Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

പ്രധാനമന്ത്രി മോദി അഹമ്മദാബാദ് വിമാനാപകട സ്ഥലത്ത് നിന്ന് പുറപ്പെട്ടു

ന്യൂഡൽഹി : അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ച എയർ ഇന്ത്യ 171 വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ തകർന്നുവീണ് 265 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . അപകടത്തിൽ സമീപത്തുള്ള കെട്ടിടത്തിന് വൻ നാശനഷ്ട്ടങ്ങൾ സംഭവിച്ചിരുന്നു.കൂടാതെ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന മൂന്ന് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്ഥിതിക്കരിച്ചിരുന്നു. സംഭവത്തെ തുടർന്ന് 45 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . അതേസമയം സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി എത്തിയിരുന്നു. കൂടാതെ , അപകടത്തിൽ […]
Read more

അഹമ്മദാബാദ് വിമാനാപകടം: 242 പേരും മരിച്ചു

അഹമ്മദാബാദ്: ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാന ദുരന്തത്തിൽ മരണം 242 ആയി. എയർ ഇന്ത്യയുടെ വിമാനമാണ് ഇന്ന് ഉച്ചയോടുകൂടി ലണ്ടനിലേക്ക് പറന്നുയർന്നതിനു പിന്നാലെ അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചു കയറിയത്. ഗുരുരുത്തരമായി പരിക്കേറ്റ അഞ്ചു വിദ്യാർത്ഥികൾ മരിച്ചു. 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. 13 കുട്ടികളടക്കം 230 യാത്രക്കാരും 12 ക്രൂ മെംബേർസ് ഉണ്ടായിരുന്നു. തിരുവല്ല പുല്ലാട് സ്വദേശിയായ രഞ്ജിത ഗോപകുമാർ (39 ) മരിച്ചു. രാജ്യത്തെ നടുക്കിയ വിമാന […]
Read more

‘ഹൃദയഭേദകം’, രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഡൽഹി: അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൃദയഭേദകമെന്നാണ് ദുരന്തത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തത്തിൽ അതീവ ദുഃഖമുണ്ടെന്നും വാക്കുകൾക്ക് അതീതമായ അവസ്ഥയാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ദുരന്തം ബാധിച്ച എല്ലാവർക്കുമൊപ്പമുണ്ടെന്നും രക്ഷാപ്രവർത്തനം അതിവേഗം നടക്കുകയാണെന്നും മോദി വിവരിച്ചു. ദുരിതബാധിതരെ സഹായിക്കാൻ ബന്ധപ്പെട്ട മന്ത്രിമാർക്കും ഭരണകർത്താക്കൾക്കും ക‍ൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രിമാരും, ഉദ്യോഗസ്ഥ സംഘവുമായി നിരന്തരം ബന്ധപ്പെടുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 […]
Read more

വിമാനാപകടം; മരിച്ചവരിൽ തിരുവല്ല സ്വദേശി രഞ്ജിത ഗോപകുമാർ

കോട്ടയം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മലയാളിയും. കോട്ടയം തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാർ നായരാണ് മരിച്ചത്. അഹമ്മദാബാദിൽ വിമാനദുരന്തത്തിൽ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി ജില്ലാ കലക്റ്റർ അറിയിച്ചു. ലണ്ടനിൽ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു. സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ലണ്ടനിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ഇന്നലെയാണ് രഞ്ജിത വീട്ടിൽ നിന്നും പോയത്.
Read more

അഹമ്മദാബാദ് വിമാന ദുരന്തം: വിമാനം തകർന്നു വീണത് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിലേക്ക്

ഗുജറാത്ത്: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ വിമാനം തകർന്നു വീണതു ജനവാസ മേഖലയിലേക്ക്. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള മേഘാനി പ്രദേശത്തേക്കാണു വിമാനം തകർന്നു വീണത്. ഇവിടെ ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്. ഹോസ്റ്റലിൽ ഡോക്ടർമാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. മുപ്പതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം. 625 അടി ഉയരത്തിൽ നിന്നാണ് വിമാനം തകർന്നു വീണത്. എയർ ഇന്ത്യയുടെ എഐ 171 ബോയിങ് 787–8 ഡ്രീംലൈനർ വിമാനം ആണ് പുറപ്പെട്ടത്. […]
Read more

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തേയ്ക്ക് കേന്ദ്ര മന്ത്രി അമിത് ഷാ ഉടനെത്തും

അഹമ്മദാബാദ്: ഗുജറാത്തിലെ വിമാനദുരന്തം സ്ഥിരീകരിച്ച് എയർ ഇന്ത്യ. അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത് ഷായുമായും സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവുമായും സംസാരിച്ചു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായം ഉറപ്പാക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടൻ അപകട സ്ഥലത്തേയ്ക്ക് പുറപ്പെടുമെന്ന് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോണിൽ സംസാരിച്ചു. അഹമ്മദാബാദ് പോലീസ് കമ്മിഷണറുമായും അമിത് ഷാ ആശയവിനിമയം നടത്തി. […]
Read more

ശാരീരിക ബന്ധത്തെ ചൊല്ലി തർക്കം: ഉറക്കത്തിലായിരുന്ന ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

മഹാരാഷ്‌ട്ര: ഉറങ്ങി കിടന്ന ഭർത്താവിനെ മഴു ഉപയോ​ഗിച്ച് വെട്ടിക്കൊലപ്പെടുത്തി ഭാര്യ. മഹാരാഷ്ട്ര സാങ്ക്ലി സ്വദേശി അനിൽ ലോഖണ്ഡെ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ രാധികയെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിന് പിന്നാലെ ഉറങ്ങിക്കിടന്ന ഭർത്താവിനെ മഴു ഉപയോ​ഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവിന്റെ തലയ്‌ക്കാണ് യുവതി അക്രമിച്ചത്. പരിക്കേറ്റ അനിൽ തത്ക്ഷണം മരിച്ചു. ജൂൺ പത്തിനായിരുന്നു കൊലപാതകം. സാങ്ക്ലി ജില്ലയിൽ വച്ച് മേയ് 23-നായിരുന്നു ഇവരുടെ വിവാഹം. കൊലപാതകത്തിന് ശേഷം വിവരം ഇവർ ബന്ധുവിനെ വിളിച്ചറിയിച്ചു. തുടർന്ന് പോലീസ് […]
Read more

അഹമ്മദാബാദ് വിമാനാപകടം: മരണം 110 , അൻപതിലധികം യു കെ പൗരന്മാർ

ഗുജറാത്ത്: അഹമ്മദാബാദിൽ എയര്‍ ഇന്ത്യ വിമാനം തകർന്നു വീണ അപകടത്തിൽ മരണം 110 ആയി. 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ വിമാനമാണ് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ അപകടത്തിൽപ്പെട്ടത്. അൻപതിലധികം യു കെ പൗരന്മാർ വിമാനത്തിലുള്ളതായി വിവരം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു അപകടം. എയര്‍ ഇന്ത്യ 171 ഡ്രീം ലൈനര്‍ വിമാനമാണ് തകര്‍ന്നത്‌. 625 അടി ഉയരത്തിൽ നിന്നാണ് താഴേക്ക് പതിച്ചത്. പതിനഞ്ചോളം ഫയർഫോഴ്സ് […]
Read more

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കമൽ കൗര്‍ നെ മരിച്ച നിലയിൽ കണ്ടെത്തി

ചണ്ഡീഗഡ്: പഞ്ചാബി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കമൽ കൗറിനെ മരിച്ച നിലയിൽ കണ്ടെത്തി. ബട്ടിൻഡയിലെ ആദേശ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ വാഹനം ലുധിയാന ജില്ലയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കൗറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പിന്നീട് കാറിൽ കൊണ്ടുപോയി സർവകലാശാലയുടെ പാർക്കിംഗ് ഏരിയയിൽ ഉപേക്ഷിച്ചതാകാമെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. വാഹനത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപത്തുള്ളവർ […]
Read more

ഗുജറാത്തിൽ വിമാനാപകടം; വിമാനത്തിൽ 242 യാത്രക്കാർ

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു. ലണ്ടനിലേക്ക് പോയാ യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം തകർന്നുവീണത് ജനവാസമേഖലയിലാണ്. ടേക്ക് ഓഫിനിടെയാണ് വിമാനം തകർന്നുവീണത്. Content: Plane crashes in Gujarat; 130 passengers on board
Read more

Recent News

Advertisement
WhiteswanTV Footer