Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

പഞ്ചാബ്-ഹരിയാന ഹൈക്കോടതിക്ക് ബോംബ് ഭീഷണി, അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി : പഞ്ചാബ് ഹരിയാന ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി ഉയർന്നു വന്ന് സാഹചര്യത്തിൽ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ച് ഉദ്യോഗസ്ഥർ . ഇ മെയിൽ വഴിയാണ് ബോംബ് സന്ദേശം ലഭിച്ചത്. ഭീഷണി ലഭിച്ചതിന് പിന്നാലെ ചണ്ഡീഗഡ് പോലീസിന്റെ ഓപ്പറേഷൻ സെൽ, രക്ഷാപ്രവർത്തകർ, അഗ്നിശമനസേന, തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം കഴിഞ്ഞ ദിവസം ഗുരുഗ്രാം മിനി സെക്രട്ടേറിയറ്റിന് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. കൂടാതെ ഭീഷണിയെ തുടർന്ന് താൽക്കാലിക […]
Read more

ടാസ്മാക് മദ്യ അഴിമതിയിലെ നടപടികൾ താൽക്കാലികമായി നിർത്തിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി : തമിഴ്നാട് സംസ്ഥാന മദ്യ കമ്പിനിയായ ടാസ്മാക്കിനെതിരെ ഇ ഡി നടത്തിയ അന്വേഷണവും റെയ്ഡുകളും താത്കാലികമായി നിർത്തി വെച്ച് സുപ്രീംകോടതി. കൂടാതെ ഇ ഡി യുടെ നടപടിയെ സുപ്രീംകോടതി വിമർശിക്കുകയും ചെയ്തു. ഇഡിയുടെ നടപടികൾ അനുപാതരഹിതവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ചീഫ് ജസ്റ്റിസ് ബിആർ ഗവായ് വ്യക്തമാക്കിയത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഈ ഉത്തരവ്. തമിഴ്‌നാട്ടിൽ മദ്യ വിതരണ ഓർഡറുകൾ ലഭിക്കാൻ ഡിസ്റ്റിലറികൾ കണക്കിൽപ്പെടാത്ത പണം നൽകിയ 1,000 […]
Read more

കേരളത്തിലെ ദേശീയപാത നിർമാണം; വീഴ്ച അന്വേഷിക്കാൻ മൂന്നം​ഗ സംഘത്തെ അയച്ച് കേന്ദ്രം

ഡൽഹി: കേരളത്തിൽ ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ കേന്ദ്രം. ഇതിനായി മൂന്നംഗ സംഘത്തെ കേന്ദ്ര സർക്കാ‍ർ നിയോ​ഗിച്ചു. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതി അന്വേഷിക്കും. മൂന്നം​ഗ സമിതി നടത്തുന്ന അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിച്ചും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി അറിയിച്ചു. കരാറുകാർക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും നിതിൻ ​ഗഡ്കരി വ്യക്തമാക്കി.
Read more

കുഴിമാടം തുറന്ന് അസ്ഥികൂടത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

കൊൽക്കത്ത: കുഴിമാടം കുഴിച്ച് അസ്ഥികൂടത്തിനെ പുറത്തെടുത്തു സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി പ്രഭാകര്‍ സിദ് ആണ് കുഴിമാടത്തിനരികില്‍ നിന്ന് അസ്ഥികൂടത്തിനൊപ്പം സെല്‍ഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടിയത്. പുര്‍ബ ബേദിനിപുര്‍ ജില്ലയിലെ കൊന്‍ടായ് ഗ്രാമത്തിലാണ് സംഭവം. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 7 വർഷം മുൻപ് സംസ്കരിച്ച ഒരു സ്ത്രീയുടെ കുഴിമാടമാണ് തുറക്കാൻ ശ്രമിച്ചത്. കുഴിമാടത്തിനടുത്ത് നിന്ന് മണ്ണ് മാറ്റുകയും അസ്ഥികൂടം പുറത്തെടുത്ത് സെൽഫി എടുക്കാൻ ശർമിക്കുന്നതിനിടയിൽ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പോലീസെത്തി പ്രഭാകറിനെ […]
Read more

ഗൂഡല്ലൂരിൽ ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊന്നു

ഗൂഡല്ലൂര്‍: ഗൂഡല്ലൂരിൽ ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊന്നു. കാര്‍ത്യായിനിയാണ് നിര്‍മാണത്തൊഴിലാളിയായ ഭ‍ർത്താവ് ദിനേശ്കുമാറിനെ കഴുത്ത് ഞെരിച്ച് കൊന്നത്. കൊല്ലപ്പെട്ട ദിനേശ് കുമാറും ഭാര്യയും വഴക്ക് പതിവായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവ ദിവസം രാത്രി ഇരുവരും തമ്മില്‍ തര്‍ക്കം നടന്നതായും തുടര്‍ന്ന് കാർത്യായനി ദിനേശ്കുമാറിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാഴത്തോട്ടത്തിൽ വെച്ചാണ് കാർത്യായനി ദിനേശ് കുമാറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ മസിനഗുഡി പൊലീസ് കേസെടുത്ത് കാർത്യായനിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Read more

രാജ്യതലസ്ഥാനത്തെ പാക് ഭീകരാക്രമണ പദ്ധതി തകർത്ത് രഹസ്യാന്വേഷണ വിഭാഗം

ന്യൂ ഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകർത്ത് രഹസ്യാന്വേഷണ വിഭാഗം. ഐഎസ്‌ഐ ബന്ധമുള്ള, വിദഗ്ധ പരിശീലനം ലഭിച്ച രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. പാകിസ്താന്റെ സഹായത്തോടെ ഭീകരാക്രമണം നടത്താനുള്ള പദ്ധതിയാണ് രഹസ്യാന്വേഷണ വിഭാഗം തകർത്തത്. ഡൽഹിയിലെ സെെനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ ഈ സംഘം ശേഖരിച്ചിരുന്നു.ഇന്ത്യ പുറത്താക്കിയ പാകിസ്താൻ ഹൈക്കമ്മീഷനിലെ രണ്ടു ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നാണ് വിവരം. ജനുവരിയിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ആക്രമണ സാധ്യതയെ സംബന്ധിച്ച് വിവരം ലഭിച്ചത്. മൂന്ന് മാസത്തെ അന്വേഷണത്തിന് ശേഷമാണ്ഇവരുടെ അറസ്റ്റ്.
Read more

ബംഗ്ലാദേശില്‍ സേവനം ആരംഭിച്ച് സ്റ്റാര്‍ലിങ്ക്

ധാക്ക: ബംഗ്ലാദേശില്‍ ഔദ്യോഗികമായി ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആരംഭിച്ച് സ്റ്റാര്‍ലിങ്ക്. ബംഗ്ലാദേശില്‍ സേവനം ആരംഭിച്ചതായി സ്റ്റാര്‍ലിങ്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അറിയിച്ചു. സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനായി തുടക്കത്തില്‍ നല്‍കേണ്ടത് 47000 ബംഗ്ലാദേശി ടാകയാണ് (39000 രൂപയോളം) പിന്നീട് പ്രതിമാസ നിരക്കായി 4200 ടാകയും നല്‍കണം (2990 രൂപയോളം). രാജ്യത്തുടനീളം കവറേജ് ലഭിക്കും. സ്റ്റാര്‍ലിങ്ക് സേവനം ആരംഭിക്കുന്നതിനായി ഇലോണ്‍ മസ്‌കിനെ ബംഗ്ലാദേശ് ചീഫ് അഡ്വൈസര്‍ മുഹമ്മദ് യൂനുസ് ഫെബ്രുവരിയില്‍ ക്ഷണിച്ചിരുന്നു. നിലവില്‍ 70 രാജ്യങ്ങളിലാണ് സ്റ്റാര്‍ലിങ്ക് സേവനം […]
Read more

നാഷണൽ ഹെറാൾഡ് കേസ്: സോണിയയും രാഹുലും 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇഡി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരേ തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇവർ 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് ഇഡിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി റൗസ് അവന്യൂ കോടതിയില്‍ വാദം കേൾക്കുന്നതിനിടെയായിരുന്നു ഇഡിയുടെ പരാമർശം. പട്ടികയിൽ ഉൾപ്പെടുത്തിയ കുറ്റകൃത്യത്തിൽനിന്ന് നേടിയ സ്വത്തുക്കൾ മാത്രമല്ല, ഈ വരുമാനവുമായി ബന്ധമുള്ള മറ്റു കുറ്റകൃത്യങ്ങളിൽനിന്ന് ലഭിച്ച പണവും ഇതിൽ ഉൾപ്പെടുമെന്ന് അഡീഷണൽ […]
Read more

മഹാരാഷ്ട്രയിൽ പടർന്നു പിടിച്ച് കോവിഡ്

മുംബൈ : അഞ്ചു മാസത്തിനിടെ മഹാരാഷ്ട്രയിൽ രണ്ട് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് മരണങ്ങളും മുംബൈയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്.ഇതിൽ കൊമോർബിഡിറ്റികൾ (ഒരാളിൽ രണ്ടോ അതിലധികമോ മെഡിക്കൽ അവസ്ഥകൾ ഒരേസമയം ഉണ്ടാകുന്നത്) ഉള്ള രോഗികളും ഉൾപ്പെട്ടിട്ടുണ്ടെന്നും വകുപ്പ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. കൂടാതെ ജനുവരി മുതൽ കൊറോണ വൈറസിനായി ആകെ 6,066 സ്വാബ് സാമ്പിളുകൾ പരിശോധിച്ചതായും അതിൽ 106 എണ്ണം പകർച്ചവ്യാധിക്ക് പോസിറ്റീവ് ആണെന്നും പ്രസ്താവനയിൽ പറയുന്നു. ഇതിൽ ഏറിയ ഭാഗവും മുംബൈയിൽ നിന്നുള്ളതും ബാക്കിയുള്ളവ […]
Read more

വ്യാജവാർത്ത: അർണബ് ഗോസ്വാമിക്കും അമിത് മാളവ്യക്കും കേസ്

ബംഗളൂരു: ഇസ്താബുൾ കോൺഗ്രസ് സെന്‍റർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഓഫീസ് എന്ന വ്യാജവാർത്ത നൽകിയ അർണാബ് ഗോസ്വാമിക്കും അമിത് മാളവ്യക്കും എതിരെ കേസ് എടുത്തു. ബംഗളുരു ഹൈ ഗ്രൗണ്ട്സ് പൊലീസാണ് കേസ് എടുത്തത്. കർണാടക യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ ആണ് കേസ്. കോൺഗ്രസിനെതിരെ ദേശീയ വികാരം ആളിക്കത്തിച്ച് കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന് പരാതിയിൽ പറയുന്നു. വിവാദ ചിത്രത്തിലുള്ളത് ഇസ്താബുളിലെ ഒരു കൺവെൻഷൻ സെന്‍റര്‍ ആണ്. അതിനെയാണ് കോൺഗ്രസ് ഓഫിസ് എന്ന തരത്തിൽ റിപ്പബ്ലിക് ചാനലും […]
Read more

Recent News

Advertisement
WhiteswanTV Footer