Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അത് എന്റെ ടയർ ആടോ; നീലേശ്വരത്ത് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതില്‍ ബിജെപിക്കുള്ളിൽ ക്രെഡിറ്റ് പോര്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: നീലേശ്വരത്ത് രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതിന് പിന്നാലെ ബിജെപിയിൽ ക്രെഡിറ്റ് പോര്. തീരുമാനത്തിന് പിന്നിൽ താനാണെന്ന് അവകാശപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയും രംഗത്തെത്തി. ഇതോടെ ട്രെയിൻ സ്റ്റോപ്പ് അനുവദിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള മത്സരം സമൂഹമാധ്യമങ്ങളിലും ചർച്ചയായി.

പൂനെ-എറണാകുളം എക്സ്പ്രസ്, രാമേശ്വരം-മംഗലാപുരം സെൻട്രൽ എക്സ്പ്രസ് എന്നീ രണ്ട് ട്രെയിനുകൾക്കാണ് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചത്. ഇതിന് പിന്നാലെ ആദ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെയും ഇടപെടലിനെ തുടർന്നാണ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതെന്നായിരുന്നു അശ്വിനിയുടെ അവകാശവാദം. ഇരുവർക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.

എന്നാൽ, റെയിൽവേ മന്ത്രിക്ക് താൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന അവകാശവാദവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.

ഇതോടെ ബിജെപി നേതാക്കൾ തമ്മിലുള്ള അവകാശത്തർക്കം സമൂഹമാധ്യമങ്ങളിലെ കമന്റുകളിലേക്കും വ്യാപിച്ചു. സ്റ്റോപ്പ് അനുവദിച്ചതിന് പിന്നിൽ ആരുടെ ഇടപെടലാണെന്ന ചർച്ചയാണ് ഇപ്പോൾ പാർട്ടിക്കുള്ളിലും പുറത്തും സജീവമാകുന്നത്.

അതേസമയം, നീലേശ്വരത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നത് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു. പുതിയ തീരുമാനം യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന തീരുമാനമായിരുന്നിട്ടും അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള തർക്കമാണ് ബിജെപിയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix