Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാകിസ്താന് വേണ്ടി ചാരവൃത്തി: രാജസ്ഥാൻ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജയ്‌സൽമീർ: പാകിസ്‌താനു വേണ്ടി ചാരവൃത്തി നടത്തി രാജസ്ഥാൻ തൊഴിൽ മന്ത്രാലയത്തിലെ അസിസ്റ്റൻ്റ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായ ഷക്കൂർ ഖാൻ അറസ്റ്റിൽ. തന്ത്രപ്രധാനമായ വിവരങ്ങൾ ഇയാൾ പാകിസ്‌താന് കൈമാറിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഏറെക്കാലമായി പോലീസ് നിരീക്ഷണത്തിലായിരുന്നു.

അസാനുർ റഹീമിൻ്റെ സഹായത്തോടെ വിസ സമ്പാദിച്ച് ഷക്കൂർ ഖാൻ പലതവണ പാകിസ്‌താനിലേക്ക് യാത്ര ചെയ്‌തിരുന്നതായി കണ്ടെത്തി. സന്ദർശന വേളയിൽ പാകിസ്‌താൻ ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റുമാരുമായി ഖാൻ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുകയും വാട്ട്‌സ്ആപ്പ് വഴി പാകിസ്‌താനിലുള്ളവർക്ക് കൈമാറുകയും ചെയ്‌തു. ഷക്കൂർ ഖാൻ മുൻ കോൺഗ്രസ് മന്ത്രി ഷാളെ മുഹമ്മദിൻ്റെ പേഴ്‌സണൽ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer