Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘമെത്തി

ന്യൂഡല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം രാജ്യത്തെത്തി. അര്‍മേനിയയുടെ തലസ്ഥാനമായ യെരേവാനില്‍ നിന്നും പുറപ്പെട്ട വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിച്ചേര്‍ന്നത്. 110 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. തിരിച്ചെത്തിയ 110 പേരില്‍ 90 പേര്‍ ജമ്മു കശ്മീര്‍ സ്വദേശികളാണ്. ബാക്കി 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും. തിരിച്ചെത്തിയവരെ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിമാനത്താവളത്തിലെത്തി. ആദ്യ വിമാനത്തില്‍ മലയാളികള്‍ ആരുമില്ലെന്ന് നോര്‍ക്ക വ്യക്തമാക്കുന്നു. ടെഹ്‌റാനില്‍ നിന്നും 12 മലയാളികളാണ് എംബസിയുമായി […]
Read more

ഒഡിഷയിൽ 20കാരിയെ പീഡിപ്പിച്ച സംഭവം; പ്രതികളിൽ നാല് പേർ പ്രായപൂർത്തിയാകാത്തവർ

ഭുവനേശ്വർ: ഒഡിഷയിൽ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. അറസ്റ്റിലായവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരെന്ന് കണ്ടെത്തൽ. കുറ്റകൃത്യത്തിന്റെ ക്രൂരത കണക്കിലെടുത്ത് ഈ നാല് പേരെയും മുതിർന്നവരായി കണക്കാക്കണമെന്നും കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടു. ഒഡിഷയിലെ ഗഞ്ചാം ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗേപാല്‍പുര്‍ കടല്‍ത്തീരത്ത് നടക്കുന്ന രാജ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ 20കാരിയെയാണ് അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കെട്ടിയിട്ടായിരുന്നു സംഭവം.
Read more

ഭർത്താവിനെ കീടനാശിനി കലർത്തിയ കോഴിക്കറി കൊടുത്ത് കൊന്ന് ഭാര്യ

ഗർവ: ഭർത്താവിനെ കീടനാശിനി കലർത്തിയ കോഴിക്കറി കൊടുത്ത് കൊന്ന് ഭാര്യ. ജാർഖണ്ഡിലെ ഗർവ ജില്ലയിലെ ബാഹോഖുദാർ ഗ്രാമത്തിലാണ് സംഭവം. 19ാം വയസിൽ 22കാരനെ ഇഷ്ടമില്ലാതെയാണ് യുവതി വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് 9ാം മാസം കീടനാശിനി കലർത്തിയ കോഴിക്കറി കൊടുത്താണ് യുവതി കൊന്നത്. മെയ് 11നായിരുന്നു ഛത്തീസ്ഗഡ് സ്വദേശിയായ സുനിത സിംഗും ജാർഖണ്ഡ് സ്വദേശിയായ 22കാരൻ ബുദ്ധനാഥ് സിംഗുമായുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞതോടെ ദമ്പതികൾ തമ്മിലുള്ള സ്വ‍രചേർച്ചയില്ലായ്മ വർധിച്ചു. കഴിഞ്ഞ ദിവസം അത്താഴത്തിന് യുവതി കോഴിക്കറി […]
Read more

നികുതി വെട്ടിപ്പ്: തമിഴ് താരം ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

ചെന്നൈ: തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ആര്യയുടെ ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നു. ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കില്‍പ്പോക്ക്, അണ്ണാനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ആര്യയുടെ ‘ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. സീഷെല്‍’ എന്നാണ് ഹോട്ടലുകളുടെ പേര്. വരുമാനത്തില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു, നികുതി വെട്ടിപ്പ് എന്നിങ്ങനെയാണ് ആര്യക്കെതിരെയുള്ള ആരോപണമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ് ചലച്ചിത്ര മേഖലയിലെ മുന്‍നിര നടനും നിര്‍മാതാവുമാണ് ആര്യ.
Read more

പരിശോധന പൂര്‍ത്തിയായി; ബോയിങ് 787 ഡ്രീംലൈനര്‍ സുരക്ഷിതമെന്ന് ഡിജിസിഎ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കാര്യമായ സുരക്ഷാപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെന്നു വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (DGCA). വിമാനങ്ങളും അതിന്റെ അറ്റകുറ്റപ്പണികളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായും ഡിജിസിഎ വിലയിരുത്തി. എയര്‍ ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഡിജിസിഎയുടെ വിലയിരുത്തല്‍. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന എല്ലാ ബോയിങ് 7878/9 ഡ്രീംലൈനര്‍ വിമാനങ്ങളിലും അധിക സുരക്ഷാ പരിശോധനയ്ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കിയത്. നിലവില്‍ 33 ഡ്രീംലൈനര്‍ വിമാനങ്ങളാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. […]
Read more

തട്ടിക്കൊണ്ടുപോകാന്‍ ഗുണ്ടാസംഘത്തിന് ഔദ്യോഗിക വാഹനം നല്‍കി; എഡിജിപിക്ക് സസ്‌പെന്‍ഷന്‍

ചെന്നൈ: ഇതര ജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്ത യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോകാന്‍ ഔദ്യോഗിക വാഹനം നല്‍കിയെന്ന കേസില്‍ തമിഴ്‌നാട് സായുധസേന എഡിജിപി എച്ച്.എം.ജയറാമിന് സസ്‌പെന്‍ഷന്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ യുവതിയുടെ ബന്ധുക്കളെ സഹായിച്ചെന്നാണ് കേസ്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു. 24 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നുമാണു പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയറാം സുപ്രീം കോടതിയെ സമീപിച്ചു. […]
Read more

ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തി യു.ഐ.ഡി.എ.ഐ

ന്യൂഡൽഹി: ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തി യുനീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). ആധാറിന്റെ ഫോട്ടോ കോപ്പികൾക്ക് പകരം ക്യൂ.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ആധാർ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം നവംബറോടെ പൂർത്തിയാകുമെന്നും യു.ഐ.ഡി.എ.ഐ അറിയിച്ചു. വിരലടയാളവും ഐറിസും ഒഴികെ മറ്റെല്ലാം വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ചെയ്യാൻ കഴിയും. ആധാറിന്റെ ദുരുപയോഗം തടയുന്നതിന് ഈ സംവിധാനം വളരെ പ്രധാനമാണെന്ന് യു.ഐഡി.എ.ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഭുവനേഷ് കുമാർ പറഞ്ഞു. ഹോട്ടല്‍ ചെക്ക്-ഇന്നുകള്‍, ട്രെയിന്‍ യാത്ര, […]
Read more

സാങ്കേതിക തകരാര്‍; അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം മുടങ്ങി

ഗാന്ധിനഗര്‍: അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം ആദ്യമായി അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. ഇതേത്തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10-നാണ് AI 159 പറന്നുയരേണ്ടിയിരുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തു നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ 12-ാം തീയതിയായിരുന്നു രാജ്യത്തെ നടുക്കിയ വിമാനദുരന്തമുണ്ടായത്. എഐ 171 വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടിരുന്നുള്ളൂ. ഇതുകൂടാതെ വിമാനം തകര്‍ന്നുവീണ […]
Read more

തഗ് ലൈഫ് റിലീസ് തടഞ്ഞ കര്‍ണാടക സര്‍ക്കാരിനെതിരെ സുപ്രീം കോടതി

ന്യൂഡല്‍ഹി: കമല്‍ഹാസന്‍ ചിത്രമായ തഗ് ലൈഫിന്റെ റിലീസ് വിലക്കിയ കേസില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ സുപ്രീം കോടതി. ചിത്രം നിയമപ്രകാരം റിലീസ് ചെയ്യണമെന്നാണ് സുപ്രീം കോടതിയുടെ ആവശ്യം. റിലീസ് സംബന്ധിച്ച തീരുമാനം അറിയിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് നോട്ടിസ് അയച്ച കോടതി, ഒരു ദിവസത്തെ സമയവും നല്‍കി. കമല്‍ഹാസന്റെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയ ഗ്രൂപ്പുകളെ വിമര്‍ശിച്ചായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം. പ്രശ്‌നം പരിഹരിക്കാന്‍ നിര്‍മാതാവ് ക്ഷമാപണം നടത്തണമെന്ന ഹൈക്കോടതി നിര്‍ദേശത്തെയും സുപ്രീം കോടതി ചോദ്യം […]
Read more

സുഹൃത്തിനെ മര്‍ദിച്ച ശേഷം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 7 പേര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ഇരുപതുകാരിയായ കോളജ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. 10 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്നാണ് വിവരം. വിദ്യാര്‍ഥിനിക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ ആക്രമിച്ച ശേഷമായിരുന്നു ബലാത്സംഗം. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ഒഡീഷയിലെ ഗഞ്ചമില്‍ ബീച്ചിനു സമീപമായിരുന്നു സംഭവം. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് 3 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞയാഴ്ച പുരിയിലെ ബീച്ചിനു സമീപത്തെ ഹോട്ടലില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായിരുന്നു. അതിനു പിന്നാലെയാണ് തീരദേശ ഒഡീഷയെ നടുക്കി രണ്ടാമത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer