Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

കൊൽക്കത്ത ബലാത്സം​ഗ കൊലയുടെ ശിക്ഷാവിധി ഇന്ന്; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

കൊല്‍ക്കത്ത: ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗക്കൊലയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏകപ്രതി സഞ്ജയ് റോയിയുടെ ശിക്ഷാവിധി ഇന്ന്. വാദം കേട്ടതിനു ശേഷമാകും കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലെ ശിക്ഷാവിധിയിലാണ് വാദം. അതിക്രൂരവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ കുറ്റകൃത്യം നടത്തിയ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് സിബിഐ വിചാരണക്കോടതിയില്‍ ആവശ്യപ്പെടും. 2024 ഓഗസ്റ്റ് ഏഴിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ബലാത്സംഗ കൊലപാതകം. പിജി വിദ്യാര്‍ത്ഥിനിയായ 31കാരിയെ ആര്‍ജി കര്‍ മെഡിക്കല്‍ […]
Read more

ശ്രീനഗറിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗര്‍: ഭീകരരും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍. കശ്മീരിലെ സോപോറിൽ പരിശോധന നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഘർഷത്തിൽ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. 22 രാഷ്ട്രീയ റൈഫിള്‍സ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) 179-ാം ബറ്റാലിയന്‍, ജമ്മു കശ്മീര്‍ പോലീസ് എന്നിവരുൾപ്പെടുന്ന സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. അതെസമയം ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ട വിവരം .
Read more

കോട്ടയിലെ വിദ്യാർഥികളുടെ ആത്മഹത്യയ്ക്ക് കാരണം പ്രണയബന്ധങ്ങൾ ; വിചിത്രവാദവുമായി രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ

ജയ്പുർ: രാജ്യത്തെ എൻട്രൻസ് കോച്ചിങിന് പേരുകേട്ട കോട്ടയിലെ ചില വി​ദ്യാർഥികൾ ആത്മഹത്യ ചെയ്തതിന് കാരണം പ്രണയബന്ധങ്ങളാണെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് ശ്രദ്ധയുണ്ടാകണമെന്നുംചില വിദ്യാർഥികൾ ജീവനൊടുക്കിയത് പ്രണയബന്ധങ്ങൾ കാരണമാണെന്നും മന്ത്രി പറഞ്ഞു. 2025ൽ മാത്രം നാല് വിദ്യാർത്ഥികൾ കോട്ടയിൽ ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. “കുട്ടികൾ എവിടെ പോകുന്നു ഓരോ ദിവസവും എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾക്ക് ഇക്കാര്യത്തിൽ അറിവുണ്ടാകണമെന്നില്ല. നിയത്രണമില്ലാതാകുമ്പോൾ അവർ വഴി തെറ്റി പോകും. തന്റെ […]
Read more

മഹാ കുംഭമേളയ്‌ക്കിടെ തീപിടുത്തം; ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണം

പ്രയാഗരാജ്: പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. പാചക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് അപകടം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തമുണ്ടായത്. മൂന്നു സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. 20 മുതൽ 25 വരെ ടെൻ്റുകൾ അപകടത്തിൽ കത്തി നശിച്ചു. സാഹചര്യംനിയന്ത്രണവിധേയമാണെന്നും അഗ്നിശമന അഗ്നിശമന സേനാംഗങ്ങൾ വേണ്ട വിധത്തിൽ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ദുരന്ത നിവാരണ സേനയിലെ (എൻഡിആർഎഫ്) അംഗങ്ങളും സ്ഥലത്തുണ്ടെന്നും അഖാര പൊലീസ് […]
Read more

ഇന്ത്യയിൽ അഭയം തേടിയില്ലെങ്കിൽ മരണപ്പെടുമായിരുന്നു: ഷെയ്ഖ് ഹസീന

ഇന്ത്യയിൽ അഭയം തേടിയിരുന്നില്ല എങ്കിൽ താൻ ഒരുപക്ഷെ ഇതിനോടകം കൊല്ലപ്പെടുമായിരുന്നു എന്ന് പ്രതികരിച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തന്നെ കൊല്ലാൻ രാഷ്ട്രീയ എതിരാളികൾ ഗൂഢാലോചന നടത്തിയെന്നും ഹസീന വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെയാണ് മന്ത്രിയുടെ ഈ വെളിപ്പെടുത്തൽ. ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന കലാപത്തിൽ താനും സഹോദരി രഹാനയും രക്ഷപ്പെട്ടത് ഭാഗ്യമാണ്. നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ തങ്ങൾ ഉറപ്പായും മരണപ്പെടുമായിരുന്നു. നാടും വീടുമില്ലാതെ താൻ ഇപ്പോൾ കഷ്ടപ്പെടുകയാണ്. എല്ലാം എതിരാളികൾ തീവച്ച് നശിപ്പിച്ച് കളഞ്ഞു എന്നും മന്ത്രി […]
Read more

മുഡ ഭൂമിക്കേസ്: 300 കോടി മൂല്യമുള്ള സ്വത്ത് വകകൾ കണ്ടുകെട്ടി, ഒന്നാം പ്രതി സിദ്ധരാമയ്യ

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമിക്കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം സ്വത്ത് വകകൾ കണ്ടുകെട്ടി ഇഡി. 300 കോടി രൂപ വിപണി മൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കളാണ് താൽകാലികമായി കണ്ടുകെട്ടിയത് കേസിൽ സിദ്ധരാമയ്യ കേസിൽ ഒന്നാം പ്രതിയും ഭാര്യ പാർവതി രണ്ടാം പ്രതിയുമാണ്. സിദ്ധരാമയ്യക്കും മറ്റുള്ളവർക്കുമെതിരെ ഐപിസി, 1860, അഴിമതി നിരോധന നിയമം, 1988 എന്നീ വകുപ്പുകൾ പ്രകാരം മൈസൂരു ലോകായുക്ത പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം.
Read more

വാഹനമാമാങ്കത്തിന് തുടക്കം; ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓട്ടോ എക്‌സ്‌പോയായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‍കരി, എച്ച്‌ഡി കുമാരസ്വാമി, പിയൂഷ് ഗോയൽ, മനോഹർ ലാൽ, ജിതൻ റാം മാഞ്ചി, ഹർദീപ് സിങ് പുരി ഓട്ടോമൊബൈൽ മേഖലയിലെ പ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഭാരത് മണ്ഡപത്തിൽ ആയിരുന്നു വാഹന മമാങ്കത്തിന് പ്രധാനമന്ത്രി തിരികൊളുത്തിയത്. ഇതിൽ വാഹനങ്ങൾ, സാങ്കേതികവിദ്യകൾ, ഘടക ഉൽപ്പന്നങ്ങൾ എന്നിവയിലുടനീളം 100 പുതിയ ലോഞ്ചുകൾ ഉൾപ്പെടെ നിരവധി മോഡലുകൾ പ്രദർശനത്തിനെത്തുമെന്ന് […]
Read more

കെജ്‌രിവാളിനെതിരെ രാഹുലും പ്രിയങ്കയും പ്രചരണത്തിനെത്തും

ന്യൂ ഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തും. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സന്ദീപ് ദീക്ഷിതിന് വോട്ട് അഭ്യർത്ഥിച്ചുള്ള പദയാത്രയില്‍ രാഹുല്‍ പങ്കെടുക്കും. 20 ന് വാല്മീകി ക്ഷേത്രത്തില്‍ നിന്ന് രാഹുലിന്റെ പദയാത്ര ആരംഭിക്കും. കല്‍ക്കാജി മണ്ഡലത്തില്‍ മുഖ്യമന്ത്രി അതിഷിയുടെ എതിർ സ്ഥാനാർഥിയായ മഹിളാ കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷ അല്‍ക്ക ലാംബക്ക് വേണ്ടിയും രാഹുല്‍ പ്രചരണം നടത്തും. വിവിധ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പദയാത്രകള്‍ക്കും റാലികള്‍ക്കും ഇരുവരും […]
Read more

കേന്ദ്ര ബജറ്റ് ധനമന്ത്രി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും

കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ഈ മാസം 31 മുതല്‍ രണ്ടുഘട്ടമായി ചേരും. ആദ്യഘട്ട ബജറ്റ് സമ്മേളനം ഈ മാസം 31 മുതല്‍ ഫെബ്രുവരി 13 വരെയും, രണ്ടാംഘട്ടം മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 4 വരെയും നടക്കും. ജനുവരി 31 ന് രാഷ്ട്രപതി പാർലമെന്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഫെബ്രുവരി ഏഴിനാണ് കേരള ബജറ്റ്. നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു.
Read more

വിദ്യാർത്ഥിക്കൾക്ക് സൗജന്യ യാത്ര : മെട്രോ യാത്രനിരക്കില്‍ 50 ശതമാനം ഇളവ് ;വാഗ്ദാനങ്ങളുമായി അരവിന്ദ് കെജ്രിവാള്‍

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശക്തമായ പ്രചാരണങ്ങളും വാഗ്ദാനങ്ങളും ആയി എത്തിയിരിക്കുകയാണ് മുന്നണികൾ . ഇപ്പോഴിതാ അത്തരത്തിൽ ഒരു വാഗ്ദാനവുമായി ജനങ്ങളെ കൈയിൽ എടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് ആം ആദ്മി പാർട്ടി നേതാവായ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര നല്കുമെന്ന വാഗ്‌ദാനവുമായാണ് കെജ്രിവാൾ എത്തിയത് .പണമില്ലത്തതു കാരണം സ്‌കൂളില്‍ പോകാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നഷ്ടപെടരുതെന്നും അദേഹം പറഞ്ഞു. സൗജന്യ യാത്ര പദ്ധതി സര്‍ക്കാരിന്റെ പരിഗണയിലാണെന്നും ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer