ശിവകാര്‍ത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മദ്രാസി. ഇപ്പോൾ ചിത്രത്തിലെ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ലവ് ഫെയിലിയർ സോങ്ങായാണ് ഗാനം എത്തിയിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ പല ഗാനങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലുള്ള ഈ ലവ് ഫെയ്ലിയർ സോംഗ് ഒരുക്കിയത് അനിരുദ്ധ് ആണ്. സൂപ്പർ സുബു എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് സായ് അഭ്യങ്കർ ആണ്. ഈ ഗാനത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ് ശിവ കാർത്തികേയന്റെ പവർഫുൾ ഡാൻസ്.
ചിത്രീകരണം പുരോഗമിക്കുന്ന മദ്രാസിയുടെ സംവിധാനം നിർവഹിക്കുന്നത് എ ആര്‍ മുരുഗദോസ് ആണ്. ചിത്രത്തില്‍ മലയാളത്തിന്റെ ബിജുമേനോനും കേന്ദ്ര കഥാപാത്രമാകുന്നുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. വിദ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്‍മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രാഹണം സുധീപ് ഇളമണ്‍ നിര്‍വഹിക്കുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറും പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.




