Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

പഞ്ചാബില്‍ പടക്കനിര്‍മാണ ഫാക്ടറിയിലെ സ്‌ഫോടനത്തിൽ അഞ്ചുമരണം

ചണ്ഡീഗഢ്: പഞ്ചാബിലെ ശ്രീമുക്ത്‌സാര്‍ സാഹിബിലെ പടക്കനിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് മരണം. 25-ലധികം ആളുകള്‍ക്ക് പരിക്കേറ്റു. ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന രണ്ടുനില കെട്ടിടം പൂർണമായും തകർന്നു. നിരവധിയാളുകൾ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശ്രീമുക്ത്‌സാര്‍ സാഹിബിലെ സിന്‍ഗവാലി-കോട്ട്‌ലി റോഡില്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ബതിന്‍ഡയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനകാരണം വ്യക്തമല്ല. Content: Five killed in explosion at firecracker factory in Punjab
Read more

ത്രിപുരയിലും മണിപ്പൂരിലും കനത്തമഴ ; വ്യാപക നാശനഷ്ടങ്ങൾ: റെഡ് അലേർട്ട് പ്രഖ്യാപിച്ചു

മണിപ്പൂർ : ത്രിപുരയിലും മണിപ്പൂരിലും പലഭാഗങ്ങളിലായി കനത്ത മഴ തുടരുകയാണ്. വരുന്ന 24 മണിക്കൂറിൽ ഈ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചത്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ആഴത്തിലുള്ള ന്യൂനമർദം കാരണം സംസ്ഥാനത്തുടനീളം കനത്ത മഴയും മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റും ഉണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചു. ഇതേ തുടർന്നാണ് സംസ്ഥാനത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. പല ഭാഗങ്ങളിലായി നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ജീവനഹാനിയോ മറ്റ് വലിയ അപകടങ്ങളോ ഒന്ന് റിപ്പോർട്ട് […]
Read more

പ്രണയാഭ്യർത്ഥന നിരസിച്ചു; തമിഴ്നാട്ടിൽ 15കാരിയെ 20കാരന്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നു

ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചെന്നാരോപിച്ച് പതിനഞ്ചുകാരിയെ 20കാരന്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. തമിഴ്നാട് റാണിപ്പെട്ടിയിലാണ് സംഭവം. സംഭവത്തിൽ 20-കാരനായ സുബ്രമണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പെൺകുട്ടിയുടെ ബന്ധുവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്കൂൾ അവധിയായതിനാൽ മുത്തശ്ശിക്കൊപ്പം നിൽക്കാൻ വന്നതായിരുന്നു 15-കാരിയായ ജനനി. ആക്രമണ സമയത്ത് ജനനിയും മുത്തശിയും ഇവരുടെ ബന്ധു ലക്ഷ്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിലെ വാട്ടർടാങ്ക് പരിശോധിക്കുന്നതിനായി മുത്തശ്ശി മുകളിലേക്ക് പോയ സമയത്ത് വീടിനുള്ളിലേക്ക് ഒരാൾ കയറുകയും അകത്ത് നിന്ന് വാതിൽ കുറ്റിയിടുകയും ചെയ്യുകയായിരുന്നു. പലതവണ പ്രതി […]
Read more

50 ലക്ഷം കൈക്കൂലി; ഇഡി ഡെപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ

ഭുവന്വേശ്വർ: കൈക്കൂലി കേസിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ. വ്യാഴാഴ്ചയാണ് ഭുവനേശ്വർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവൻശിയെ സിബിഐ അറസ്റ്റ് ചെയ്തത്. പ്രാദേശിക ബിസിനസ്സുകാരിൽ നിന്നും കൈക്കൂലിവാങ്ങിയതിനാണ് ചിന്തൻ രഘുവൻശിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ റവന്യൂ സർവ്വീസ് 2013 ബാച്ച് ഓഫീസറാണ് ചിന്തൻ രഘുവൻശി. ചിന്തൻ രഘുവൻശിയെ 20 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 50 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. അതിന്റെ ആദ്യ ഇൻസ്റ്റാൾമെന്റ് ആയിരുന്നു 20 ലക്ഷം […]
Read more

5 വയസിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ കാർഡ്: നിർദേശവുമായി യുഐഡിഎഐ

ആധാര്‍ സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങളുമായി യുഐഡിഎഐ. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ ആധാർ കാർഡിന് വേണ്ടി സംസ്ഥാനത്ത് ആധാറിന്റെ നോഡൽ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും (UIDAI) നിശ്ചയിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കുട്ടികളുടെ ആധാറുമായി മൂന്ന് നിര്‍ദേശങ്ങളാണ് യുഐഡിഎഐ നിര്‍ദേശിച്ചത്. നവജാത ശിശുക്കൾക്ക് ആധാറിന്‌ എൻറോൾ ചെയ്യാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെൻറ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) […]
Read more

മലയാളഭാഷാ ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചു

തിരുവനന്തപുരം: മാതൃഭാഷയുടെ പരിപോഷണം ലക്ഷ്യമിട്ട് നിയമസഭാ പാസാക്കിയ മലയാള ഭാഷാബില്ലിന്‌ രാഷ്‌ട്രപതി അനുമതി നിഷേധിച്ചു. എന്നാൽ അനുമതി നിഷേധിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. സർക്കാർ ഇടപാടുകൾ പൂർണമായും മലയാളത്തിലാക്കുന്നത് തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശത്തെ ബാധിക്കുമെന്ന വിമർശനമുണ്ടായിരുന്നു. ഉമ്മൻചാണ്ടി സർക്കാർ പാസാക്കിയ ബിൽ അന്ന് ഗവർണറായിരുന്ന ജസ്റ്റിസ് പി. സദാശിവമാണ് രാഷ്ട്രപതിക്ക് അയച്ചത്. ബിൽ പാസാക്കിയെങ്കിലും അത് ഭാഷ ന്യൂനപക്ഷത്തിന്റെ അവകാശം ഹനിക്കുമെന്ന അഭിപ്രായം ഭരണപക്ഷത്തുനിന്നുതന്നെ ഉയർന്നിരുന്നു. കൂടാതെ ഇത് കേന്ദ്ര ഭാഷാനിയമത്തിന് വിരുദ്ധമാണെന്ന് നിയമവകുപ്പും ചൂണ്ടിക്കാട്ടിയിരുന്നു. […]
Read more

ഓപ്പറേഷൻ സിന്ദൂറിലെ ഏറ്റവും പ്രായം കുറഞ്ഞ പോരാളിയെ ആദരിച്ച് സൈന്യം

ന്യൂഡൽഹി : പഞ്ചാബിലെ ഫിറോസ്പൂറിൽ നിന്നുള്ള 10 വയസ്സുള്ള ശ്രാവൺ സിംഗിനെ ‘ഏറ്റവും പ്രായം കുറഞ്ഞ സിവിൽ യോദ്ധാവ്’ ആയി അംഗീകരിച്ച് സൈന്യം .ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി തന്റെ വീടിന് സമീപം വിന്യസിക്കപ്പെട്ടിരുന്ന സൈനികർക്ക് എല്ലാ വിധ സഹായവും നൽകിയയായിരുന്നു ശ്രാവൺ ഈ ബഹുമതി നേടിയത്. അതിർത്തി പ്രക്ഷുബ്ധമായ സമയത്തായിരുന്നു പത്ത് വയസ്സുകാരനായ ശ്രാവൺ സൈനികർക്ക് വെള്ളം, ചായ, പാൽ, ലസ്സി, ഐസ് എന്നിവ നൽകി, ആശ്വാസവും പിന്തുണയും നൽകി. ഇന്ത്യൻ സൈന്യത്തോടുള്ള ശ്രാവണിന്റെ സമർപ്പണവും സൈനികരോടുള്ള […]
Read more

ഐപിഎൽ പ്ലേഓഫിനു മുൻപേ 3 മുംബൈ ഇന്ത്യൻസ് താരങ്ങൾ ടീം വിട്ടു

മുംബൈ: ഇന്ത്യൻ പ്രിമിയർ ലീഗിന്റെ18-ാം സീസണിൽ നാലാമത്തെ ടീമായി പ്ലേഓഫിൽ കടന്ന മുംബൈ ഇന്ത്യൻസിന്റെ മുന്ന് താരങ്ങൾ ടീം വിട്ടു. ഇംഗ്ലണ്ട് താരം വിൽ ജാക്സ്, ദക്ഷിണാഫ്രിക്കൻ താരങ്ങളായ റയാൻ റിക്കിൾട്ടൻ, കോർബിൻ ബോഷ് എന്നിവരാണ് ടീം വിട്ടത്. ദേശീയ ടീമിൽ ചേരുന്നതിനായാണ് താരങ്ങൾ ഐപിഎലിൽ നിന്ന് മടങ്ങുന്നത്. മുംബൈ ഇന്ത്യൻസ് മൂവർക്കും യാത്രയയപ്പ് നൽകി. ഐപിഎൽ എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനിരിക്കെയാണ് പ്രമുഖ താരങ്ങൾ ടീം വിട്ടത്. നിർണായകമായ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ […]
Read more

മുർഷിദാബാദ് അക്രമത്തിൽ മമത ബാനർജിക്കെതിരെ പ്രധാനമന്ത്രി മോദി

ബംഗാൾ : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുർഷിദാബാദിലും മാൾഡയിലും നടന്ന അക്രമങ്ങൾ മമത സർക്കാരിന്റെ ക്രൂരതയുടെയും നിസ്സംഗതയുടെയും പ്രതീകമാണെന്നും മോദി വിശേഷിപ്പിച്ചു. ക്രൂരത എന്ന് അർഥം വരുന്ന ‘നിർമമത ‘ എന്ന വാക്കാണ് ഇവിടെ മോദി മമതക്കെതിരെ ഉപയോഗിച്ചത്. തൃണമൂൽ കോൺഗ്രസ് ക്രമസമാധാനം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പൗരന്മാരുടെ ദുരവസ്ഥ അവഗണിക്കുന്നുവെന്നും മോദി ആരോപിച്ചു. കൂടാതെ ആയിരക്കണക്കിന് അധ്യാപകരുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവി ടിഎംസി സർക്കാർ നശിപ്പിച്ചെന്നും […]
Read more

കൂരിയാട് ദേശീയപാത നിർമാണത്തിൽ വൻ വീഴ്ച കണ്ടെത്തി സമിതി വിദഗ്ധ സമിതി

ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനിക്ക് വീഴ്ചയുണ്ടായെന്ന് വിദഗ്ദ സമിതി റിപ്പോർട്ട്. മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ലെന്നും ഡിസൈനില്‍ ഉള്‍പ്പെടെ പാളിച്ച സംഭവിച്ചിട്ടുണ്ട്. നെല്‍പ്പാടങ്ങളില്‍ പരിശോധന നടന്നില്ലെന്നും മറ്റ് സ്ഥലങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടായേക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കാനും ശുപാര്‍ശയുണ്ട്. ഒരു കിലോമീറ്റര്‍ ദൂരം പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കണമെന്നാണ് ശുപാര്‍ശ. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നാണ് വിദഗ്ധ സമിതി […]
Read more

Recent News

Advertisement
WhiteswanTV Footer