Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ഹൈദരാബാദിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; ഒരുമരണം, 70 പേർ ചികിത്സയിൽ

ഹൈദരാബാദ്: ഹൈദരാബാദിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. എറഗദ്ദയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിലാണ് ഭക്ഷ്യവിഷബാധയെന്ന് സംശയം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ കിരൺ (30) എന്ന രോഗി തിങ്കളാഴ്ച മരിച്ചു. 70 പേർ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു. ഒസ്മാനിയ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് രോഗികളുടെ നില ഗുരുതരമാണെന്നാണ് വിവരം. 68 പേരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. നാല് പതിറ്റാണ്ട് പഴക്കമുള്ള ഈ ആശുപത്രിയിലെ മാനസിക വെല്ലുവിളി നേരിടുന്ന രോഗികൾക്കാണ് തിങ്കളാഴ്ച രാവിലെ മുതൽ ഛർദ്ദിയും […]
Read more

മോദി സർക്കാരിന്റെ 11 വർഷത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാൻ അഭ്യർത്ഥിച്ച് ആദിത്യനാഥ്

കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ഓരോ പൗരനിലേക്കും എത്തിക്കണമെന്ന് ആഹ്വനം ചെയ്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഇതിനായി ബിജെപി നേതാക്കളോട് ആദിത്യനാഥ് അഭ്യർത്ഥിച്ചു. മോദി സർക്കാരിന്റെ 11 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ലഖ്‌നൗവിൽ സംഘടിപ്പിച്ച സംസ്ഥാനതല ശിൽപശാലയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ആദിത്യനാഥ് . സ്വാതന്ത്ര്യത്തിന്റെ അമൃത് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാധീനശക്തിയുള്ള നേതൃത്വം ലഭിക്കുന്നത് രാജ്യത്തിന്റെ ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകരെ താഴെത്തട്ടിലുള്ളവരുടെ ഇടപെടലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഹ്വാനം ചെയ്ത മുഖ്യമന്ത്രി, […]
Read more

‘കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യധാരണ’; ഇന്‍ഡ്യാ സഖ്യം വിട്ട് ആംആദ്മി പാർട്ടി

ന്യൂഡല്‍ഹി: ഇന്‍ഡ്യാ സഖ്യം വിട്ട് ആംആദ്മി പാര്‍ട്ടി. 2024 ല്‍ ലോക്‌സാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്നാണ് എഎപി വക്താവ് അനുരാഗ് ദണ്ഡ വ്യക്തമാക്കി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ അനുരാഗ് ദണ്ഡ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസ് ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നാണ് അനുരാഗ് ദണ്ഡ വിമർശനം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിയുന്നത് മാത്രമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറയുന്നതെന്ന് അനുരാഗ് ദണ്ഡ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും […]
Read more

മൊബൈൽ ഫോൺ ഉടമകളായ സ്ത്രീകൾ കേരളം നാലാമത്

കൊച്ചി: രാജ്യത്തെ മൊബൈൽ ഉടമകളായ സ്ത്രീകളുടെ എണ്ണത്തിൽ കേരളം മുന്നിൽ. സംസ്ഥാനത്ത് 85 ശതമാനം സ്ത്രീകൾക്കും സ്വന്തമായി മൊബൈൽ ഫോണുകൾ ഉണ്ട്. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ശതമാനക്കണക്ക് അനുസരിച്ച് കേരളം നാലാം സ്ഥാനത്താണ്. ഗോവയും ലഡാക്കുമാണ് മുന്നിലുള്ളത്. ഇവിടെ 92 ശതമാനം വീതം സ്ത്രീകൾക്കും മൊബൈൽ ഫോണുകളുണ്ട്. കേരളത്തിന് തൊട്ടുമുന്നിൽ മിസോറാം ആണ്. 39 ശതമാനവുമായി ഛത്തീസ്ഗഢാണ് പിന്നിൽ. രാജ്യത്ത് മൊബൈൽ ഫോൺ സ്വന്തമായുള്ള സ്ത്രീകളിൽ 78.4 ശതമാനവും സ്മാർട്ട് ഫോണുകളാണ് ഉപയോഗിക്കുന്നത്. […]
Read more

ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തുകൊണ്ട് 12 വയസുകാരന് ദാരുണാന്ത്യം

ഉത്തർപ്രദേശ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് കൊണ്ട് 12 വയസുകാരൻ മരിച്ചു. നാര്‍ഖി ഗാധി റാഞ്ചോര്‍ സ്വദേശി അന്‍ഷ് ആണ് മരിച്ചത്. ഫിറോസാബാദ് ജില്ലയിലെ തുണ്ട്‌ല പട്ടണത്തില്‍ നടന്ന മത്സരത്തിനിടെ ക്രിക്കറ്റ് പന്ത് നെഞ്ചില്‍ തട്ടിയാണ് കുട്ടി മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സംഭവം നടക്കുമ്പോള്‍ അന്‍ഷ് ബാറ്റ് ചെയ്യുകയായിരുന്നു. ഫ്യൂച്ചര്‍ ക്രിക്കറ്റ് അക്കാദമിയെ പ്രതിനിധീകരിച്ച് ഫൈനല്‍ മത്സരം കളിക്കാനാണ് കുട്ടി തിങ്കളാഴ്ച വൈകുന്നേരം തുണ്ട്‌ലയിലേക്ക് പോയത്. കളിക്കുന്നതിനിടെ ക്രിക്കറ്റ് പന്ത് നെഞ്ചില്‍ തട്ടി അന്‍ഷ് അബോധാവസ്ഥയിലാവുകയായിരുന്നു. ഉടന്‍ […]
Read more

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും 56,000 ത്തിലധികം പേർ ദുരന്തത്തിൽ : ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ഇംഫാൽ ഈസ്റ്റിൽ

കനത്ത മഴയെ തുടർന്ന് മണിപ്പൂരിലുടനീളം ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 56,000-ത്തിലധികം ആളുകൾ ദുരിതത്തിലായതായി റിപ്പോർട്ട്.മഴക്കെടുതിയിൽ കുറഞ്ഞത് 10,477 വീടുകളെങ്കിലും വെള്ളപ്പൊക്കത്തിൽ തകർന്നതായി അധികാരികൾ അറിയിച്ചു . കൂടാതെ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനിടെ 2,913 പേരെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. അതേസമയം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്തുടനീളം 93 മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ നാശനഷ്ടങ്ങൾ കൂടുതൽ ദുസ്സഹമായി. ഇംഫാൽ ഈസ്റ്റ് ജില്ലയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. കോങ്ബ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ബാഷിഖോങ്ങിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് […]
Read more

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് 16 പാര്‍ട്ടികള്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

ന്യൂഡൽഹി : ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച 16 പ്രതിപക്ഷ പാർട്ടികൾ . ഇന്ന് ഡൽഹിയിൽ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഇന്ത്യാ മുന്നണി പാര്‍ട്ടികള്‍ കത്ത് നല്‍കിയത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, ദീപേന്ദ്ര ഹൂഡ, ടിഎംസി നേതാവ് ഡെറക് ഒബ്രയാന്‍, എസ്പിയുടെ രാംഗോപാല്‍ യാദവ്, ആര്‍ജെഡിയുടെ മനോജ് ഝാ, ശിവസേനയുടെ (യുബിടി) സഞ്ജയ് റാവത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കൂടാതെ രാജ്യത്തെ പ്രധാന മുന്നണികൾ യോഗത്തിൽ പങ്കെടുക്കുകയും […]
Read more

അണ്ണാ യൂണിവേഴ്‌സിറ്റി ആക്രമണക്കേസിലെ പ്രതിയെ പോലീസും ഡിഎംകെ നേതാവും സഹായിച്ചതായി അണ്ണാമലൈ

അണ്ണാ യൂണിവേഴ്സിറ്റി ലൈംഗികാതിക്രമ കേസിൽ പ്രതിയായ ജ്ഞാനശേഖരന് മദ്രാസ് ഹൈക്കോടതി 30 വർഷം കഠിനതടവ് വിധിച്ചതിന് പിന്നാലെ ആരോപണങ്ങളുമായി മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഒരു ഡിഎംകെ മന്ത്രിയും ഉൾപ്പെട്ട കേസ് മറച്ചുവെക്കാൻ ശ്രമിച്ചതായും അണ്ണാമലൈ അവകാശപ്പെട്ടു. കുറ്റവാളിയുടെ ഫോണിൽ നിന്നുള്ള കോൾ റെക്കോർഡുകൾ കുറ്റകൃത്യത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥരുമായും പാർട്ടി പ്രവർത്തകരുമായും ഉള്ള ആശയവിനിമയത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത 15 […]
Read more

പാകിസ്താന് വേണ്ടി ചാരവൃത്തി: രാജസ്ഥാൻ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

ജയ്‌സൽമീർ: പാകിസ്‌താനു വേണ്ടി ചാരവൃത്തി നടത്തി രാജസ്ഥാൻ തൊഴിൽ മന്ത്രാലയത്തിലെ അസിസ്റ്റൻ്റ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായ ഷക്കൂർ ഖാൻ അറസ്റ്റിൽ. തന്ത്രപ്രധാനമായ വിവരങ്ങൾ ഇയാൾ പാകിസ്‌താന് കൈമാറിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഏറെക്കാലമായി പോലീസ് നിരീക്ഷണത്തിലായിരുന്നു. അസാനുർ റഹീമിൻ്റെ സഹായത്തോടെ വിസ സമ്പാദിച്ച് ഷക്കൂർ ഖാൻ പലതവണ പാകിസ്‌താനിലേക്ക് യാത്ര ചെയ്‌തിരുന്നതായി കണ്ടെത്തി. സന്ദർശന വേളയിൽ പാകിസ്‌താൻ ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റുമാരുമായി ഖാൻ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുകയും വാട്ട്‌സ്ആപ്പ് വഴി […]
Read more

മൈക്രോസോഫ്റ്റ് വീണ്ടും ജീവനക്കാരെ കുറയ്ക്കുന്നു

മൈക്രോസോഫ്റ്റ് വീണ്ടും ജീവനക്കാരെ കുറച്ചു. ഈ ആഴ്ച 300-ലധികം ജീവനക്കാരെ പിരിച്ചുവിടുകയും അടുത്ത റൗണ്ട് തൊഴില്‍ വെട്ടിക്കുറവ് ആരംഭിക്കുകയും ചെയ്തതായി ബ്ലൂംബെര്‍ഗ്. പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും സാങ്കേതിക മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനു വേണ്ടിയാണിത്. കമ്പനി സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ പിരിച്ചുവിടല്‍ നടപ്പിലാക്കിയതിന് ആഴ്ചകള്‍ക്ക് ശേഷമാണ് വീണ്ടും പുതിയ നടപടി. കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ് 6000 പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. ടെക് മേഖല എഐ അധിഷ്ഠിത പരിവര്‍ത്തനത്തിന്റെ പാതയിലാണ്. മൈക്രോസോഫ്റ്റ്, മെറ്റ, സെയില്‍സ്‌ഫോഴ്‌സ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ മെഷീന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer