Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ജനസംഖ്യാ കണക്കെടുപ്പും ജാതി സെൻസസും 2027 മാർച്ച് 1 മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ

ന്യൂഡൽഹി : ദീർഘകാലമായി വൈകിയ ദേശീയ സെൻസസും ജാതി കണക്കെടുപ്പും 2027 മാർച്ച് 1 ന് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ.കൂടാതെ ജനസംഖ്യാ എണ്ണലിനുള്ള തയ്യാറെടുപ്പുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ജമ്മു കശ്മീർ, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 2026 ഒക്ടോബർ മുതൽ പ്രക്രിയ നേരത്തെ ആരംഭിക്കാൻ സാധ്യതയുണ്ട്.അടുത്ത സെൻസസിൽ ജാതി കണക്കെടുപ്പ് ഉൾപ്പെടുത്തുന്നതിന് രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ നീക്കം. രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന ആവശ്യം […]
Read more

വായു മലിനീകരണം: പുതിയ നിര്‍ദേശവുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മലിനീകരണ പ്രശ്‌നം തടയുന്നതിനും ഇല്ലാതാക്കുന്നതിനുമായി സര്‍ക്കാര്‍ തുടര്‍ച്ചയായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ നടപടികളുടെ ഭാഗമായി നവംബര്‍ 1 മുതല്‍ ഇലക്ട്രിക്, സിഎന്‍ജി, ബിഎസ്6 വാണിജ്യ വാഹനങ്ങള്‍ മാത്രമേ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ എന്ന പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍. പുതുതായി ആരംഭിച്ച വായു മലിനീകരണ ലഘൂകരണ പദ്ധതി 2025 ന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി പ്രധാന ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ 2,299 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വിന്യസിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രി രേഖ […]
Read more

ഇനി മുതൽ ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം

കുവൈറ്റ് സിറ്റി: ഒറ്റ വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷം നിലവില്‍ വരും. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി അറിയിച്ചു. ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങള്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ വിവരങ്ങള്‍ ചേര്‍ക്കുന്ന നടപടിക്രമം പൂര്‍ത്തിയാകുന്നതോടെ ഏകീകൃത ടൂറിസ്റ്റ് വിസ നിലവില്‍ വരും. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നി 6 ഗള്‍ഫ് രാജ്യങ്ങളാണ് […]
Read more

നെഹ്‌റു-ഗാന്ധി കുടുംബം ഇന്ത്യൻ താൽപ്പര്യങ്ങൾ ഉപേക്ഷിച്ചു, രാഹുൽ സായുധ സേനയെ അപമാനിച്ചു: ബിജെപി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ കീഴടങ്ങൽ പ്രസംഗം സൈന്യത്തെ അപമാനിച്ചതായി ബിജെപി. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെ ദുർബലപ്പെടുത്തുന്നതിനും പാകിസ്ഥാന് അനുകൂലമായ ആരോപണം ഉന്നയിക്കുന്നതിനുമാണ് രാഹുൽ ഗാന്ധി ഈ പ്രസ്താവന നടത്തിയതെന്ന് ബിജെപി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ആക്ഷേപകരവും വിലകുറഞ്ഞതുമായ അഭിപ്രായങ്ങൾ പ്രതിപക്ഷ നേതാവിനെപ്പോലുള്ള ഗൗരവമേറിയ ഒരു സ്ഥാനം കൈകാര്യം ചെയ്യാനുള്ള കഴിവും പക്വതയും അദ്ദേഹത്തിന് ഇല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു എന്നും ബിജെപി നേതാവ് ത്രിവേദി ആരോപിച്ചു. കൂടാതെ […]
Read more

പാകിസ്ഥാന് വീണ്ടും 6000 കോടിയിലേറെ രൂപയുടെ സഹായം; സാമ്പത്തിക പാക്കേജ് അനുമതി

ഡൽഹി: പാകിസ്ഥാന് 800 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ച് ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക് (എഡിബി). ഇന്ത്യ ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നതിനിടെയാണ് സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ചത്. ഈ പാക്കേജിൽ 300 ദശലക്ഷം ഡോളറിന്‍റെ നയപരമായ വായ്പയും 500 ദശലക്ഷം ഡോളറിന്‍റെ പ്രോഗ്രാം അടിസ്ഥാനമാക്കിയുള്ള ഗ്യാരണ്ടിയും ഉൾപ്പെടുന്നു. ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ടിൽ (ഐഎംഎഫ്) നിന്ന് ഒരു ബില്യൺ ഡോളറിന്‍റെ (ഏകദേശം 8,500 കോടി രൂപ) പാക്കേജ് പാകിസ്ഥാന് ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ സഹായവും […]
Read more

ദേശീയപാത 66 നിർമാണം ഡിസംബറിൽ പൂർത്തിയാക്കും; ഉറപ്പുനൽകി കേന്ദ്ര ഗതാഗതമന്ത്രി

ന്യൂഡൽഹി: സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയപാത 66ൻ്റെ നിർമാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വി‍ജയന് ഉറപ്പ് നൽകി. ഡൽഹിയിൽ ഇന്നു ചേർന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം. ഡൽഹിയിലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലാണ് ചർച്ച നടന്നത്. ദേശീയപാതയുടെ സ്ഥലം ഏറ്റെടുക്കലിനായി സംസ്ഥാനം ചെലവഴിച്ച തുക, കേരളത്തിൻ്റെ കടമെടുക്കൽ പരിധിയിൽ നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കുമെന്നും ഗഡ്കരി മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. ദേശീയപാത നിർമ്മാണത്തിൻ്റെ സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സർക്കാർ […]
Read more

