Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊച്ചിയെ ഇളക്കിമറിച്ച് ശിവകാര്‍ത്തികേയന്റെ മദ്രാസി പ്രീ റിലീസ് ഇവന്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയുടെ കേരളാ പ്രീ ലോഞ്ച് ഇവന്റ് കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളില്‍ നടന്നു. നിറഞ്ഞു കവിഞ്ഞ ആരാധകര്‍ക്ക് നന്ദി പറഞ്ഞ ശിവകാര്‍ത്തികേയന്‍ തന്റെ ഓരോ സിനിമയും ഇറങ്ങുമ്പോള്‍ സ്‌നേഹം തരുന്ന മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയിറങ്ങുന്ന മദ്രാസി തിയേറ്ററില്‍ റിപ്പീറ്റ് വാച്ച് ആയി നിങ്ങളോരോരുത്തരും കാണണമെന്ന് അഭ്യര്‍ത്ഥിച്ചു. പ്രേക്ഷകര്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടു പറയുന്ന അഭിപ്രായം തന്നെയാണ് സിനിമയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമ ഓണത്തിന് റിലീസ് ആകുന്നതില്‍ സന്തോഷമുണ്ടെന്നും കേരളത്തിലെ എല്ലാ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും ഓണാശംസകളും അദ്ദേഹം നേര്‍ന്നു. മദ്രാസിയിലെ സലമ്പല ഗാനത്തിന് ചുവടു വച്ച അദ്ദേഹം ‘ഹോയ് മമ്മൂട്ടി’ എന്ന അമരനിലെ ഡയലോഗും പ്രേക്ഷകര്‍ക്കായി വേദിയില്‍ പറഞ്ഞപ്പോള്‍ കരഘോഷങ്ങളോടെ നിറഞ്ഞ സദസ്സ് അതിനെ ആഘോഷമാക്കി. കേരളത്തിലെ ഭക്ഷണം തനിക്കു ഏറെ പ്രിയപ്പെട്ടതാണെന്നും, തന്നെ സ്‌നേഹിക്കുന്ന ഓരോ മലയാളി പ്രേക്ഷകനും അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.

തന്റെ ആദ്യ ചിത്രത്തിന് (സപ്ത സാഗര ദാച്ചേ എല്ലോ) മലയാളികള്‍ നല്‍കിയ സ്വീകരണം വലുതായിരുന്നു, ഇത്തവണയും ആ സ്‌നേഹം ഉണ്ടാകണം എന്ന് മദ്രാസിയിലെ നായിക രുക്മിണി വസന്ത് അഭ്യര്‍ത്ഥിച്ചു. തന്റെ മാവീരന് ശേഷമുള്ള ചിത്രമാണ് ശിവകാര്‍ത്തികേയനോടൊപ്പം മദ്രാസി, ഈ ചിത്രത്തില്‍ ട്രെയ്‌ലറില്‍ കണ്ട ആ സ്‌ഫോടന ചിത്രീകരണം ഒക്കെ തമിഴ് സിനിമയിലെ തന്നെ ഏറ്റവും മികവുറ്റ രംഗങ്ങള്‍ ആണ്. ഒരുപാട് മികവുറ്റ രംഗങ്ങള്‍ ഉള്ള ഈ ചിത്രം തിയേറ്ററില്‍ കാണണമെന്ന് ചിത്രത്തിന്റെ സെറ്റ് ഡിസൈനറും മലയാളി കൂടിയായ അരുണ്‍ വെഞ്ഞാറമൂട് അഭിപ്രായപ്പെട്ടു. മാജിക് ഫ്രെയിംസ് റിലീസ് ആദ്യമായാണ് ശിവകാര്‍ത്തികേയന്റെ ഒരു ചിത്രം കേരളത്തിലെ തിയേറ്ററിലേക്ക് എത്തിക്കുന്നത്, തിരുവോണ റിലീസായി എത്തുന്ന ചിത്രം കേരളത്തില്‍ കൂടുതല്‍ തിയേറ്ററുകളിലേക്കെത്തിക്കുമെന്നും ശിവകാര്‍ത്തികേയന്‍ നായകനായ മദ്രാസി വന്‍ വിജയമാകട്ടെ എന്നും ലിസ്റ്റിന്‍ സ്റ്റീഫനും അഭിപ്രായപ്പെട്ടു.

ശ്രീ ലക്ഷ്മി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍, രുക്മിണി വസന്ത് , വിദ്യുത് ജമാല്‍, ബിജു മേനോന്‍, ഷബീര്‍ കല്ലറക്കല്‍, വിക്രാന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മദ്രാസിയുടെ സംഗീത സംവിധാനം : അനിരുദ്ധ് രവിചന്ദര്‍, സിനിമാട്ടോഗ്രാഫി: സുധീപ് ഇളമണ്‍, എഡിറ്റിങ് : ശ്രീകര്‍ പ്രസാദ്, കലാസംവിധാനം: അരുണ്‍ വെഞ്ഞാറമൂട്, ആക്ഷന്‍ കൊറിയോഗ്രാഫി : കെവിന്‍ മാസ്റ്റര്‍ ആന്‍ഡ് മാസ്റ്റര്‍ ദിലീപ് സുബ്ബരായന്‍, ഡിസ്ട്രിബൂഷന്‍ ഹെഡ് : ബബിന്‍ ബാബു, മാര്‍ക്കറ്റിംഗ് : ബിനു ബ്രിങ്‌ഫോര്‍ത്ത്, ഡിസ്ട്രിബൂഷന്‍ : മാജിക് ഫ്രെയിംസ് റിലീസ് ,പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് : പ്രതീഷ് ശേഖര്‍ എന്നിവരാണ്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer