Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാതിവ്രത്യം തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈമുക്കി; യുവതിക്ക് ഗുരുതര പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഹമ്മദാബാദ്: പതിവ്രതയെന്ന് തെളിയിക്കാൻ യുവതിയുടെ കൈ തിളച്ച എണ്ണയിൽ മുക്കി പരീഷണം നടത്തി ഭർത്താവിൻ്റെ കുടുംബം. ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ ആണ് 30 വയസുകാരിക്കാണ് ഭർതൃവീട്ടിലെ ക്രൂരതയിൽ ഗുരുതരമായി പരിക്കേറ്റത്. ഭർത്താവിന്റെ സഹോദരിയും മറ്റ് മൂന്ന് പേരും ചേർന്നാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. തിളച്ച എണ്ണ പാത്രത്തിൽ കൈകൾ മുക്കാൻ യുവതിയെ നിർബന്ധിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സെപ്റ്റംബർ 16നായിരുന്നു സംഭവം. പരിക്കേറ്റ യുവതിയുടെ ഭർത്താവിന്റെ സഹോദരി ജമുന താക്കൂർ, ജമുനയുടെ ഭർത്താവ് മനുഭായ് താക്കൂർ, മറ്റ് രണ്ട് പേർ എന്നിവരാണ് യുവതിയോട് ക്രൂരത കാട്ടിയത്. ഇവർ നാലുപേർ ചേർന്ന് യുവതിയുടെ കൈ എണ്ണയിൽ മുക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.

തുടർന്ന് യുവതി എണ്ണയിൽ കൈ തൊടുന്നതും പൊള്ളലേറ്റ് അതിവേഗം കൈവലിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പരിക്കേറ്റ യുവതി പതിവ്രതയല്ലെന്ന ഇവരുടെ ഭർത്താവിന്റെ സഹോദരിയുടെ സംശയമാണ് പ്രാകൃത നടപടിയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകൾ. പതിവ്രതയാണെങ്കിൽ പൊള്ളലേൽക്കില്ലെന്ന് യുവതിയെ ഇവർ വിശ്വസിപ്പിച്ചിരുന്നു എന്നും അധികൃതർ പറയുന്നു.

Advertisement
WhiteswanTV Footer