ചെന്നൈ : തമിഴ്നാട്ടിൽ ബിജെപിക്ക് ഒരിക്കലും ഭരണംകിട്ടില്ലെന്നും തമിഴ്നാട് എന്നും ഡല്‍ഹിയുടെ നിയന്ത്രണത്തിന് പുറത്തായിരിക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. എടപ്പാടി പഴനിസ്വാമിയും അദ്ദേഹത്തിന്റെ അണ്ണാ ഡിഎംകെയും ബിജെപിക്ക് മുന്നില്‍ നിരുപാധികം കീഴടങ്ങി . ബിജെപി അധികാരം പിടിച്ചാല്‍ തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കും.കൂടാതെ തമിഴ്നാടിനെക്കൂടി ബിജെപിയുടെ കാല്‍ക്കീഴിലാക്കാനാണ് എടപ്പാടി ശ്രമിക്കുന്നത് എന്നും സ്റ്റാലിൻ പറഞ്ഞു.
കൂടാതെ ബിജെപി മതസൗഹാര്‍ദം തകര്‍ത്ത് വര്‍ഗീയ ലഹളയുണ്ടാക്കും എന്നും ഒരു കോമാളിക്കൂട്ടത്തിനും ഡിഎംകെ മുന്നണിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും എം കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു. 2026-ലെ തിരഞ്ഞെടുപ്പില്‍ 200-ലധികം സീറ്റുനേടി ഡിഎംകെ മുന്നണിതന്നെ അധികാരത്തില്‍വരുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.






