Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

‘ഓപ്പറേഷൻ സിന്ദൂർ’ മധ്യപ്രദേശിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം; ആവശ്യവുമായി ബിജെപി കോൺഗ്രസ് നേതാക്കൾ

ഭോപ്പാൽ: ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂർ മധ്യപ്രദേശിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ ബിജെപി കോൺ​ഗ്രസ് നേതാക്കൾ. ഓപ്പറേഷൻ സിന്ദൂർ ശരിയായ നടപടിയാണെന്നും അതിനാൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ഭരണ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ‘ഓപ്പറേഷൻ സിന്ദൂർ’ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോർഡ് തീരുമാനിച്ചത്. വരും തലമുറയിലെ കുട്ടികൾ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അറിഞ്ഞിരിക്കണം, അതിനാൽ ഇത് കുട്ടികൾ പഠിക്കേണ്ടത് ആണെന്നും എംഎൽഎ ശർമ്മ വ്യക്തമാക്കി.
Read more

ഭീകരർക്കെതിരെ സൈന്യം തിരച്ചിൽ തുടരുന്നു

ജമ്മു കശ്മീർ : കിഷ്ത്വാർ മേഖലയിൽ ഭീകരർക്കെതിരെ തിരച്ചിൽ തുടർന്ന് സൈന്യം. കിഷ്ത്വാറിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷവും, വെടിവയ്പ്പിൽ ഉൾപ്പെട്ട തീവ്രവാദികളെ കണ്ടെത്താൻ സുരക്ഷാ സേന വനമേഖലയിൽ തിരച്ചിൽ നടത്തിയിരുന്നു. കൂടാതെ ഭീകരരെ കണ്ടെത്താൻ സുരക്ഷാ ഉദ്യോഗസ്ഥർ ഡ്രോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പ്രദേശത്ത് ഉപയോഗിക്കുന്നുണ്ട്. പാകിസ്ഥാനി കൂടിയായ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുള്ള ഉൾപ്പെടെ 3-5 പേരടങ്ങുന്ന ഒരു സംഘം പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സുരക്ഷാ ഏജൻസികൾ സംശയിക്കുന്നതായാണ് അടുത്ത […]
Read more

മോഷണക്കുറ്റം ആരോപിച്ച് കടയുടമ തല്ലിയ 12കാരന്‍ ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത: ചിപ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ പരസ്യമായി ശിക്ഷിച്ച 12 വയസ്സുകാരന്‍ ജീവനൊടുക്കി. പശ്ചിമ മേദിനിപൂര്‍ ജില്ലയിലെ പാന്‍സ്‌കുര സ്വദേശി കൃഷ്‌ണേന്ദു ദാസ് ആണ് കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്‌തത്‌. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൃഷ്‌ണേന്ദു. വ്യാഴാഴ്ച്ച വൈകിട്ടാണ് കൃഷ്‌ണേന്ദു ദാസ് അമ്മയുടെ കൈയ്യില്‍ നിന്നും പൈസ വാങ്ങി പാന്‍സ്‌കുര പ്രദേശത്തെ ഗോസൈബര്‍ ബസാറിലുള്ള കടയില്‍ ചിപ്‌സ് വാങ്ങാന്‍ പോയത്. കടയില്‍ പോകുന്നതിനിടയില്‍ വഴിയില്‍ കിടന്ന ഒഴിഞ്ഞ ചിപ്സിന്‍റെ കവര്‍ കുട്ടി ശേഖരിച്ചിരുന്നു. ഇവ ശേഖരിക്കുന്നത് കുട്ടിയുടെ […]
Read more

ആശ്വാസം; യാത്രക്കാർക്ക് അധിക ബാഗേജ് ഓഫറുമായി എ​യ​ർ ഇ​ന്ത്യ എ​ക്സ്‍പ്രസ്

മസ്കറ്റ്: ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ഒമാനിൽ നിന്നും കേരളത്തിലേക്ക് അടക്കം യാത്ര ചെയ്യുന്നവർക്ക് ആശ്വാസമാണ് ഈ ഓഫർ. അ​ഞ്ചു കി​ലോ അ​ധി​ക ബ​ഗേ​ജി​ന് ആ​റു റി​യാ​ലും പ​ത്തു കി​ലോ​ക്ക് 12റി​യാ​ലും ന​ൽ​കി​യാ​ൽ മ​തി. നേരത്തെ ഇത് അ​ഞ്ചു കി​ലോ അ​ധി​ക ബ​ഗേ​ജി​ന് 25 റി​യാ​ലും പ​ത്തു കി​ലോ​ക്ക് 50 റി​യാ​ലും ആയിരുന്നു. ഒക്ടോബര്‍ 25 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ബാഗേജ് നിരക്ക് ഓഫര്‍ ലഭ്യമാണ്. അതേസമയം ഇന്ത്യയില്‍ […]
Read more

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലേക്ക്

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലേക്ക്. റഷ്യയില്‍നിന്ന് ഇന്ത്യ വാങ്ങുന്ന എസ് 400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ കൈമാറ്റം വേഗത്തിലാക്കുകയാണ് യാത്രാലക്ഷ്യം. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഫലപ്രദമായി ചെറുക്കാന്‍ എസ് 400 പ്രതിരോധ സംവിധാനം ഏറെ സഹായകരമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കരാറൊപ്പിട്ടിരിക്കുന്ന വ്യോമപ്രതിരോധ സംവിധാനം വേഗത്തില്‍ തന്നെ രാജ്യത്തിന് കൈമാറണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെടുക. മോസ്‌കോ സന്ദര്‍ശന വേളയില്‍ റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി സെര്‍ജി ഷൊയിഗുവിന്റെ […]
Read more

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ വൻ തീപിടുത്തം; അഗ്നിശമന സേനാംഗങ്ങൾ പാഞ്ഞെത്തി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ വൻ തീപിടുത്ത൦. പ്ലാന്റിലെ സ്റ്റീൽ മെൽറ്റിംഗ് സിസ്റ്റം II മെഷിനറിയിലാണ് തീപിടുത്തം ആരംഭിച്ചത്. ദ്രാവക രൂപത്തിലുള്ള സ്റ്റീൽ വൻതോതിൽ ഉപയോഗ ശൂന്യമായി. യൂണിറ്റിൽ നിന്ന് കട്ടിയുള്ള പുകയും വലിയ തീജ്വാലകളും ഉയരുന്നത് കണ്ടതിനെ തുടർന്ന് അടിയന്തര പ്രതിരോധം ആരംഭിച്ചു.അപകട വിവരം ലഭിച്ചയുടനെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ സജീവമായി നടത്തിവരികയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.ഒരു മെഷീനിലെ എണ്ണ ചോർച്ചയെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നും […]
Read more

ബംഗാൾ ഉൾക്കടലിൽ പുതിയ മിസൈൽ പരീക്ഷണം; രണ്ട് ദിവസം ആൻഡമാനിലെ വ്യോമമേഖല അടച്ചിടും

ബംഗാൾ ഉൾക്കടലിൽ പുതിയ മിസൈൽ പരീക്ഷണത്തിന് ഇന്ത്യ. അതിനാൽ രണ്ട് ദിവസം ആൻഡമാനിലെ വ്യോമമേഖല അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. മെയ് 23-24 തീയതികളിലാണ് വ്യോമാതിർത്തി മൂന്ന് മണിക്കൂർ വീതം അടച്ചിടുമെന്ന് ഇന്ത്യ അറിയിച്ചത്. അധികൃതർ പുറപ്പെടുവിച്ച നോട്ടീസ് ടു എയർമെൻ പ്രകാരം ഒരു സിവിലിയൻ വിമാനവും നിർദ്ദിഷ്ട വ്യോമാതിർത്തിയ്ക്കപ്പുറമുള്ള ഉയരത്തിൽ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. നോട്ടീസ് ടു എയർമെൻ പ്രകാരം ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് ചുറ്റുമുള്ള ഏകദേശം 500 കിലോമീറ്റർ പരിധിയിൽ മെയ് 23 നും 24 […]
Read more

ഓപ്പറേഷൻ സിന്ദൂർ; എട്ടു പേരടങ്ങുന്ന ഇന്ത്യൻ പ്രതിനിധി സംഘം 27ന് സൗദിയിൽ

റിയാദ്: ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള പ്രതിനിധി സംഘം സൗദി അറേബ്യയിലേക്ക്. ഈ മാസം 27-നാണ് സൗദി അറേബ്യയിലേക്ക് സംഘം പുറപ്പെടുക. രാത്രി എട്ടോടെയാണ് ബിജെപി എംപി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള എട്ടു പേരടങ്ങുന്ന സംഘം റിയാദിലെത്തുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തിലാണ് സംഘം റിയാദിലേക്ക് പുറപ്പെടുക. നാല് രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട സംഘമാണിത്. റിയാദിൽ 28, 29 തീയതികളിൽ സൗദിയിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വങ്ങളുമായി സംഘം കൂടിക്കാഴ്ചകൾ നടത്തും. ഇത് പൂർത്തീകരിച്ച് […]
Read more

മഹാരാഷ്ട്ര സർക്കാർ സമ്മതം നൽകി കൊങ്കണ്‍ റെയില്‍വേ ഇന്ത്യന്‍ റെയില്‍വേയില്‍ ലയിക്കും

മുംബൈ: കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യൻ റെയിൽവേയുമായി ലയിപ്പിക്കാൻ സമ്മതം നൽകി മഹാരാഷ്ട്രസര്‍ക്കാര്‍. എന്നാൽ ഇതിനായി മഹാരാഷ്ട്ര സർക്കാർ രണ്ടു വ്യവസ്ഥകളാണ് ഇതിനായി മുന്നോട്ടു വെച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഓഹരിവിഹിതമായ 396.54 കോടി തിരികെ നല്‍കുക, ലയനത്തിനുശേഷവും കൊങ്കണ്‍ റെയില്‍വേ എന്ന പേര് നിലനിര്‍ത്തുക. ഈയാവശ്യങ്ങള്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ ധരിപ്പിച്ചെന്നും പേരുമാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേക്ക് 51 ശതമാനം ഓഹരിയോടെയും മഹാരാഷ്ട്ര (22), കര്‍ണാടക (15), ഗോവ (6), കേരളം […]
Read more

കാര്‍ട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്കെതിരെ കേസ്

ഭോപ്പാല്‍: കാര്‍ട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്കെതിരെ കേസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആര്‍എസ്എസിനെയും അധിക്ഷേപിച്ച് കാര്‍ട്ടൂണുകള്‍ നിര്‍മ്മിച്ചുവെന്ന പരാതിയിലാണ് കേസ്. മധ്യപ്രദേശ് പൊലീസാണ് ​ഹേമന്ത് മാളവ്യക്കെതിരെ കേസെടുത്തത്. ആര്‍എസ്എസ് പ്രവര്‍ത്തകനും മധ്യപ്രദേശ് ഹൈക്കോടതി അഭിഭാഷകനുമായ വിനയ് ജോഷിയുടെ പരാതിയിലാണ് കാര്‍ട്ടൂണിസ്റ്റിനെതിരെ പൊലീസ് കേസെടുത്തത്.ഹേമന്ത് മാളവ്യയുടെ കാര്‍ട്ടൂണുകള്‍ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് വിനയ് പരാതി നല്‍കിയത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അതേസമയം തന്റെ കാര്‍ട്ടൂണുകള്‍ ഭരണകൂടത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer