Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

UK

ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിട്ടേക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടന്‍ സന്ദര്‍ശിക്കും. ഇന്ത്യ-യുകെ ബന്ധങ്ങളില്‍ നിര്‍ണായകമായ ഒരു ചുവടുവെപ്പായിരിക്കും ഇത്. ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം മോദിയുടെ ആദ്യ യുകെ സന്ദര്‍ശനമാണിത്. മെയ് മാസത്തില്‍ അവസാനിച്ച എഫ്ടിഎയില്‍ ഔപചാരികമായി ഒപ്പുവെക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചേര്‍ന്ന് പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാര ഉടമ്പടി, സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും ഉഭയകക്ഷി വ്യാപാര, നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാനും […]
Read more
A Bus 1

കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ചു; 3 കുട്ടികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധി കുട്ടികൾക്ക് പരുക്കേറ്റു. കടലൂരിന് സമീപം ശെമ്പന്‍കുപ്പം എന്ന സ്ഥലത്താണ് അപകടം നടന്നത്. ആളില്ലാത്ത ലെവല്‍ ക്രോസായിരുന്നു ഈ ഭാഗത്ത് ഉണ്ടായിരുന്നത്. ദൂരെ നിന്ന് ട്രെയിന്‍ വരുന്നത് കണ്ടിട്ടും സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം. 10 കുട്ടികളും ഡ്രൈവറും ആയയും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെയും മരണം സ്ഥിരീകരിച്ചുവെന്നാണ് വിവരം. Content: Train hits school […]
Read more
Web Page 8 Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered 4

മുംബൈ ഭീകരാക്രമണ കേസിലെ പങ്ക് സമ്മതിച്ച് തഹാവൂ‍ർ റാണ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ പങ്ക് സമ്മതിച്ച് തഹാവൂ‍ർ റാണ. താൻ പാകിസ്താൻ സൈന്യത്തിൻ്റെ വിശ്വസ്ത ഏജൻ്റായിരുന്നെന്ന് റാണ വെളിപ്പെടുത്തി. ആക്രമണ സമയത്ത് മുംബൈയിൽ ഉണ്ടായിരുന്നതായും ഒരു ചാര ശൃംഖലപോലെ ലെഷ്കർ-ഇ-തൊയ്ബ പ്രവർത്തിച്ചിരുന്നുവെന്നും മുംബൈ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചതായാണ് റിപ്പോർട്ട്. 26/11 ആക്രമണം പാകിസ്ഥാന്റെ ഐഎസ്ഐയുമായി സഹകരിച്ചാണ് നടത്തിയതെന്ന് വിശ്വസിക്കുന്നതായും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് പോലുള്ള സ്ഥലങ്ങൾ പരിശോധിച്ചതായും റാണ പറഞ്ഞതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോ‍ർട്ട്. സുഹൃത്തും സഹായിയുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിയും താനും പാകിസ്താനിലെ […]
Read more
Web Page 8 Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered 9 5

ഭർതൃമാതാവിനെ ക്രൂരമായി മർദിച്ച് മരുമകളും അമ്മയും; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഡൽഹി: ഭർതൃമാതാവിന് ക്രൂരമായി മർദിച്ച് മരുമകളും അമ്മയും. ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ജൂലൈ ഒന്നിനാണ് സംഭവം നടക്കുന്നത്. ഭർതൃമാതാവ് സുധേഷ്‌ ദേവിയെ മരുമകൾ അകാൻഷയും അമ്മയും ചേർന്നാണ് മർദ്ദിച്ചത്. പരാതി നൽകിയെങ്കിലും പൊലീസ് കേസ് എടുക്കാൻ വിസ്സമ്മതിച്ചു എന്നും ആരോപണം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
Read more
Web Page 8 Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered 5 4

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ: ഹിമാചൽ പ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

‍ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഹിമാചൽ പ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഹരിയാന, ഛത്തീസ്ഗഡ് മധ്യപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് ആണ്. നാല് ജില്ലകളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകി. ഇവിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാതായി. ജൂൺ 20ന് മൺസൂൺ ആരംഭിച്ചത് മുതൽ ഹിമാചൽ പ്രദേശിൽ ജീവഹാനിയും കനത്ത നാശനഷ്ടവും സംഭവിച്ചിരുന്നു. വെള്ളപ്പൊക്കം, മേഘവിസ്ഫോടനം തുടങ്ങിയ വലിയ പ്രകൃതിക്ഷോഭങ്ങളാണ് […]
Read more
Sg

മാലയിലെ പുലിപ്പല്ല് ;സുരേഷ്‌ഗോപിക്ക് നോട്ടിസ് നല്‍കാന്‍ വനംവകുപ്പ്

കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മാലയില്‍ പുലിപ്പല്ലാണെന്ന പരാതിയില്‍ നോട്ടിസ് നല്‍കാന്‍ വനംവകുപ്പ്. തൃശൂര്‍ ഡിഎഫ്ഒയ്ക്കു മുന്നില്‍ ആഭരണം ഹാജരാക്കാനും ഇതിനെക്കുറിച്ചു വിശദീകരിക്കാനും നിര്‍ദേശിച്ചായിരിക്കും നോട്ടിസ് എന്നാണു വിവരം. തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മഹമ്മദ് ഹാഷിം നല്‍കിയ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി. നേരത്തേ, റാപ്പര്‍ വേടന്‍ ധരിച്ച മാലയില്‍ ഉണ്ടായിരുന്നതു പുലിപ്പല്ലാണെന്ന പേരില്‍ അദ്ദേഹത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂരിലും കണ്ണൂരിലും നടന്ന ചില പരിപാടിക്കിടെ സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ചതെന്നു സംശയിക്കുന്ന മാല […]
Read more
A Mo

ഇന്ത്യയും അര്‍ജന്റീനയും തമ്മിലുള്ള സഹകരണം വർധിപ്പിക്കും

ഇന്ത്യയും അര്‍ജന്റീനയും തമ്മിലുള്ള സഹകരണം വർധിപ്പിക്കും. പ്രതിരോധം, ഔഷധനിര്‍മ്മാണം, നിര്‍ണായക ധാതുക്കള്‍, ഊര്‍ജ്ജം, ഖനനം എന്നീ മേഖലകളിലാണ് സഹകരണം വർധിപ്പിക്കുന്നത്. അഞ്ച് രാഷ്ട്ര പര്യടനത്തിന്റെ മൂന്നാം ഘട്ടത്തില്‍ ദക്ഷിണ അമേരിക്കന്‍ രാജ്യത്ത് എത്തിയതിന് ഒരു ദിവസത്തിന് ശേഷം, പ്രധാനമന്ത്രി മോദി അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലിയുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തി. 2018 ല്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി അര്‍ജന്റീന സന്ദര്‍ശിച്ചിരുന്നുവെങ്കിലും, 57 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. […]
Read more
Reutrs

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ എക്‌സ് ആക്കൗണ്ടുകള്‍ക്ക് നിയന്ത്രണം

ദില്ലി: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം. റോയിട്ടേഴ്‌സിന്റെ പ്രധാന അക്കൗണ്ടും, റോയിട്ടേഴ്സ് വേള്‍ഡ് എന്ന അക്കൗണ്ടും നിയമ നടപടികളുടെ ഭാഗമായി ഇന്ത്യയില്‍ തടഞ്ഞുവെന്നാണ് എക്‌സിന്റെ വിശദീകരണം. എന്നാല്‍ റോയിട്ടേഴ്‌സ് ഏഷ്യ എന്ന ഏഷ്യയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന അക്കൗണ്ട് ഇപ്പോഴും ലഭ്യമാണ് താനും. ഏത് കേസിലാണ് നടപടിയെന്നോ, ആരാണ് പരാതിക്കാരെന്നോ ഇത് വരെ വ്യക്തതയില്ല. റോയിട്ടേഴ്‌സിനെതിരായ എക്‌സ് നടപടിയില്‍ പങ്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
Read more
A Tomato

സബ്‌സിഡി നിരക്കില്‍ തക്കാളി വില്‍ക്കാന്‍ സര്‍ക്കാര്‍

എന്‍സിസിഎഫ്, നാഫെഡ് എന്നിവ വഴി സബ്സിഡി നിരക്കില്‍ തക്കാളി നല്‍കാന്‍ സര്‍ക്കാര്‍. ഹിമാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്ന് അടുത്തിടെയുണ്ടായ വിലക്കയറ്റം പരിഹരിക്കുന്നതിനുവേണ്ടിയാണ് ഈ നടപടി. വിളകള്‍ നശിക്കുകയും റോഡ് മാർഗം താറുമാറാവുകയും ചെയ്തതോടെ ദേശീയ തലസ്ഥാനത്തെ പ്രധാന മൊത്തക്കച്ചവട വിപണികളില്‍ തക്കാളിവരവ് കുറഞ്ഞു. എന്‍സിആറിലുടനീളമുള്ള ചില്ലറ വില്‍പ്പന വിപണികളില്‍ തക്കാളി വില കിലോഗ്രാമിന് 60 രൂപ കടന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായാണ് ഇത്രയധികം വില വർദ്ധനവുണ്ടായത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ജൂലൈ 4 ന് തക്കാളി വില […]
Read more
Himachal

ഹിമാചല്‍പ്രദേശില്‍ മഴക്കെടുതി ; 63 മരണം ആയി

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഹിമാചല്‍പ്രദേശില്‍ ഇതുവരെ 63 മരണവും 400 കോടിയുടെ നാശനഷ്ടവും ഉണ്ടായെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന. രക്ഷാപ്രവര്‍ത്തനം നടക്കുന്ന സാഹചര്യത്തിലും മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ജൂലൈ ഏഴുവരെ ദേശീയ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക് നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു. മാണ്ഡി, ഷിംല എന്നിവിടങ്ങളിലാണ് മഴക്കെടുതി വലിയ രീതിയില്‍ ബാധിച്ചത്. മാണ്ഡിയില്‍ 40 ലധികം പേരെ കാണാതായിട്ടുണ്ട്. ആഹാരം, വൈദ്യുതി, ഗതാഗതം […]
Read more

Recent News

Advertisement
WhiteswanTV Footer