Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ഇന്ത്യയും റഷ്യയും പിരിയണം; ‘ചാണക്യ തന്ത്രങ്ങളുമായി’ ട്രംപ്

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഇല്ലാതായികാണാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാകും. പ്രത്യേകിച്ച് ഇന്ത്യയുടെ റഷ്യൻ ഓയിൽ ഇറക്കുമതി ഏത് വിധേനയും അവസാനിപ്പിക്കുക എന്നതാണ് ഇപ്പോൾ ട്രംപിന്റെ ആത്യന്തികമായ ലക്ഷ്യം. ഇന്ധനത്തിന്റെ പേരിൽ ഇന്ത്യയ്ക്ക്മേൽ 25% പിഴത്തീരുവ ചുമത്തിയ ട്രംപ് കഴിഞ്ഞ ദിവസം 100% തീരുവ ഇന്ത്യയ്ക്ക്മേൽ ചുമത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലായി ഇന്ത്യയ്ക്കും, ചൈനയ്ക്കും അധിക തീരുവ ചുമത്തണമെന്ന ആവശ്യം G7 രാജ്യങ്ങളോടും ഉന്നയിക്കാൻ ട്രംപ് ഭരണകൂടം […]
Read more

കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്ര യാത്ര ഉടൻ പുനരാരംഭിക്കില്ല

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ വൈഷ്‌ണോദേവി ക്ഷേത്രയാത്രയ്ക്കുള്ള കാത്തിരുപ്പ് തുടരും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന മാതാ വൈഷ്ണോ ദേവിക്ഷേത്ര യാത്ര പുനരാരംഭിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചതായി ക്ഷേത്ര ബോർഡ് അറിയിച്ചു. സ്ഥലത്തെ കാലാവസ്ഥ മോശമായതിനെ തുടർന്നാണ് ക്ഷേത്രത്തിലേക്കുള്ള തീർഥാടനം തുടർച്ചയായി 14 ദിവസം പൂർണമായി നിർത്തിവെച്ചത്.
Read more

‘ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി’; സുപ്രിം കോടതിയിൽ ഹർജി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മുന്നിൽ നിർത്തി രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന പരിപാടിയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ. പി. എസ്. മഹേന്ദ്രകുമാറാണ് ഹർജി നൽകിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടികൾക്ക് ദേവസ്വം ഫണ്ട് ഉപയോഗിക്കാൻ കഴിയില്ല. അയ്യപ്പ സംഗമ നടപടികളിൽ നിന്ന് ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിലക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
Read more

പ്രധാനമന്ത്രി മോദി മണിപ്പൂരില്‍; സംസ്ഥാനത്ത് കനത്ത സുരക്ഷ

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരില്‍ എത്തി. സംഘര്‍ഷം തുടങ്ങിയതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു. ചുരാചന്ദ് പൂരിലേക്ക് റോഡ് മാര്‍ഗമാണ് മോദി യാത്ര തിരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മണിപ്പൂരില്‍ കലാപം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. ചുരാചന്ദ്പൂരില്‍ ഏഴായിരം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പിന്നീട് രണ്ടരയ്ക്ക് ഇംഫാലില്‍ എത്തുന്ന മോദി ഇവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആകെ […]
Read more

രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ തുടങ്ങി

ഡല്‍ഹി: രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള നടപടികള്‍ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം ജനുവരി ഒന്ന് യോഗ്യത തീയ്യതിയായി നിശ്ചയിച്ചു. അതിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഇതിനായി സംസ്ഥാന സിഇഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുപ്രീം കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചു. കേരളത്തിലെ എസ് ഐ ആര്‍ നടപടികളില്‍ ആശങ്കയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. നിലവില്‍ പട്ടികയില്‍ ഉള്ളവരെ ഒഴിവാക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നടപടികള്‍ക്ക് രാഷ്ട്രീയ ചായ് വ് ഉള്ളവരെ നിയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. സിപിഎം ഉടന്‍ നിലപാട് […]
Read more

ഗണേശ നിമജ്ജന ഘോഷയാത്രക്കിടെ ട്രക്ക് പാഞ്ഞുകയറി; എട്ട് പേര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: കര്‍ണാടകയില്‍ ഹാസനില്‍ വാഹനാപകടം. ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അഞ്ചുപേര്‍ സംഭവസ്ഥലത്തും മൂന്ന്‌പേര്‍ ആശുപത്രിയിലും മരിച്ചതായാണ് വിവരം. തിരക്കേറിയ NH-373 റോഡിലാണ് അപകടം ഉണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. നിരവധി ആളുകളുടെ ഇടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ നടത്തിയ ശ്രമമാണ് ഇത്രയു വലിയ അപകടത്തില്‍ കലാശിച്ചത് എന്നാണ് വിവരം. ഗണേശ […]
Read more

പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിൽ; കലാപശേഷമുള്ള ആദ്യ സന്ദ‌ർശനം, ബന്ദ് പ്രഖ്യാപിച്ച് തീവ്രസംഘടനകൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂർ സന്ദർശിക്കും. വംശീയ സംഘർഷം ആരംഭിച്ച് രണ്ടുവർഷം കഴിയുമ്പോഴാണ് മോദി മണിപ്പൂരിലെത്തുന്നത്. കുക്കി-മെയ്‌തെയ് വിഭാഗങ്ങളെ മോദി സന്ദർശിക്കുമെന്നാണ് വിവരം. കൂടാതെ നിരവധി വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും നിർവഹിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് മണിപ്പൂരിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മിസോറാമിൽ നിന്ന് ഹെലികോപ്ടർ മാർഗമാകും മോദി ചുരാചന്ദ്പൂരിൽ എത്തുക. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിക്കാണ് ചുരാചന്ദ്പൂരിൽ പരിപാടി. ഇവിടെ ഏഴായിരം കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പിന്നീട് രണ്ടരയ്ക്ക് ഇംഫാലിൽ […]
Read more

അപകീർത്തിക്കേസ് റദ്ദാക്കില്ല, നിങ്ങൾ അതിൽ മസാല ചേർത്തു ; കങ്കണയോടു സുപ്രീം കോടതി

ന്യൂഡൽഹി∙ തനിക്കെതിരായ അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ട് ഫയൽ ചെയ്ത ഹർജി സുപ്രിം കോടതി തള്ളി. 2021 ലെ കർഷക സമരത്തിൽ പങ്കെടുത്ത വയോധികയെ കുറിച്ച് കങ്കണ അപകീർത്തികരമായി എക്സ്സിൽ പോസ്റ്റിട്ട കേസിലാണു വിടുതൽ ഹർജി തള്ളിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി നേരത്തെ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയും തള്ളിയിരുന്നു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ സുപ്രിം കോടതി ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. ‘‘നിങ്ങളുടെ കമന്റിനെ കുറിച്ച് എന്താണു പറയാനുള്ളത്? അത് […]
Read more

സ്റ്റാര്‍ലിങ്ക് ഇന്ത്യന്‍ ലോഞ്ച് അവസാനഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്ക്, ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ടെലികോം, ഡാറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളില്‍ ഉടനീളമുള്ള ശക്തമായ അടിത്തറയുടെയും ഉയര്‍ന്ന തലത്തിലുള്ള പങ്കാളിത്തത്തിന്റെയും പിന്തുണയോടെ, പരീക്ഷണ സേവനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫൈബര്‍ അല്ലെങ്കില്‍ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് അപ്രാപ്യമായ പ്രദേശങ്ങളില്‍ മെച്ചപ്പെട്ട ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കിടയില്‍ സ്റ്റാര്‍ലിങ്ക് പദ്ധതി വലിയ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്.
Read more

‘‘ഇന്ത്യ വളരുമ്പോൾ ലോകത്ത് അവരുടെ സ്ഥാനം നഷ്ടമാകുമോയെന്നു ചിലർ ഭയക്കുന്നു” ; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

നാഗ്പുർ : ഇന്ത്യയുടെ അതിവേഗത്തിലുള്ള വളർച്ച കണ്ടു ഭയക്കുന്നവരാണു രാജ്യത്തിനു മേൽ തീരുവ ഏർപ്പെടുത്തുന്നതെന്നു ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. യുഎസിനെ പേരെടുത്തു പരാമർശിക്കാതെയാണ് മോഹൻ ഭാഗവതിന്റെ വിമർശനം. നാഗ്പുരിൽ ബ്രഹ്മകുമാരീസ് വിശ്വശാന്തി സരോവർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഇന്ത്യ വളരുമ്പോൾ ലോകത്ത് അവരുടെ സ്ഥാനം നഷ്ടമാകുമോയെന്നു ചിലർ ഭയക്കുന്നു. ഇതു കാരണമാണ് തീരുവ ചുമത്തുന്നത്. എന്തിനാണ് ഇതു ചെയ്യുന്നത് ? നിങ്ങൾ ഏഴു കടലുകൾക്കപ്പുറത്താണ്. എന്നാൽ ‘ഞാൻ, എന്റേത്’ എന്ന ചിന്ത കാരണം നിങ്ങൾക്കു […]
Read more

Recent News

Advertisement
WhiteswanTV Footer