Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

നീറ്റ് പരീക്ഷ എതുതാനിരുന്ന വിദ്യാര്‍ഥിനി മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ജയ്പുര്‍: നീറ്റ് പരീക്ഷയുടെ തലേന്ന് വിദ്യാര്‍ഥിനി ജീവനൊടുക്കി. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ, മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. രാജസ്ഥാനിലെ കോട്ടയില്‍ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം നീറ്റ് പരീക്ഷ എഴുതാനിരുന്ന വിദ്യാര്‍ത്ഥിനിയാണ്. മധ്യപ്രദേശ് സ്വദേശിനിയാണ് പെണ്‍കുട്ടി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. ഈ വര്‍ഷം കോട്ടയില്‍ പരിശീലനത്തിന് എത്തിയ ശേഷം ജീവനൊടുക്കുന്ന 14ാം വിദ്യാര്‍ഥിയാണിത്. കഴിഞ്ഞ വര്‍ഷം കോട്ടയില്‍ 17 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്.
Read more

നീറ്റ് യുജി പരീക്ഷ ഇന്ന്; ക്രമക്കേട് തടയാനുറച്ച് കര്‍ശന നടപടികളുമായി എന്‍ടിഎ

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അണ്ടർ ഗ്രാജുവേറ്റ് (യുജി) 2025 പരീക്ഷ ഇന്ന് (മെയ് 4) നടക്കും. 22.7 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് അപേക്ഷിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെയാണ് പരീക്ഷ. ഉച്ചയ്ക്ക് 1:30 ന് മുമ്പ് പരീക്ഷാര്‍ത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണം. പരീക്ഷാ കേന്ദ്രത്തില്‍ നേരത്തെ എത്തുന്നതാണ് ഉചിതം. നിശ്ചിത സമയത്തിന് ശേഷം എത്തുന്നവരെ പ്രവേശിപ്പിക്കില്ല. അഡ്മിറ്റ് കാര്‍ഡ്, ഫോട്ടോ ഐഡന്റിറ്റി പ്രൂഫ് തുടങ്ങിയവ കയ്യില്‍ […]
Read more

ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചെന്ന് പാകിസ്ഥാന്റെ അവകാശവാദം

ന്യൂഡൽഹി: ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു പാകിസ്ഥാൻ. കരയിൽ നിന്ന് കരയിലേക്ക് കൊടുക്കാവുന്ന മിസൈൽ പരീക്ഷണമാണ് പാകിസ്ഥാൻ നടത്തിയത്. ബാലിസ്റ്റിക് മിസൈൽ പരീക്ഷണം പാക്കിസ്ഥാന്റെ പ്രകോപനമായി കാണുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. 450 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പാക്കിസ്ഥാൻ അവകാശപ്പെട്ടു. ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ ശനിയാഴ്ച പാകിസ്ഥാൻ വിജയകരമായി പരീക്ഷിച്ചു. അബ്ദാലി വെപ്പൺ സിസ്റ്റം എന്നറിയപ്പെടുന്ന ഈ മിസൈൽ, ‘എക്‌സർസൈസ് ഇൻഡസ്’ എന്ന സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് പരീക്ഷിച്ചത്. പാകിസ്ഥാന്റെ ആണവ […]
Read more

മിനാല്‍ ഖാന് ആശ്വാസമായി ജമ്മുകശ്മീര്‍ ഹൈകോടതിയുടെ വിധി

സി.ആര്‍.പി.എഫ് ജവാനെ വിവാഹം കഴിച്ച പാക് പൗരയായ മിനാല്‍ ഖാന് ആശ്വാസമായി ജമ്മു കശ്മീര്‍ ഹൈകോടതിയുടെ വിധി . മിനാല്‍ ഖാനെ ദീര്‍ഘകാല വിസ അപേക്ഷയില്‍ തീരുമാനമുണ്ടാകുന്നതുവരെ നാടുകടത്തരുതെന്ന് കോടതി തടഞ്ഞു.ജമ്മുവില്‍ നിന്നുള്ള ഘരോട്ടെ നിവാസിയായ സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ മുനീര്‍ ഖാന്‍ രണ്ടര മാസം മുമ്പാണ് പാക് അധീന കശ്മീരിലെ തന്റെ ബന്ധുവായ മിനാല്‍ ഖാനെ വിവാഹം കഴിച്ചത്. മുനീറില്‍നിന്ന് തന്നെ വേര്‍പെടുത്തരുതെന്ന് മിനാല്‍ നേരത്തെ സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു.ഒമ്പതു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ വര്‍ഷമാണ് തനിക്ക് താല്‍ക്കാലിക […]
Read more

കുരുക്ക് മുറുക്കി ഇന്ത്യ: പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലോകബാങ്കിനെ സമീപിക്കും

ദില്ലി: പാകിസ്ഥാനെതിരെ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യ നിധിയെയും സമീപിക്കാനൊരുങ്ങി ഇന്ത്യ. പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്തണമെന്നും ആവശ്യപ്പെടും. കൂടാതെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിനോട് പാകിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്താനും ആവശ്യപ്പെടും. അതേസമയം കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കുന്ന ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണത്തിന് പാകിസ്ഥാന്‍ തയ്യാറെടുക്കുന്നതായി ഇന്ത്യക്ക് സൂചന ലഭിച്ചു. പരീക്ഷണം അടുത്തയാഴ്ച നടക്കുമെന്നാണ് വിവരം. പരീക്ഷണം പ്രകോപനമായി കാണുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതിനിടെ ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചു എന്ന പാകിസ്ഥാന്‍ മാധ്യമങ്ങളുടെ […]
Read more

