Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sivakarthikeyan

ശിവകാര്‍ത്തികേയന്‍ ചിത്രം പരാശക്തിയുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് : ചിത്രം ജനുവരി 10ന് തിയേറ്ററുകളിലേക്ക്

ശിവകാര്‍ത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ യുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് കരസ്ഥമാക്കി. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്.അഥര്‍വയും ശിവകാര്‍ത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. പൊങ്കല്‍ റിലീസായി പരാശക്തി ജനുവരി 10ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യല്‍ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രത്തിന്റെ […]
Read more

തീയറ്ററുകളിൽ കുതിപ്പ് തുടർന്ന് മദ്രാസി; ശിവകാര്‍ത്തികേയൻ ചിത്രം ആകെ നേടിയത്?

ശിവകാര്‍ത്തികേയൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മദ്രാസി. എ ആര്‍ മുരുഗദോസ്സാണ് സംവിധാനം. മലയാളത്തിന്റെ ബിജുമേനോനും കേന്ദ്ര കഥാപാത്രമാകുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. മദ്രാസി റിലീസിന് ഇന്ത്യയില്‍ 13.1 കോടി രൂപയാണ് നെറ്റ് കളക്ഷൻ നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ 63 കോടി രൂപയാണ് മദ്രാസി ഇതുവരെ നേടിയത് എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമീപകാലത്ത് തകര്‍പ്പൻ വിജയങ്ങള്‍ നേടിയ താരമാണ് ശിവകാര്‍ത്തികേയൻ. മാത്രമല്ല വിജയ് സിനിമയില്‍ […]
Read more

കൊച്ചിയെ ഇളക്കിമറിച്ച് ശിവകാര്‍ത്തികേയന്റെ മദ്രാസി പ്രീ റിലീസ് ഇവന്റ്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയുടെ കേരളാ പ്രീ ലോഞ്ച് ഇവന്റ് കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളില്‍ നടന്നു. നിറഞ്ഞു കവിഞ്ഞ ആരാധകര്‍ക്ക് നന്ദി പറഞ്ഞ ശിവകാര്‍ത്തികേയന്‍ തന്റെ ഓരോ സിനിമയും ഇറങ്ങുമ്പോള്‍ സ്‌നേഹം തരുന്ന മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയിറങ്ങുന്ന മദ്രാസി തിയേറ്ററില്‍ റിപ്പീറ്റ് വാച്ച് ആയി നിങ്ങളോരോരുത്തരും കാണണമെന്ന് അഭ്യര്‍ത്ഥിച്ചു. പ്രേക്ഷകര്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടു പറയുന്ന അഭിപ്രായം തന്നെയാണ് […]
Read more

ശിവകാര്‍ത്തികേയന്റെ മദ്രാസി കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് റിലീസ്

എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയുടെ കേരളാ വിതരണാവകാശം ലിസ്റ്റിന്‍ സ്റ്റീഫന്‍ നേതൃത്വം നല്‍കുന്ന മാജിക് ഫ്രെയിംസ് റിലീസ് സ്വന്തമാക്കി. മദ്രാസിയുടെ റിലീസായ ട്രൈലെര്‍, ടീസര്‍, ഗാനങ്ങള്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോന്‍ മദ്രാസിയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രുക്മിണി വസന്ത് നായികയാകുന്ന ചിത്രത്തില്‍ വിദ്യുത് ജമാല്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സെപ്റ്റംബര്‍ 5, […]
Read more

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന മദ്രാസിയുടെ ട്രൈയ്‌ലര്‍ പ്രേക്ഷകരിലേക്ക്

അവന്റെ ശരീരത്തിനല്ല കുഴപ്പം, അവന്‍ എന്തെങ്കിലും തീരുമാനിച്ചു കഴിഞ്ഞാല്‍ അത് തീര്‍ത്തുകിട്ടാന്‍ ഏതു എക്‌സ്ട്രീം വരെയും പോകാന്‍ തയാറാകുന്ന രഘു എന്ന കഥാപാത്രമായി ശിവ കാര്‍ത്തികേയന്‍ മദ്രാസിയില്‍ എത്തുമ്പോള്‍ ട്രെയ്‌ലറില്‍ നിന്ന് തന്നെ തിയേറ്ററില്‍ മദ്രാസി തീപ്പൊരിപാരിക്കുമെന്നുറപ്പാണ്. നായികയായി രുക്മിണി വസന്തും പോലീസ് ഓഫീസര്‍ വേഷത്തില്‍ മലയാളത്തിന്റെ പ്രിയതാരം ബിജു മേനോനും വില്ലനായി വിദ്യുത് ജമാലും ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ട്രെയ്‌ലറില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ സെപ്റ്റംബര്‍ 5, തിരുവോണനാളില്‍ ലോകവ്യാപകമായി […]
Read more

മദ്രാസിയിലെ ലവ് ഫെയിലിയർ സോങ് പുറത്ത്

ശിവകാര്‍ത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മദ്രാസി. ഇപ്പോൾ ചിത്രത്തിലെ ​ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ലവ് ഫെയിലിയർ സോങ്ങായാണ് ​ഗാനം എത്തിയിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ പല ​ഗാനങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലുള്ള ഈ ലവ് ഫെയ്ലിയർ സോം​ഗ് ഒരുക്കിയത് അനിരുദ്ധ് ആണ്. സൂപ്പർ സുബു എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് സായ് അഭ്യങ്കർ ആണ്. ഈ ഗാനത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ് ശിവ കാർത്തികേയന്റെ പവർഫുൾ ​ഡാൻസ്. ചിത്രീകരണം പുരോ​ഗമിക്കുന്ന മദ്രാസിയുടെ സംവിധാനം നിർവഹിക്കുന്നത് […]
Read more

ശിവകാര്‍ത്തികേയന്റെ നായികയാകാൻ ആ മലയാളി താരം ആര്?

തമിഴില്‍ ഏറെ ആരാധകരുള്ള താരമാണ് ശിവകാര്‍ത്തികേയൻ. സംവിധായകൻ വെങ്കട് പ്രഭുവുമായി ശിവകാര്‍ത്തികേയൻ ഒന്നിക്കുന്നുവെന്നതാണ് പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോര്‍‌ട്ട്. നേരത്തെ വെങ്കട് പ്രഭുവിന്റെ വിജയ് ചിത്രം ദ ഗോട്ടില്‍ അതിഥി വേഷത്തില്‍ ശിവകാര്‍ത്തികേയൻ എത്തിയിരുന്നു. ടൈം ട്രാവല്‍ ചിത്രം ആയിരിക്കും സംവിധായകൻ വെങ്കട് പ്രഭുവും ശിവകാര്‍ത്തികേയനും ഒന്നിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകളെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. മിക്കവാറും നവംബറിലായിരിക്കും പ്രൊഡക്ഷൻ തുടങ്ങുക. ശിവകാര്‍ത്തികേയന്റെ നായികയായി കല്യാണി പ്രിയദര്‍ശനെ പരിഗണിക്കുന്നുവെന്നും സിനിമാ എക്സ്പ്രസ് […]
Read more

ശിവകാർത്തികേയൻ്റെ രജനിമുരുകൻ വീണ്ടും തിയറ്ററുകളിലേക്ക്

തമിഴ് സിനിമമേഖലയിലെ യുവതാരനിരയിൽ മുൻപന്തിയിൽ നിൽക്കുന്ന നടനാണ് ശിവകാർത്തികേയൻ. തൻ്റെ കഠിനാധ്വാനം ഒന്നു കൊണ്ട് മാത്രം സൂപ്പർതാര പദവിയിലേക്കാണ് ശിവകാർത്തികേയൻ്റെ കുതിപ്പ്. ശിവകാര്‍ത്തികേയൻ നായകനായി 2016ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് രജനിമുരുകൻ. ഫാമിലി എൻ്റർടെയ്നറായി എത്തി വലിയ വിജയം നേടിയ ചിത്രം റീറിലിസിന് ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മാര്‍ച്ച് 14നാണ് രജനിമുരുകൻ തിയറ്റുകളിലേക്ക് വീണ്ടും എത്തുന്നത്. പൊൻറാമാണ് രജനിമുരുകൻ തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്. ബാലസുബ്രഹ്‍മണ്യമാണ് രജനിമുരുഗന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. കീർത്തി സുരേഷ് നായികയായി എത്തിയ […]
Read more

വിജയിച്ചത് വെറും 18 സിനിമകൾ; ദളപതിക്ക് പകരം ശിവകാർത്തികേയൻ

സാമ്പത്തികപരമായി തമിഴ് സിനിമയ്ക്ക് വലിയ നഷ്ടം ഉണ്ടായ വർഷമാണ് 2024. 241 ഓളം സിനിമകൾ റിലീസ് ചെയ്ത തമിഴ് നാട്ടിൽ വിജയിച്ചത് വെറും 18 എണ്ണമാണ്. ബാക്കിയുള്ളവ ബോക്സോഫീസില്‍ ദയനീയമായി പരാജയപ്പെട്ടു. വമ്പൻ ബജറ്റിൽ വന്ന വിജയ് ചിത്രം ദി ഗോട്ട്, ശിവകാർത്തികേയന്റെ അമരൻ, ധനുഷിന്റെ രായൻ തുടങ്ങിയ സിനിമകൾ വലിയ വിജയങ്ങൾ നേടിയപ്പോൾ. രജിനി കാന്തിന്റെ വേട്ടയൻ, സുന്ദർ സി സംവിധാനം ചെയ്ത അരണ്മനൈ 4, വിജയ് സേതുപതിയുടെ മഹാരാജാ, കാർത്തിയുടെ മെയ്യഴകൻ എന്നിവയും നല്ല […]
Read more

ചിത്രം അമരന്റെ റിലീസ് തടയും; സായി പല്ലവിക്കെതിരെ സൈബര്‍ ആക്രമണം

ചെന്നൈ: ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രം അമരന്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനവുമായി സൈബര്‍ ആക്രമണം. ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ചെന്ന ആക്ഷേപത്തില്‍ ചിത്രത്തിലെ നായിക സായി പല്ലവിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. 2022 ല്‍ പുറത്തിറങ്ങിയ വിരാടപര്‍വ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശം കുത്തിപ്പൊക്കിയാണ് സൈബര്‍ ആക്രമണം നടത്തുന്നത്. പാകിസ്ഥാനിലുള്ളവര്‍ ഇന്ത്യന്‍ സൈനികരെ തീവ്രവാദികളായി കണ്ടേക്കാം എന്ന പരാമര്‍ശത്തിലാണ് പ്രതിഷേധം ശക്തമാവുന്നത്. സായ് പല്ലവി ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് മറ്റൊരു സൈനിക ചിത്രത്തിന്റെ റിലീസ് സമയത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer