന സംഗീത സംവിധായകൻ ജെറി അമൽ ദേവിന്റെ പുതിയ ഓണ ഗാനം ശ്രദ്ധേയമാകുന്നു. ‘പുന്നെല്ലിൻ കതിരു വിളഞ്ഞൊരു പൊന്നാര്യൻ പാടം’ എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നത്. രജനീഷ് ആർ. ചന്ദ്രനാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. ജെറി അമൽദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം സുദീപ് കുമാറാണ് ആലപിച്ചത്. ‘പൊന്നോണ ദുന്ദുഭി’ എന്ന ഗാനം യൂട്യൂബിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണ കാഴ്ചകളും ഓണക്കാഴ്ചകളും കോർത്തിണക്കിയാണ് ഗാനം ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ഇതിനോടകം നിരവധി കാഴ്ചക്കാരെയാണ് വിഡിയോ സ്വന്തമാക്കിയത്. ഓണപ്പാട്ടിന്റെ ദൃശ്യാവിഷ്കാരം മനോഹരമാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നത്.
നിർമ്മാണം: ജയേഷ് പയ്യന്നൂർ, വീഡിയോ0 എഡിറ്റിങ്: ശംഭു മോഹൻ, ഓർക്കസ്ട്രേഷൻ: എബിൻ ജെ സാം, സൗണ്ട് മിക്സിങ്: ഷിയാസ് ഷിജു, റെക്കോർഡിസ്റ്റ്: ഹാരി കൊറിയ, സ്റ്റുഡിയോ: സൗൺസ്കേപ് ഓഡിയോ ഫാക്ടറി, എറണാകുളം, ഫ്ലൂട്ട്സ്: ജോസി ആലപ്പുഴ, പ്രോജക്റ്റ് കോഓർഡിനേറ്റേഴ്സ്: ജിസ്മോൺ ജോർജ്, തോംസൺ വർഗീസ്.




