Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തട്ടിക്കൊണ്ടുപോകാന്‍ ഗുണ്ടാസംഘത്തിന് ഔദ്യോഗിക വാഹനം നല്‍കി; എഡിജിപിക്ക് സസ്‌പെന്‍ഷന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ഇതര ജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്ത യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോകാന്‍ ഔദ്യോഗിക വാഹനം നല്‍കിയെന്ന കേസില്‍ തമിഴ്‌നാട് സായുധസേന എഡിജിപി എച്ച്.എം.ജയറാമിന് സസ്‌പെന്‍ഷന്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ യുവതിയുടെ ബന്ധുക്കളെ സഹായിച്ചെന്നാണ് കേസ്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു. 24 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.

ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നുമാണു പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയറാം സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ മറ്റൊരു പ്രതിയായ പുരട്ചി ഭരതം കക്ഷി നേതാവും കെവി കുപ്പം എംഎല്‍എയുമായ പൂവൈ ജഗന്‍ മൂര്‍ത്തിക്കെതിരെ തിരുവല്ലങ്ങാട് പൊലീസ് കേസെടുത്തു. ഇയാളെയും 8 മണിക്കൂറോളം ചോദ്യം ചെയ്തു.

തിരുവള്ളൂര്‍ സ്വദേശിയായ യുവാവ് ഇതര സമുദായത്തില്‍പ്പെട്ട യുവതിയെ കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം കഴിച്ചതാണു സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന്, കുടുംബം ഗുണ്ടകള്‍ക്കൊപ്പം യുവാവിനെ അന്വേഷിച്ചിറങ്ങി. എന്നാല്‍, ഇരുവരും ഒളിവിലായതിനാല്‍ 18 വയസ്സുള്ള സഹോദരനെ ഗുണ്ടാ സംഘം വീട്ടിലെത്തി തട്ടിക്കൊണ്ടു പോയി. ഇതു പുറത്തറിഞ്ഞതോടെ എഡിജിപിയുടെ ഔദ്യോഗിക വാഹനത്തില്‍ ഹോട്ടലിനു സമീപം ഇറക്കിവിട്ടതായും മകനു പരുക്കേറ്റതായും മാതാവിന്റെ പരാതിയില്‍ പറയുന്നു. എംഎല്‍എയും എഡിജിപിയും ചേര്‍ന്നാണു ഗൂഢാലോചന നടത്തിയതെന്നും പരാതിയുണ്ട്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer