Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

50 ലക്ഷം കൈക്കൂലി; ഇഡി ഡെപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഭുവന്വേശ്വർ: കൈക്കൂലി കേസിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ. വ്യാഴാഴ്ചയാണ് ഭുവനേശ്വർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവൻശിയെ സിബിഐ അറസ്റ്റ് ചെയ്തത്. പ്രാദേശിക ബിസിനസ്സുകാരിൽ നിന്നും കൈക്കൂലിവാങ്ങിയതിനാണ് ചിന്തൻ രഘുവൻശിയെ അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ റവന്യൂ സർവ്വീസ് 2013 ബാച്ച് ഓഫീസറാണ് ചിന്തൻ രഘുവൻശി. ചിന്തൻ രഘുവൻശിയെ 20 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 50 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. അതിന്റെ ആദ്യ ഇൻസ്റ്റാൾമെന്റ് ആയിരുന്നു 20 ലക്ഷം രൂപയെന്നാണ് റിപ്പോർട്ട്.

ഭുവനേശ്വറിലെ ഖനി വ്യാപാരിയിൽ നിന്നാണ് വൻതുക കൈക്കൂലിയായി ചിന്തൻ രഘുവൻശി ആവശ്യപ്പെട്ടത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ ഖനി വ്യാപാരിയുടെ പേര് ഒഴിവാക്കുന്നതിനായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. വ്യാപാരി ഈ വിവരം സിബിഐയെ അറിയിക്കുകയായിരുന്നു.

Conent: ED Deputy Director arrested for accepting Rs 50 lakh bribe

Recent News

Advertisement
WhiteswanTV Footer