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയഗാന്ധിക്കും രാഹുലിനും ഹാജരാകാന്‍ കോടതി നോട്ടീസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കോടതി നോട്ടീസ്. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ്നോട്ടീസ് അയച്ചത്. മെയ് എട്ടിന് ഹാജരാകാനാണ് കോടതിയുടെ നിര്‍ദേശം. ഏപ്രില്‍ 25ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയയ്ക്കണമെന്ന ഇഡിയുടെ ആവശ്യം ഡല്‍ഹി റൗസ് അവന്യൂ കോടതി തള്ളിയിരുന്നു. ഇഡി സമര്‍പ്പിച്ചതില്‍ ആവശ്യമായ രേഖകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.വിചാരണയുടെ ഏത് ഘട്ടത്തിലും കുറ്റാരോപിതരുടെ വാദം കേള്‍ക്കുന്നതിനുള്ള അവകാശം, നീതിയുക്തമായൊരു വിചാരണയ്ക്കാണ് ജീവശ്വാസം പകരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് റൗസ് അവന്യൂ കോടതി പ്രത്യേക […]
Read more

അയോധ്യയിലെ രാംപഥില്‍ മാംസ-മദ്യ വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി കോര്‍പ്പറേഷന്‍

അയോധ്യ: അയോധ്യ-ഫൈസാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായ രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പ്പന നിരോധിച്ചു. രാമക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്ത് മദ്യവും മാംസവും നിരോധിക്കുന്നതിനുള്ള പ്രമേയം അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വെള്ളിയാഴ്ച അംഗീകരിക്കുകയായിരുന്നു. കൂടാതെ പാന്‍, ഗുട്ക, ബീഡി, സിഗരറ്റ്, അടിവസ്ത്രങ്ങള്‍ എന്നിവയുടെ പരസ്യങ്ങള്‍ക്കും നിരോധനം ബാധകമാകും. അയോധ്യയില്‍ മദ്യവും മാംസവും വില്‍ക്കുന്നതിന് നേരത്തേ തന്നെ വിലക്കുണ്ട്. എന്നാല്‍, ഫൈസാബാദ് നഗരത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ രാംപഥിലേക്കും നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കാനാണ് പുതിയ പ്രമേയം ലക്ഷ്യമിടുന്നത്. […]
Read more

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം; സിബിഎസ്ഇ ബോര്‍ഡ്, 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

ദില്ലി : സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലം ഇന്നുണ്ടാകുമെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ പ്രചാരണം തള്ളി സിബിഎസ്ഇ ബോര്‍ഡ്. 10, 12 ക്ലാസുകളിലെ ഫലം അടുത്ത ആഴ്ചയോടെയാകും പ്രഖ്യാപിക്കുകയെന്ന് സിബിഎസ്ഇ അറിയിച്ചു. റിസള്‍ട്ട് വരുന്ന തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും ഇന്ന് സിബിഎസ്ഇ ഫല പ്രഖ്യാപനമെന്ന രീതിയില്‍ പ്രചാരണമുണ്ടായതിനെ തുടര്‍ന്നാണ് വിശദീകരണം. വിവരങ്ങള്‍ക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദര്‍ശിക്കാനും ബോര്‍ഡ് നിര്‍ദേശം നല്‍കി.
Read more

പാക്കിസ്ഥാൻ വ്യോമപാത അടച്ചാൽ 5068 കോടി രൂപ നഷ്ടം: സാമ്പത്തിക സഹായം തേടി എയർ ഇന്ത്യ

ന്യൂഡൽഹി: പാക്കിസ്ഥാൻ വ്യോമപാത അടച്ചിട്ടാൽ കനത്ത നഷ്ടം ഉണ്ടാകുമെന്ന് എയർ ഇന്ത്യ. ഒരു വർഷത്തേക്ക് വ്യോമപാത അടച്ചിട്ടത് ഏതാണ്ട് 5068 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് എയർ ഇന്ത്യ അറിയിച്ചത്. ഈ പ്രശ്നം നേരിടാൻ സാമ്പത്തിക സഹായം ആവശ്യമാണെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ശക്തമായ നയതന്ത്ര നടപടികൾക്ക് നടപടികൾക്ക് മറുപടിയായിട്ടാണ് പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാതയിൽ വിലക്കേർപ്പെടുത്തിയത്. പാക്ക് വ്യോമപാത അടച്ചതിനെ തുടർന്നുള്ള പ്രതിസന്ധികൾ വിവരിച്ച് എയർ ഇന്ത്യ, ഇൻഡിഗോ […]
Read more

മംഗളൂരുവിൽ ബജ്‌റംഗ്ദൾ നേതാവ് വെട്ടേറ്റ് മരിച്ചു

മംഗളൂരു: മംഗളൂരുവില്‍ ബജ്‌റംഗ്ദള്‍ നേതാവ് കൊല്ലപ്പെട്ടു. സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതി സുഹാസ് ഷെട്ടി ആണ് വെട്ടേറ്റ് മരിച്ചത്. ഇയാള്‍ മറ്റ് പല കൊലപാതക കേസുകളിലെയും പ്രതിയാണ്. മംഗളൂരു ആശുപത്രിയിലും പരിസരത്തും സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മംഗളൂരു ബാജ്‌പേ കിന്നി പടവു എന്ന സ്ഥലത്ത് വച്ച് വൈകിട്ടോടെ ആണ് സുഹാസ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി വെട്ടേറ്റ സുഹാസ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. മംഗളുരു പൊലീസിന്റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് സുഹാസ്. ഫാസില്‍ കൊലപാതക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix