Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ഗ്രൂപ്പ് യോഗം നടന്നിട്ടില്ല’: ഷാഫി പറമ്പിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി ഗ്രൂപ്പ് യോഗം നടന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട് എത്തിയത് വളരെ അടുത്ത ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ആണെന്നാണ് ഷാഫി പറമ്പിൽ വിശദീകരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വേണ്ടി എ ഗ്രൂപ്പ് യോഗം ചേർന്നുവെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ.

കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ്റെ വീട്ടിലായിരുന്നു യോഗം. എന്നാല്‍ യോഗത്തില്‍ ചന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. പ്രതിസന്ധി ഘട്ടത്തിൽ രാഹുലിനെ കൈവിടേണ്ട എന്നാണ് പൊതുവായ ധാരണ. ഉമാ തോമസിന് എതിരെയും വിമർശനം ഉയർന്നു. എംഎല്‍എയെ ഒഴിവാക്കി നിർത്തേണ്ട സാഹചര്യമില്ലയെന്നും മണ്ഡലത്തിൽ നിന്ന് എംഎല്‍എ ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാകുമെന്നും യോഗം വിലയിരുത്തിയെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍, ഇത്തരത്തില്‍ ഒരു യോഗം നടന്നിട്ടില്ലെന്ന നിലപാടിലാണ് ഷാഫി പറമ്പില്‍.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix