ഡൽഹി: കേരളത്തിൽ ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ കേന്ദ്രം. ഇതിനായി മൂന്നംഗ സംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചു. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷിക്കും.
മൂന്നംഗ സമിതി നടത്തുന്ന അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിച്ചും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. കരാറുകാർക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.