അമിത് ഷാ എത്രതവണ എത്തിയാലും ബിജെപിക്ക് തമിഴ്‌നാട്ടില്‍ ഭരണംകിട്ടില്ല; വെല്ലുവിളിച്ച് എം കെ സ്റ്റാലിൻ

ചെന്നൈ : തമിഴ്നാട്ടിൽ ബിജെപിക്ക് ഒരിക്കലും ഭരണംകിട്ടില്ലെന്നും തമിഴ്നാട് എന്നും ഡല്‍ഹിയുടെ നിയന്ത്രണത്തിന് പുറത്തായിരിക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. എടപ്പാടി പഴനിസ്വാമിയും അദ്ദേഹത്തിന്റെ അണ്ണാ ഡിഎംകെയും ബിജെപിക്ക് മുന്നില്‍ നിരുപാധികം കീഴടങ്ങി . ബിജെപി അധികാരം പിടിച്ചാല്‍ തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കും.കൂടാതെ തമിഴ്നാടിനെക്കൂടി ബിജെപിയുടെ കാല്‍ക്കീഴിലാക്കാനാണ് എടപ്പാടി ശ്രമിക്കുന്നത് എന്നും സ്റ്റാലിൻ പറഞ്ഞു. കൂടാതെ ബിജെപി മതസൗഹാര്‍ദം തകര്‍ത്ത് വര്‍ഗീയ ലഹളയുണ്ടാക്കും എന്നും ഒരു കോമാളിക്കൂട്ടത്തിനും ഡിഎംകെ മുന്നണിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും എം കെ […]
Read more

പാർലമെൻറ് സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 21 വരെ : പ്രത്യേക സമ്മേളനം വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം

ന്യൂഡൽഹി : പാർലമെൻറ് വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ്12 വരെ . പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടാൽ പാർലമെന്റിന്റെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഓപ്പറേഷൻ സിന്ദൂറും പഹൽഗാം ഭീകരാക്രമണവും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കൂടതെ ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാനുള്ള നടപടി തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ഇംപീച്ച്‌മെന്റ് കേസുമായി ബന്ധപ്പെട്ട് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കോൺഗ്രസ്, ടിഎംസി, സമാജ്‌വാദി പാർട്ടി, ഡിഎംകെ എന്നിവരുൾപ്പെടെ നിരവധി പ്രതിപക്ഷ […]
Read more

ഇറാനിൽ നിന്ന് കാണാതായ മൂന്ന് ഇന്ത്യൻ ടൂറിസ്റ്റുകളെ കണ്ടെത്തി

ഇറാൻ: ഇറാനിൽ നിന്ന് കാണാതായ മൂന്ന് ഇന്ത്യൻ ടൂറിസ്റ്റുകളെ കണ്ടെത്തി. പഞ്ചാബ് സ്വദേശികളായ ജസ്‌പാൽ സിംങ്, ഹുഷൻ പ്രീത് സിംങ്, അമൃത് പാൽ സിംങ് എന്നിവരെയാണ് ടെഹ്റാൻ പോലീസ് രക്ഷിച്ചത്. മോചന കാര്യം ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഓസ്ട്രേലിയയിലേക്ക് പോകുവാൻ ടെഹ്റാനിൽ വിമാനം ഇറങ്ങിയ ഇവരെ മെയ് ഒന്നിനാണ് അക്രമികൾ തട്ടിക്കൊണ്ടു പോയത് ഒരു കോടി രൂപ മോചന ദ്രവ്യമാണ് അവർ ആവശ്യപ്പെട്ടത്. ഇതിനെത്തുടർന്നാണ് ബന്ധുക്കൾ പഞ്ചാബ് സർക്കാരിനെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും സമീപിച്ചത്. കേന്ദ്രസർക്കാറിൻ്റെ ഇടപെടലിനെ […]
Read more

സിഎസ്‌ഐആര്‍- യുജിസി നെറ്റ് പരീക്ഷയ്ക്ക് ജൂണ്‍ 23 വരെ അപേക്ഷ സമർപ്പിക്കാം

ന്യൂഡല്‍ഹി: ജൂണ്‍ 2025 കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (csir)- യുജിസി നെറ്റ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിജ്ഞാപന പ്രകാരം ജൂണ്‍ വരെ അപേക്ഷ നൽകാം. ഔദ്യോഗിക വെബ്‌സൈറ്റായ csirnet.nta.ac.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പരീക്ഷ ജൂലൈ 26 മുതല്‍ ജൂലൈ 28 വരെ നടക്കും. ആപ്ലിക്കേഷന്‍ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂണ്‍ 24ന് രാത്രി 11.59 വരെയാണ്. അപേക്ഷയില്‍ തിരുത്തല്‍ വരുത്താൻ ജൂണ്‍ 25 , 26 […]
Read more

Recent News

Advertisement
WhiteswanTV Footer