അപ്രതീക്ഷിത നീക്കം: ബിസിസിഐ പ്രസിഡന്റായി മിഥുൻ മൻഹാസ് സാധ്യത
മുംബൈ: ബിസിസിഐ തെരഞ്ഞെടുപ്പിന് മുന്നോടിയായി അപ്രതീക്ഷിത നീക്കങ്ങൾ. ജമ്മു-കശ്മീരിലെ മുൻ താരവും ഗുജറാത്ത് ഐപിഎൽ ടീമിന്റെ സഹപരിശീലകനുമായ മിഥുൻ മൻഹാസിനെയാണ് ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ നടന്ന അനൗദ്യോഗിക യോഗത്തിലാണ് തീരുമാനം. ബിസിസിഐ വൈസ് പ്രസിഡന്റായി കോൺഗ്രസ് എംപി രാജീവ് ശുക്ല തുടരും. അസമിലെ ദേവജിത് സൈക്കിയ സെക്രട്ടറി സ്ഥാനവും നിലനിർത്തും. കർണാടകയിലെ മുൻ താരം രഘുറാം ഭട്ട് പുതിയ ട്രഷററാകും. അരുണ്‍ ധുമാൽ ഐപിഎൽ ചെയർമാനായി തുടരും. […]
Read more